Representative Image | Photo: Gettyimages.in
1500 രൂപയിൽ താഴെയുള്ള കുറച്ച് പ്രൈം റേഞ്ച് സ്മാർട്ട് വാച്ചുകളെ പരിചയപ്പെടാം. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ അവസാനിച്ചെങ്കിലും ഈ വാച്ചുകൾക്ക് മികച്ച ഓഫറാണ് ആമസോൺ ഇപ്പോഴും നൽകുന്നത്.
നിങ്ങളുടെ ദൈനംദിന വ്യായാമ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന പോക്കറ്റ് ഫ്രണ്ട്‌ലി വാച്ചുകളുടെ ശേഖരം ഒരുക്കിയിരിക്കുകയാണ് ഇന്‍ഫിനിസി, ഹഗ് പപ്പി, ടെക്ക്കിങ്ങ് എന്നീ പ്രമുഖ ബ്രാൻഡുകള്‍.
സ്മാര്‍ട്ട് വാച്ചുകള്‍ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
1. ബില്‍ഡ് ക്വളിറ്റി - വിലയെത്രയായാലും ഒരു സ്മാര്‍ട്ട് വാച്ചിന്‌റെ ബില്‍ഡ് ക്വളിറ്റി ഉറച്ചതായിരിക്കണം. കട്ടിയില്ലാത്ത സ്ട്രാപ്പുകള്‍, ക്ലിയറല്ലാത്ത ഡിസ്‌പ്ലേ, വിലകുറഞ്ഞ പ്ലാസ്റ്റിക്കുകള്‍, വളരെയധികം മൃദുവായതോ വളരെയധികം കട്ടിയുള്ളതോ ആയ ബട്ടണുകള്‍ എന്നിവ ഒഴിവാക്കി പ്ലാസ്റ്റിക്കായാലും മെറ്റലായാലും ദൃഢതയുള്ള വാച്ചുകള്‍ തിരഞ്ഞെടുക്കുക.
2. ഏസ്‌തെറ്റിക്സ് - 1000 രൂപയ്ക്ക് താഴെയുള്ള സ്മാര്‍ട്ട് വാച്ചുകള്‍ കാണാന്‍ മോശമാവണമെന്നില്ല. ഡിസൈനിലും കളറിലും നിങ്ങളുടെ ശൈലിക്കനുയോജ്യമായത് തിരഞ്ഞെടുക്കു.
3. ഫീച്ചേഴ്സ് - ദൈനംദിന കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക അതുപോലെ തന്നെ കോളുകള്‍ മെസ്സേജുകള്‍ എന്നിവ നിരീക്ഷിക്കുക എന്നിങ്ങനെ വിപുലമായ ഫംക്ഷനുകള്‍ സ്മാര്‍ട്ട് വാച്ചുകളില്‍ വേണം. ഇതില്‍ വിട്ടുവീഴ്ച പാടില്ല . 1000 രൂപയ്ക്ക് താഴെയുള്ള സ്മാര്‍ട്ട് വാച്ചുകളിലും ഈ ഓപ്ഷനുകള്‍ ഉണ്ട്.
4. ആപ്പ് സപ്പോര്‍ട്ട് - ഒരു സ്മാര്‍ട്ട് വാച്ച് നിങ്ങളുടെ ഫോണുമായി സമന്വയിപ്പിക്കുന്നതിന് ആപ്പ് അത്യവശ്യമാണ്. അതിനാല്‍ ഈ വാച്ചുകള്‍/ആപ്പുകള്‍ എന്നിവ ആന്‍ഡ്രോയിഡ്, ഐ ഒ എസ് എന്നിവയുമായി സപ്പോര്‍ട്ടാകുമോയെന്ന് ഉറപ്പു വരുത്തുക. ചില വാച്ചുകള്‍ ആപ്പിള്‍ ഐ ഫോണുകള്‍ക്ക് അനുയോജ്യമാവില്ല.
