സ്മാര്‍ട്ട് വാച്ച് വാങ്ങാന്‍ പദ്ധതിയുണ്ടോ?; ടോപ്പ് ടെന്‍ ബ്രാന്‍ഡഡ് വാച്ചുകള്‍ പരിചയപ്പെടാം


amazon

ബ്രാന്‍ഡും വിലയൊന്നും നോക്കാതെ തന്നെ ആളുകള്‍ വാങ്ങുന്ന ഒന്നാണ് സ്മാര്‍ട്ട് വാച്ചുകള്‍. ആദ്യകാലത്ത് അനലോഗ് വാച്ചുകളായിരുന്നു കൈകളിലെ സ്ഥിരസാന്നിധ്യം. പിന്നീട് ഡിജിറ്റല്‍ വാച്ചുകളും സ്മാര്‍ട്ട് വാച്ചുകളും വിപണിയിലിറങ്ങി. ഇന്ന് ആളുകള്‍ സ്മാര്‍ട്ട് വാച്ചുകളുടെ പിറകെയാണ്. പലപ്പോഴും മികച്ച ഗുണമേന്മയുള്ള സ്മാര്‍ട്ട് വാച്ചുകള്‍ വാങ്ങാൻ പലപ്പോഴും വില്ലനാകുന്നത് വില തന്നെയാണ്. ഇവിടെയാണ് ഓഫറുകളുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്. വിപണികളില്‍ കിടിലന്‍ ഫീച്ചറുകളുമായി സ്മാര്‍ട്ട് വാച്ചുകള്‍ തരംഗം സൃഷ്ടിക്കുകയാണ്. സ്‌റ്റൈലിഷ് ഡിസൈനുകളുള്ളതും ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ടോപ്പ് ക്വാളിറ്റി സ്മാര്‍ട്ട് വാച്ചുകളും ഫിറ്റ്‌നസ് ട്രാക്കറുകളും സ്വന്തമാക്കാം. അത്യുഗ്രന്‍ ഫീച്ചറുകളാണ് സ്മാര്‍ട്ട് വാച്ചുകളെ വേറിട്ട് നിര്‍ത്തുന്നത്. ദൈനംദിന കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും സാധിക്കും. ജിപിഎസ് മുതല്‍ നമ്മുടെ ഹൃദയമിടിപ്പ് വരെ അളക്കാനുളള സാങ്കേതികവിദ്യയുളള സ്മാര്‍ട്ട് വാച്ചുകളുണ്ട്. ഫിറ്റ്‌നസ് ട്രാക്കര്‍, ഫൈന്‍ഡ് മൈ ഫോണ്‍, പെഡോമീറ്റര്‍ എന്നിങ്ങനെയുളള നിരവധി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനാകും.

സ്മാര്‍ട്ട് വാച്ചുകളുടെ വിശാലമായ ശേഖരം, ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

സെബ്രോണിക്ക്‌സ് സെബ്ഫിറ്റ് 580ch ബ്ലൂടൂത്ത് സ്മാര്‍ട്ട് വാച്ച്

ഏഴ് ദിവസം വരെ നീണ്ട ബാറ്ററി ലൈഫുള്ള സ്മാര്‍ട്ട് വാച്ചാണ് സെബ്രോണിക്‌സിന്റെ സെബ്ഫിറ്റ്. ഐഓഎസ് 9.0, ആന്‍ഡ്രോയിഡ് 5.0 മുകളില്‍ ഇവ സപ്പോര്‍ട്ടാവുന്നതാണ്. ഇവയുടെ സ്‌ക്രീന്‍ സൈസ് 4.69 സെന്റീമീറ്ററാണ്. കൂടാതെ ടിഎഫ്ടി കളര്‍ ഡിസ്‌പ്ലേയുമിവയ്ക്കുണ്ട്. സ്ലീപ്പ് മോണിറ്റര്‍, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, ആലാം ക്ലോക്ക് എന്നിങ്ങനെയുള്ള നിരവധി സവിശേഷതകള്‍ ഇവയ്ക്കുണ്ട്. കറുപ്പ്,ഗ്രേ നിറങ്ങളിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. വലത് വശത്ത് ഒരു ബട്ടണും അതിനോടൊപ്പം തന്നെ കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനുമിവയ്ക്കുണ്ട്. വളരെ കാലത്തെ ഈടുനില്‍പ്പിന് ഐപി67 വാട്ടര്‍ റെസിസ്റ്റന്‍സും ഇവ ഉറപ്പാക്കുന്നു.

