amazon
സ്മാര്‍ട്ട് ഫോണുകള്‍ക്ക് പിറകെ ടാബ്‌ലെറ്റുകളും വിപണികളില്‍ തരംഗം സൃഷ്ടിക്കുകയാണ്. മികച്ച ഡിസൈനുകളും ഉഗ്രന്‍ ഫീച്ചറുകളുമുളള നിരവധി ടാബ്‌ലെറ്റുകള്‍ വിപണികളിലുണ്ട്. ടോപ്പ് ബ്രാന്‍ഡുകളിലുളള പുത്തന്‍ ടാബുകള്‍ക്ക് ആവശ്യക്കാരേറെയാണ്. മികവോടെ സിനിമകള്‍ ആസ്വദിക്കാനും ഗെയിമുകള്‍ കളിക്കാനും ടാബുകള്‍ തിരഞ്ഞെടുക്കാം.
വിപണികളിലെ മികച്ച ടാബ്‌ലെറ്റുകള്‍ പരിചയപ്പെടാം
Click Here to Buy : സാംസങ് ഗാലക്‌സി ടാബ് എ7
വിപണിയിലെ മികച്ച ടാബ്‌ലെറ്റുകളിലൊന്നാണ് സാംസങ് ഗാലക്‌സി ടാബ് എ7. 10.4 ഇഞ്ച് ഡിസ്‌പ്ലേയുളള ടാബ് മികച്ച ഫീച്ചറുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഉഗ്രന്‍ ദൃശ്യാനുഭവത്തോടെ ഗെയിമുകള്‍ കളിക്കാനും സിനിമകള്‍ ആസ്വദിക്കാനും കഴിയും. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 662 പ്രൊസസ്സറുളള ടാബില്‍ ക്വാഡ് സ്റ്റീരിയോ സൗണ്ട് ഫീച്ചറുണ്ട്. 8എംപി പ്രൈമറി ക്യാമറയും 5എംപി ഫ്രണ്ട് ക്യാമറയുമാണുളളത്. കിഡ്‌സ് മോഡ്, ക്വിക്ക് ഷെയര്‍, ഓട്ടോ ഹോട്‌സ്‌പോട്ട് ഫീച്ചറുകള്‍ ഗാലക്‌സി ടാബിനെ മികച്ചതാക്കുന്നു. 3 ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറിയാണുളളത്. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 1ടിബി ആണ്. 7040 എംഎഎച്ച് ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിങ് സവിശേഷതയുമുണ്ട്.
Click Here to Buy : ലെനോവൊ ടാബ് എം10 എഫ്എച്ച്ഡി പ്ലസ് ടാബ്‌ലെറ്റ്
മികച്ച ഡിസ്‌പ്ലേയും ഡിസൈനുമായാണ് ലെനോവൊ ടാബ് എം10 എഫ്എച്ച്ഡി പ്ലസ് ടാബ്‌ലെറ്റ് വിപണിയിലിറങ്ങിയത്. 10.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുളള ടാബില്‍ ടിഡിഡിഐ ടച്ച് ടെക്‌നോളജിയുണ്ട്. ടിയുവി സര്‍ട്ടിഫൈഡ് ഡിസ്‌പ്ലേയായതിനാല്‍ കണ്ണുകള്‍ക്ക് ആയാസമില്ലാതെ ഉപയോഗിക്കാം. മീഡിയടെക് ഹീലിയോ പി22ടി പ്രൊസസ്സറാണുളളത്. 8എംപി ഓട്ടോ ഫോക്കസ് റിയര്‍ ക്യാമറയും 5എംപി ഫിക്‌സഡ് ഫോക്കസ് ഫ്രണ്ട് ക്യാമറയുമുണ്ട്. 2ജിബി റാം + 32ജിബി സ്റ്റോറേജ്, 4ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പുകള്‍ വിപണികളില്‍ നിന്ന് വാങ്ങാം. 5000 എംഎഎച്ച് ബാറ്ററിയാണ്.
Click Here to Buy : സാംസങ് ഗാലക്‌സി ടാബ് എ8
ഉഗ്രന്‍ ഡിസ്‌പ്ലേയും ഫീച്ചറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് സാംസങ് ഗാലക്‌സി ടാബ് എ8. 10.5 ഇഞ്ച് ഡിസ്‌പ്ലേയുളള ടാബില്‍ യൂനിസോക് ടി618 പ്രൊസസ്സറാണ്. 8എംപി റിയര്‍ ക്യാമറയും 5എംപി ഫ്രണ്ട് ക്യാമറയുമാണുളളത്. 3ജിബി റാം + 32ജിബി സ്റ്റോറേജ്, 4ജിബി റാം + 64ജിബി സ്റ്റോറേജ് പതിപ്പുകള്‍ വിപണികളില്‍ നിന്ന് വാങ്ങാം. പാരന്റല്‍ കണ്‍ട്രോള്‍, മള്‍ട്ടി വിന്‍ഡോ ഫീച്ചറുകള്‍ ടാബിനെ മികവുറ്റതാക്കുന്നു. 7040 എംഎഎച്ച് ബാറ്ററിയും 15വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സവിശേഷതയുമുണ്ട്.
Click Here to Buy : ലെനോവൊ യോഗ സ്മാര്‍ട്ട് ടാബ്‌ലെറ്റ്
മികച്ച ഫീച്ചറുകളും ആകര്‍ഷകമായ ഡിസൈനുമാണ് ലെനോവൊ യോഗ സ്മാര്‍ട്ട് ടാബ്‌ലെറ്റിനെ വേറിട്ട് നിര്‍ത്തുന്നത്. 10.1 ഇഞ്ച് ഡിസ്‌പ്ലേയുളള ടാബില്‍ ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 439 ഒക്ടാകോര്‍ പ്രൊസസ്സറാണ്. 8എംപി റിയര്‍ ക്യാമറയും 5എംപി ഫ്രണ്ട് ക്യാമറയുമാണുളളത്. ടിഡിഡിഐ ടെക്‌നോളജിയും ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനങ്ങളും മികച്ചതാണ്. കണ്ണുകള്‍ക്ക് ആയാസമില്ലാതെ ദീര്‍ഘനേരം ഉപയോഗിക്കാനാകും. ഡോള്‍ബി അറ്റ്‌മോസ്, ട്രിപ്പിള്‍ ഡിജിറ്റല്‍ മൈക്ക് ഫീച്ചറുകള്‍ ടാബിനെ മികച്ചതാക്കുന്നു. 4ജിബി റാം, 64ജിബി ഇന്റേണല്‍ മെമ്മറിയുമാണുളളത്. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 64 ജിബി ആണ്. 7000 എംഎഎച്ച് ബാറ്ററിയാണ്.
Content Highlights: top tablets online
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..