amazon
ഓണ്‍ലൈന്‍ വിപണികളില്‍ ഓഫറുകളുടെ മഹാമേളയാണ്. ഗംഭീര ഓഫറുകളുമായി ഉപഭോക്താക്കളെ കാത്തിരിക്കുകയാണ് വിപണികള്‍. ആമസോണ്‍ റിപ്പബ്ലിക് ഡേ സെയിലില്‍ ഓഫറുകള്‍ തുടരുകയാണ്. ഫര്‍ണിച്ചറുകള്‍ക്ക് 80% വരെയാണ് ഓഫറുകള്‍. സോഫകള്‍, അലമാരകള്‍, സ്റ്റഡി ടേബിളുകള്‍, ഡൈനിംഗ് സെറ്റുകള്‍, ഓഫീസ് ചെയറുകള്‍ തുടങ്ങിയവ തിരഞ്ഞെടുക്കാം. ഡൈനിങ് റൂമുകള്‍, ലിവിങ് റൂമുകള്‍, ബെഡ്റൂമുകള്‍ എന്നിവ പുത്തന്‍ ഫര്‍ണിച്ചറുകള്‍കൊണ്ട് മനോഹരമാക്കാം.
ലിവിങ് റൂമുകളിലെ പ്രധാന ആകര്‍ഷണമാണ് സോഫകള്‍. ഒരു വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ സോഫകളാണ് കാണുന്നത്. അതിനാല്‍ സോഫകളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. സോഫകളുടെ തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ടതാണ് സോഫയുടെ വലുപ്പം. ലിവിങ് റൂമുകളുടെ സ്ഥലവും ഭംഗിയും അനുസരിച്ച് വിവിധ വലുപ്പത്തിലുളള സോഫകള്‍ വാങ്ങാം. 3 സീറ്റര്‍, 5 സീറ്റര്‍, 6 സീറ്റര്‍ സോഫ സെറ്റുകളുണ്ട്.
സോഫകളുടെ മെറ്റീരിയലും ശ്രദ്ധിക്കേണ്ടതുണ്ട്. ലെതര്‍, ലിനന്‍, കോട്ടണ്‍, വൂള്‍ എന്നിങ്ങനെ നിരവധി മെറ്റീരിയലുകളിലുളള സോഫകളുണ്ട്. ലെതര്‍ സോഫകള്‍ എളുപ്പത്തില്‍ വൃത്തിയാക്കാം. കുട്ടികളുളള വീടാണെങ്കില്‍ ലിനന്‍, വൂള്‍ സോഫകള്‍ പരിഗണിക്കാം. കോട്ടണ്‍ സോഫകള്‍ ദീര്‍ഘകാലം ഉപയോഗിക്കാനാകും.
മികച്ച ഡിസൈനുകളിലും നിറങ്ങളിലുമുളള സോഫകള്‍ വീടുകളെ മനോഹരമാക്കുന്നു. 'എല്‍' ആകൃതിയിലും 3+1+1 രീതിയിലുളളതുമായ സോഫകളാണ് വിപണികളില്‍ നിന്ന് കൂടുതലായി വാങ്ങുന്നത്. ലിവിങ് റൂമുകളുടെ ഘടനയനുസരിച്ച് പല ആകൃതികളുളള സോഫ സെറ്റുകള്‍ തിരഞ്ഞെടുക്കാം. വിവിധ പാറ്റേണുകളിലുളളതും ന്യൂട്രല്‍ ടോണിലുളളതുമായ സോഫകളുണ്ട്. ഗ്രേ, ബ്രൗണ്‍ ടോണുകളിലുളള സോഫകള്‍ വീടുകളുടെ അകത്തളങ്ങള്‍ക്ക് പ്രത്യേക ഭംഗിയാണ് നല്‍കുന്നത്.
വീടുകളില്‍ അനിവാര്യമായ ഒന്നാണ് അലമാരകള്‍. പല നിറങ്ങളിലും മെറ്റീരിയലുകളിലുമുളള അലമാരകള്‍ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം. പുത്തന്‍ ഡിസൈനുകളുളള മോഡേണ്‍ അലമാരകളോടാണ് ഏവര്‍ക്കും പ്രിയം. മെറ്റല്‍, വുഡ്, പ്ലാസ്റ്റിക്, ഫാബ്രിക് മെറ്റീരിയലുകളിലുളള അലമാരകളുണ്ട്. മിറര്‍ ഉളളവയും വാങ്ങാം. ഡോര്‍ ടൈപ്പ് അനുസരിച്ചും അലമാരകള്‍ തിരഞ്ഞെടുക്കാം.
ഡൈനിംഗ് ഏരിയയില്‍ അനുയോജ്യമായ ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. പുത്തന്‍ ഡിസൈനുകളിലുളള ടേബിളുകളും ചെയറുകളുമടങ്ങുന്ന ഡൈനിംഗ് സെറ്റുകളുണ്ട്. വീട്ടിലെ അംഗങ്ങളുടെ എണ്ണം പരിഗണിച്ച് വിവിധ സീറ്റിങ് കപ്പാസിറ്റികളുളള ഡൈനിംഗ് സെറ്റുകള്‍ തിരഞ്ഞെടുക്കാം. ഡൈനിംഗ് റൂമുകളുടെ സൗകര്യവും പ്രധാനമാണ്. ഡൈനിംഗ് ടേബിളുകള്‍ക്ക് ചുറ്റും തടസമില്ലാതെ സഞ്ചരിക്കാനുളള സ്ഥലം വേണം. ഡൈനിംഗ് റൂമില്‍ തന്നെ ക്രോക്കറി ഷെല്‍ഫും സ്ഥാപിക്കാം.
Content Highlights: top Furniture mattresses offers republic day sale
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..