5. ബാറ്ററി ലൈഫ് - കരുത്തുറ്റ ബാറ്ററിലൈഫ് അനിവാര്യമാണ്. എത്രത്തോളം വാച്ചിന്‌റെ ബാറ്ററി നിലനില്‍ക്കുമെന്ന് ഉറപ്പുവരുത്തുക. ഒരാഴ്ചയെങ്കിലും ബാറ്ററി നിലനില്‍ക്കുന്ന വാച്ച് തിരഞ്ഞെടുക്കുക.
5 മികച്ച ബജറ്റ് സ്മാർട്ട് വാച്ചുകൾ പരിചയപ്പെടാം, വിലക്കുറവിൽ വാങ്ങാം
ആകര്‍ഷകമായ ഡിസൈനിലും മേന്മയിലും തയ്യാറാക്കപ്പെട്ട ഇന്‍ഫിനിസി സ്മാര്‍ട്ട്‌വാച്ചില്‍ എല്ലാ ആധുനിക സംവിധാനങ്ങളുമുണ്ട്. എത്ര മൈലുകള്‍ നടന്നു, എത്ര സ്‌റ്റെപ്പുകള്‍ കയറി, എത്ര കാലറി കുറച്ചു, ഒരു ദിവസത്തില്‍ എത്രത്തോളം ആക്ടീവായിരുന്നു എന്നതിലുപരി വര്‍ക്കൗട്ട് റൂട്ട്, വ്യായാമവേളയിലെ ആരോഗ്യ നില എന്നിവയെ വിലയിരുത്താനും സഹായിക്കുന്നു. നിങ്ങള്‍ പിന്തുടരേണ്ട ദൈനംദിന വര്‍ക്കൗട്ട് അതിന്‌റെ അഭാവം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമല്ല നിങ്ങളുടെ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്‍, രക്തസമ്മര്‍ദ്ദം എന്നിവയുടെ തോതും ഇന്‍ഫിനിസി സ്മാര്‍ട്ട് വാച്ച് നിങ്ങളെ അറിയിക്കും.
ഈ വാച്ച് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അനുയോജ്യമായ ഡിസൈനിലാണ് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇരുകൂട്ടര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ലൈറ്റ്‌വെയ്റ്റ് ഫോര്‍മുല മികച്ച ബാറ്ററിലൈഫ് എന്നിവ തന്നെയാണ് ഇന്‍ഫിനിസി സ്മാര്‍ട്ട്‌വാച്ചുകളെ കൂടുതല്‍ അഭികാമ്യമാക്കുന്നത്.
ഈ യുണിസെക്‌സ് സ്മാര്‍ട്ട്‌വാച്ചുകള്‍ ഡെയ്‌ലി യൂസിന് അനുയോജ്യമാണ്. ഇത് എത്ര ദൂരം പിന്നിട്ടു, കയറിയ സ്‌റ്റെപ്പുകള്‍, കുറച്ച കാലറി, ആക്ടീവായിരുന്ന നിമിഷങ്ങള്‍ എന്നിവ ട്രാക്ക് ചെയ്യാന്‍ വഴിയൊരുക്കുന്നു. കോളുകള്‍ അറ്റന്റ് ചെയ്യാനോ മെസ്സേജുകള്‍ക്ക് മറുപടി നല്‍കാനോ ഈ സ്മാര്‍ട്ട് വാച്ചിന് സാധിക്കില്ലെങ്കിലും നോട്ടിഫിക്കേഷനുകള്‍ നൽകും. മാത്രമല്ല ട്വിറ്റര്‍, ഫെയ്സ്ബുക്ക് എന്നിവയുടെ നോട്ടിഫിക്കേഷനുകളും സമയോചിതമായി നല്‍കുന്നു.