സെന്‍സ് ന്യൂട്ടോണ്‍ 1 വിത്ത് 1.7 ഐപിഎസ് ഡിസ്‌പ്ലേ

ഹണ്ടര്‍ ഗ്രീന്‍, മാറ്റേ ബ്ലാക്ക്, റോസ് പിങ്ക്, റോയല്‍ സില്‍വര്‍ എന്നിങ്ങനെ ആകര്‍ഷകമായ നിറങ്ങളിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. 43.18 മില്ലിമീറ്റര്‍ സ്‌ക്രീന്‍സൈസാണിവയ്ക്കുള്ളത്. കൂടാതെ ഓര്‍ബിറ്റര്‍ മെനും നാവിഗേഷനുള്ള 4.3 സെന്റീമീറ്റര്‍ ഐപിഎസ് ഡിസ്‌പ്ലേയും ഇവയ്ക്കുണ്ട്. ഏഴ് ദിവസം വരെ നീണ്ട ബാറ്ററി ലൈഫ് ഇവ ഉറപ്പാക്കുന്നു. എസ്പിഓടു2 സെന്‍സര്‍, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, 12 സ്‌പോര്‍ട്ട്‌സ് മോഡ്‌സ് എന്നിവയൊക്കെയാണ് ഇവയുടെ മറ്റു സവിശേഷതകള്‍. ഗൂഗിള്‍ ഫിറ്റ് ആപ്പുമായി ഇവ നല്ല രീതിയില്‍ സപ്പോര്‍ട്ടാകുന്നു. 150+ വാച്ച് ഫെയിസസ് ഒരു അഡീഷണല്‍ സ്ട്രാപ്പുമിവയ്ക്കുണ്ട്.

നോയിസ് ന്യൂലി ലോഞ്ച്ഡ് നോയിസ് ഇവോള്‍വ്

യുഎസ്ബി കണക്ടര്‍ ടൈപ്പിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. വെറും 30 മിനിറ്റ് ചാര്‍ജ്ജില്‍ ഏഴ് ദിവസത്തെ നീണ്ട പെര്‍ഫോമെന്‍സ് ഇവ കാഴ്ച വെക്കുന്നു. ഇലക്ട്രിക്ക് ബ്ലൂ, ജെറ്റ് ബ്ലാക്ക്, സില്‍വര്‍ ഗ്രേ എന്നിങ്ങനെയുള്ള ആകര്‍ഷകമായ നിറങ്ങലിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നു. 20mm സൈസില്‍ സിലിക്കോണിലാണ് ഇവയുടെ സ്ട്രാപ്പുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. കൂടാതെ 50 സ്‌പോര്‍ട്ട്‌സ് മോഡുകളുമിവയ്ക്കുണ്ട്.

മാക്‌സിമ മാക്‌സ് പ്രോ എക്‌സ് 2 സ്മാര്‍ട്ട് വാച്ച്

ഉഗ്രന്‍ ഫീച്ചറുകളും ആകര്‍ഷകമായ ഡിസൈനുകളുമാണ് മാക്‌സിമ മാക്‌സ് പ്രോ എക്‌സ് 2 സ്മാര്‍ട്ട് വാച്ചിനെ വേറിട്ട് നിര്‍ത്തുന്നത്. 1.4 ഇഞ്ച് ടിഎഫ്ടി ഐപിഎസ് സ്‌ക്രീനാണ് സ്മാര്‍ട്ട് വാച്ചിന്റേത്. ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും അറിയാനാകും. സൈക്ലിംഗ്, ഫുട്‌ബോള്‍, സ്വിമ്മിംഗ് എന്നിങ്ങനെയുളള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 11 സ്‌പോര്‍ട്‌സ് മോഡുകളുണ്ട്. വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചറുമുണ്ട്.

