amazon
സ്മാര്‍ട്ട്ഫോണുകള്‍ക്ക് സമാനമായി സ്മാര്‍ട്ട് ടിവികളും വിപണികളില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഉഗ്രന്‍ ഫീച്ചറുകളാണ് സ്മാര്‍ട്ട് ടിവികളെ വേറിട്ട് നിര്‍ത്തുന്നത്. ഗംഭീര വിഷ്വല്‍ ക്വാളിറ്റിയും ഫോണ്‍ മിററിംഗ് സവിശേഷതകളും ടിവികളെ ആകര്‍ഷകമാക്കുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ ടോപ്പ് റേറ്റഡ് സ്മാര്‍ട്ട് ടിവികളുണ്ട്. ആമസോണിലിപ്പോള് ടിവി സേവിങ് ഡെയ്സാണ്. കുറഞ്ഞ വിലയില്‍ ടിവികള്‍ വിപണികളില്‍ നിന്ന് സ്വന്തമാക്കാം.
TV saving days | Up to 50% off | Click Here
റെഡ്മി, വണ്‍പ്ലസ്, സാംസങ്, എല്‍ജി, സോണി ബ്രാന്‍ഡുകളുടെ ഉഗ്രന്‍ ടിവികള്‍ വിപണികളിലുണ്ട്. സ്ക്രീന്‍ സൈസ്, ഡിസ്പ്ലേ, കണക്ടിവിറ്റി തുടങ്ങിയവ പരിഗണിച്ച് ടിവികള്‍ തിരഞ്ഞെടുക്കാം. കംഫര്‍ട്ടോടെ ടിവി കാണാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം ടിവി സ്ക്രീനിന്റെ അളവ്. എല്‍ഇഡി, ക്യൂഎല്‍ഇഡി, ഒഎല്‍ഇഡി എന്നിങ്ങനെ വ്യത്യസ്തതരം ഡിസ്പ്ലേകളുണ്ട്. മികച്ച ക്ലാരിറ്റി നല്കുന്ന ഫുള്‍ എച്ച്ഡി, 4കെ റെസല്യൂഷന്‍ ടിവികളും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ആന്‍ഡ്രോയിഡ്, ഗൂഗിള്‍, ഫയര്‍ എന്നിങ്ങനെ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനനുസരിച്ച് ടിവികള്‍ വാങ്ങാം.
4കെ അള്‍ട്രാ എച്ച്ഡി റസലൂഷനുള്ള സ്ക്രീന്‍, 20 വാട്ട് സൗണ്ട് ഔട്ട്പുട്ട്, ഡോള്‍ബി ഓഡിയോ, എച്ച്ഡി ഡിടിഎസ് ശബ്ദം തുടങ്ങിയ സൗകര്യങ്ങളോടെയാണ് എംഐ യുഎച്ച്ഡി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് എല്‍ഇഡി ടിവി വിപണിയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുളളത്. ആന്‍ഡ്രോയിഡ് ടിവി 9.0അടിസ്ഥാനമാക്കിയുള്ള പാച്ച് വാള് ടിവി യൂസര്‍ ഇന്റര്‍ഫെയ്സ് ആണിതിന്. നെറ്റ്ഫ്ളിക്സ്, പ്രൈം വീഡിയോ, ഹോട്ട് സ്റ്റാര്‍, യൂട്യൂബ് പോലുള്ള ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനാവും. 4കെ റെസലൂഷനുള്ള ടിവിയാണ് സോണി ബ്രാവിയ 4കെ യുഎച്ച്ഡി ഗൂഗിള്‍ ടിവി. സെറ്റ് ടോപ്പ് ബോക്സ് ബന്ധിപ്പിക്കാന്‍ നാല് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, ബ്ലൂ റേ പ്ലെയറുകള്‍, ഗെയിമിങ് കണ്‍സോള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയുണ്ട്. 20 വാട്ട് ശബ്ദസംവിധാനമാണിതിന്.
ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്മോസ് സാങ്കേതിക വിദ്യകളുളളവയാണ് ആമസോണ്‍ബേസിക്സ് സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍. കളര്‍ ഡെപ്ത്, സ്റ്റാര്‍ക്ക് കോണ്ട്രാസ്റ്റ് എന്നിവ ക്രമീകരിച്ച് ദൃശ്യതീവ്രത വര്‍ധിപ്പിക്കാന്‍ സാധിക്കും. സാധാരണ ടിവികളില്‍ ദൃശ്യങ്ങളുടെ തെളിച്ചം കുറവായിരിക്കും. ഡോള്‍ബി അറ്റ്മോസ് സാങ്കേതിക വിദ്യയും 20 വാട്സ് പവര്‍ഫുള്‍ സ്പീക്കറുകളും മികച്ച ശ്രവ്യാനുഭവമാണ് കേള്‍വിക്കാര്‍ക്ക് സമ്മാനിക്കുക. ചെറിയ ശബ്ദം പോലും വ്യക്തമായി കേള്‍ക്കാനും കാണുന്ന ദൃശ്യങ്ങളിലേക്ക് പ്രേക്ഷകനെ ചേര്‍ത്തുവെക്കാനും കഴിയുന്നു. എച്ച്ഡിആര്‍ 10, എച്ച്എല്‍ജി ടെക്നോളജി കൂടെയാകുമ്പോള്‍ അനിതരസാധാരണമായ വിഷ്വല്‍ ക്വാളിറ്റിയാണ് ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുക. ആന്റി-അലിയാസിങ്, ഡൈനാമിക് കോണ്ട്രാസ്റ്റ്, ബാക്ക്ലൈറ്റ്, എംപിഇജി നോയിസ് റിഡക്ഷന്‍ എന്നിവ എറ്റവും മികച്ച ദൃശ്യാനുഭവം സമ്മാനിക്കും.
ആമസോണ്‍ ബേസിക്സ് 4കെ അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ഫയര്‍ ടിവി 43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച് എന്നീ സ്ക്രീന്‍ സൈസുകളില്‍ ലഭ്യമാണ്. മൂന്ന് എച്ച്ഡിഎംഐ പോര്‍ട്ടുകളും യുഎസ്ബി 3.0, യുഎസ്ബി 2.0, ഐആര്‍ പോര്‍ട്ടുകളും ടിവിയില്‍ ക്രമീകരിച്ചിട്ടുണ്ട്. എ പ്ലസ് ഗ്രേഡ് എല്‍ഇഡി പാനല്‍ ഡിസ്പ്ലേയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..