ഈ സ്മാര്‍ട്ട് വാച്ച് ഡസ്റ്റ് ആന്‌റ് വാട്ടര്‍പ്രൂഫാണ് അതുകൊണ്ട് തന്നെയിത് മികച്ച ജിംവെയറായി മാറുന്നു. ഈ സ്മാര്‍ട്ട് വാച്ച് പ്രവര്‍ത്തിപ്പിക്കനായി പ്ലേ സ്റ്റോറിലെ ഫിറ്റ്‌നസ് ബാന്‌റ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം.
നിങ്ങളുടെ ദിവസേനയുള്ള കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഫോണ്‍കോളുകള്‍ ചെയ്യാനും ഈ വാച്ച് ഒരുപോലെ സഹായിക്കുന്നു. മാത്രമല്ല തടസ്സമില്ലാത്ത ബ്ലൂടൂത്ത് കണക്ടിവിറ്റിയും നല്‍കുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിങ്ങളുടെ ഹൃദയമിടിപ്പ് , രക്തസമ്മര്‍ദ്ദം എന്നിവയുടെ മാറ്റങ്ങള്‍ കാലികമായി മനസ്സിലാക്കാനും ഇതിന്‌റെ 1.3 ഇഞ്ച് സ്‌ക്രീന്‍ തന്നെ മതിയാവുന്നതാണ്.
ഫിറ്റായിരിക്കാന്‍ അതിയായ ആഗ്രഹമുണ്ടോ എങ്കില്‍ സില്‍വര്‍ എക്‌സ് എം 5 ബാന്‍ഡ് തന്നെ സ്വന്തമാക്കു. നിങ്ങളുടെ ചുവടുകള്‍, സഞ്ചരിച്ച ദൂരം, ഹൃദയമിടിപ്പിന്റെ തോത് എന്നിവ ഇത് രേഖപ്പെടുത്തും. വ്യായാമം ഉപേക്ഷിച്ചാൽ വീണ്ടും തുടരാൻ നമ്മെ ഓര്‍മ്മിപ്പിക്കും. ഇതിലെ ബ്ലൂടുത്ത് ഫോണുമായി കണക്ട് ചെയ്താല്‍ കോളുകളെയും മെസ്സേജുകളെയും കുറിച്ചുള്ള നോട്ടിഫിക്കേഷനുകള്‍ ലഭ്യമാകും.
ഈ സ്മാര്‍ട്ട് വാച്ച് ഗുണത്തിലും തരത്തിലും ഒരുപോലെ മികച്ചതാണ്. ഇതിന്‌റെ ഡിസൈന്‍, ഫോണുമായുള്ള അനുരൂപത എന്നിവ ഇതിനെ അത്യാകര്‍ഷകമായ മുന്‍ഗണനയില്‍പ്പെടുത്തുന്നു. പെഡോമീറ്റര്‍, സ്ലീപ്പ് മോണിറ്റര്‍, സെഡന്‌ററി റിമൈന്‍ഡര്‍ എന്നിവയുമുണ്ട്. ഇമേജ് വ്യൂവര്‍, സൗണ്ട് റെക്കോര്‍ഡര്‍, അലാം ക്ലോക്ക്, കലണ്ടര്‍, കാമറ എന്നിവയാണ് ഇതിന്റെ മറ്റു പ്രത്യേകതകൾ. ഇതിലെ ബ്ലൂടുത്ത് കണക്ടിവിറ്റി ഉപയോഗിച്ചു വാട്ട്‌സാപ്പ്, ട്വിറ്റര്‍, ഫെയ്സ്ബുക്ക് എന്നിവയുടെയൊക്കെ നോട്ടിഫിക്കേഷനുകള്‍ ചെക്ക്‌ചെയ്യാനും ഫോണ്‍കോളുകള്‍ ചെയ്യാനും, മെസ്സേജുകള്‍ അയക്കാനും സാധിക്കും. ഫോണ്‍കോളുകള്‍ ചെയ്യാന്‍ ജി എസ് എം 2ജി/ 2.5 ജി നെറ്റ്‌വര്‍ക്കിന്‌റെ സിംകാര്‍ഡ് ഉപയോഗിക്കണം.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..