അമാസ്ഫിറ്റ് ജിടിഎസ് 4 മിനി സ്മാര്‍ട്ട് വാച്ച്

ഉഗ്രന്‍ ഫീച്ചറുകളും ഡിസൈനുകളുമുളള മികച്ച സ്മാര്‍ട്ട് വാച്ചാണ് അമാസ്ഫിറ്റ് ജിടിഎസ് 4 മിനി സ്മാര്‍ട്ട് വാച്ച്. 1.65 എച്ച്ഡി അമോള്‍ഡ് ഡിസ്‌പ്ലേയാണ് സ്മാര്‍ട്ട് വാച്ചിന്റേത്. അള്‍ട്രാ സ്ലിം, ലൈറ്റ് ഡിസൈനുകളുളള വാച്ചില്‍ ഗംഭീര ഫീച്ചറുകളാണുളളത്. ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും അറിയാനാകും. സ്‌ട്രെസ്സ് മോണിറ്ററിംഗ് സംവിധാനങ്ങളുളള വാച്ചില്‍ 120ല്‍ അധികം സ്‌പോര്‍ട്‌സ് മോഡുകളുണ്ട്. വാട്ടര്‍ റെസിസ്റ്റന്‍സ്, സ്വിം ട്രാക്കിങ്, സാറ്റലൈറ്റ് പൊസിഷനിങ് സിസ്റ്റംസ് ഫീച്ചറുകള്‍ സ്മാര്‍ട്ട് വാച്ചിനെ മികച്ചതാക്കുന്നു. മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം.

ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ച്

മികച്ച ബോട്ട് സ്മാര്‍ട്ട് വാച്ചുകളിലൊന്നാണ് ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ച്. അള്‍ട്രാ സ്ലിം, ലൈറ്റ് വെയിറ്റ് ഡിസൈനാണ് സ്മാര്‍ട്ട് വാച്ചിനെ ആകര്‍ഷകമാക്കുന്നത്. 1.69 ഇഞ്ച് എച്ച്ഡി ഫുള്‍ ടച്ച് ഡിസ്‌പ്ലേയാണുളളത്. ദൈനംദിന കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും സാധിക്കും. ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും വാച്ചിലൂടെ അറിയാനാകും. സൈക്ലിങ്, യോഗ, സ്വിമ്മിങ്, ഫുട്‌ബോള്‍ എന്നിങ്ങനെ നിരവധി സ്‌പോര്‍ട്‌സ് മോഡുകളുണ്ട്. സ്ലീപ്പ് മോണിറ്ററിങ് സംവിധാനവും ഡസ്റ്റ്, സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുകളും ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ചിനെ മികച്ചതാക്കുന്നു.

ഇന്‍ഫിനിസി സ്മാര്‍ട്ട് വാച്ച്

ആകര്‍ഷകമായ ഡിസൈനിലും മേനന്‍മയിലും തയ്യാറാക്കപ്പെട്ട ഇന്‍ഫിനിസി സ്മാര്‍ട്ട്‌വാച്ചില്‍ എല്ലാ ആധുനിക സംവിധാനങ്ങളുമുണ്ട്. എത്ര മൈലുകള്‍ നടന്നു, എത്ര സ്‌റ്റെപ്പുകള്‍ കയറി, എത്ര കാലറി കുറച്ചു, എത്രത്തോളം ഒരു ദിവസത്തില്‍ ആക്ടീവായിരുന്നു എന്നതിലുപരി വര്‍ക്കൗട്ട് റൂട്ട്, വ്യായാമവേളയിലെ ആരോഗ്യ നില എന്നിവയെ വിലയിരുത്താനും സഹായിക്കുന്നു. നിങ്ങള്‍ പിന്തുടരേണ്ട ദൈനംദിന വര്‍ക്കൗട്ട് അതിന്‌റെ അഭാവം എന്നിവങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമല്ലാതെ നിങ്ങളുടെ ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും സ്മാര്‍ട്ട് വാച്ചിലൂടെ അറിയാം. ഈ വാച്ച് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അനുയോജ്യമായ ഡിസൈനിലാണ് തയ്യാറാക്കിയിരുക്കുന്നത്. അതുകൊണ്ട് തന്നെ ഇരുകൂട്ടര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ഇതിന്‌റെ ലൈറ്റ്‌വെയ്റ്റ് ഫോര്‍മുല മികച്ച ബാറ്ററിലൈഫ് എന്നിവ തന്നെയാണ് ഇന്‍ഫിനിസി സ്മാര്‍ട്ട്‌വാച്ചുകളെ കൂടുതല്‍ അഭികാമ്യമാക്കുന്നത്.

ഹഗ് പപ്പി സ്മാര്‍ട്ട് വാച്ച്

ഈ യുണിസെക്‌സ് സ്മാര്‍ട്ട്‌വാച്ചുകള്‍ ഡെയ്‌ലി യൂസിന് അനുയോജ്യമാണ്. ഇത് എത്ര ദൂരം പിന്നിട്ടു, കയറിയ സ്‌റ്റെപ്പുകള്‍,കുറച്ച കാലറി, ആക്ടീവായിരുന്ന നിമിഷങ്ങള്‍ എന്നിവ ട്രാക്ക് ചെയ്യാന്‍ വഴിയൊരുക്കുന്നു. കോളുകള്‍ അറ്റന്‌റ് ചെയ്യാനോ മെസ്സേജുകള്‍ക്ക് മറുപടി നല്‍കാനോ ഈ സ്മാര്‍ട്ട് വാച്ചിന് ഫണ്‍ക്ഷന്‍ ഇല്ലെങ്കിലും ഇവ വന്നതിനെ കുറിച്ചുള്ള നോട്ടിഫിക്കേഷനുകള്‍ പ്രധാനം ചെയ്യും. മാത്രമല്ല ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയുടെ നോട്ടിഫിക്കഷനുകളും സമയോചിതമായി നല്‍കുന്നു. ഈ സ്മാര്‍ട്ട് വാച്ച് ഡസ്റ്റ് ആന്‌റ് വാട്ടര്‍പ്രൂഫാണ് അതുകൊണ്ട് തന്നെയിത് മികച്ച ജിംവെയറായി മാറുന്നു. ഈ സ്മാര്‍ട്ട് വാച്ച് പ്രവര്‍ത്തിപ്പിക്കനായി പ്ലേ സ്റ്റോറിലെ ഫിറ്റ്‌നസ് ബാന്‌റ് ആപ്പഌക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.

ടെക്ക് കിങ്ങ് T 116 സ്മാര്‍ട്ട് വാച്ച്

നിങ്ങളുടെ ദിവസേനയുള്ള കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഫോണ്‍കോളുകള്‍ ചെയ്യാനും ഈ വാച്ച് ഒരുപോലെ സഹായിക്കുന്നു. മാത്രമല്ല തടസ്സമില്ലാത്ത ബ്ലൂത്ത് കണക്ടിവിറ്റിയും നല്‍കുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിങ്ങളുടെ ഹൃദയമിടിപ്പ് ,രക്തസമ്മര്‍ദ്ദം എന്നിവയുടെ മാറ്റങ്ങള്‍ കാലികമായി മനസ്സിലാക്കാനും ഇതിന്‌റെ 1.3 ഇന്‍ച് സ്‌ക്രീന്‍ തന്നെ മതിയാവുന്നതാണ്.

ഫയര്‍-ബോള്‍ട്ട് ഫോയെനിക്‌സ് സ്മാര്‍ട്ട് വാച്ച് വിത്ത് ബ്ലൂടൂത്ത് കോളിങ്ങ്

ബില്‍ട്ട-ഇന്‍ സ്പീക്കറുകളുട സഹായത്തോടെ കോളുകള്‍ എളുപ്പത്തില്‍ എടുക്കാന്‍ സാധിക്കുന്നു. കൂടാതെ ഇവയ്ക്ക് കൂടുതല്‍ സ്റ്റൈല്‍ ഔട്ട്‌ലുക്ക് നല്‍കാനായി ഹൈ റെസലൂഷന്‍ ഡിസ്‌പ്ലേ സഹായിക്കുന്നു. ഓരോ ദിവസത്തെ പ്രവര്‍ത്തനങ്ങളും ശരിയായി വിലയിരുത്താന്‍ സ്മാര്‍ട്ട് വാച്ച് ആക്ടിവിറ്റി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യായാമം ചെയ്യുമ്പോള്‍ ഹൃദയത്തിന്റെ ആരോഗ്യം വിലയിരുത്താനും സഹായിക്കുന്നു. വളരെ കാലത്തെ ഈടു നില്‍പ്പുറപ്പാക്കാന്‍ മികച്ച മെറ്റീരിയലിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്.

Content Highlights: top ten smart watch in amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent

47വര്‍ഷം താങ്ങും തണലുമായവര്‍;ഇന്നച്ചനില്ലാത്ത പാര്‍പ്പിടത്തിലെത്തിയപ്പോള്‍ ചങ്കുപൊട്ടിക്കരഞ്ഞ് ആലീസ്

Mar 27, 2023


ഇന്നസെന്റിന് മേക്കപ്പ് ഇടുന്നു

1 min

'ഒരിക്കല്‍ കൂടി, ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല', നൊമ്പരനിമിഷം പങ്കുവെച്ച് ആലപ്പി അഷ്‌റഫ് 

Mar 27, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023

Most Commented