ഉഗ്രന്‍ ബോട്ട് സ്മാര്‍ട്ട്‌വാച്ചുകള്‍ പരിചയപ്പെടാം; ഓഫറില്‍ വാങ്ങാം


amazon

ത്യുഗ്രന്‍ ഫീച്ചറുകളാണ് സ്മാര്‍ട്ട് വാച്ചുകളെ വേറിട്ട് നിര്‍ത്തുന്നത്. ഫോണ്‍ കോളുകള്‍, മെസ്സേജുകള്‍, സോഷ്യല്‍ മീഡിയ നോട്ടിഫിക്കേഷനുകള്‍ എന്നിവയെല്ലാം സ്മാര്‍ട്ട് വാച്ചിലൂടെ അറിയാം. ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും അറിയാനാകുന്ന സ്മാര്‍ട്ട് വാച്ചുകളില്‍ വിവിധ ആപ്ലിക്കേഷനുകളും ഉപയോഗിക്കാം. സ്മാര്‍ട്ട് വാച്ചുകളിലെ താരം ബോട്ട് സ്മാര്‍ട്ട് വാച്ചുകളാണ്. മികച്ച ഫീച്ചറുകളും ഡിസൈനുകളുമുളള ബോട്ട് സ്മാര്‍ട്ട് വാച്ചുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. ആമസോണില്‍ ബോട്ട് സ്മാര്‍ട്ട് വാച്ചുകള്‍ക്ക് വന്‍ ഓഫറുണ്ട്.

വിപണികളിലെ മികച്ച ബോട്ട് സ്മാര്‍ട്ട് വാച്ചുകളെ പരിചയപ്പെടാം

ബോട്ട് എക്‌സ്‌ടെന്‍ഡ് സ്മാര്‍ട്ട് വാച്ച്

മികച്ച സ്മാര്‍ട്ട് വാച്ചുകളിലൊന്നാണിത്. പുത്തന്‍ ഡിസൈനും ഫീച്ചറുകളും സ്മാര്‍ട്ട് വാച്ചിനെ വേറിട്ട് നിര്‍ത്തുന്നു. 1.69 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണുളളത്. ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും സ്മാര്‍ട്ട് വാച്ചിലൂടെ അറിയാം. സ്ലീപ്പ് മോണിറ്ററിങ് സംവിധാനവുമുണ്ട്. 14 സ്‌പോര്‍ട്‌സ് മോഡുകളുളള വാച്ചില്‍ സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുകളുണ്ട്. ഫോണിലെ കോളുകളും മെസ്സേജുകളും മറ്റ് നോട്ടിഫിക്കേഷനുകളൊക്കെ വാച്ചിലൂടെ അറിയാന്‍ സാധിക്കും.

ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ച്

മികച്ച ബോട്ട് സ്മാര്‍ട്ട് വാച്ചുകളിലൊന്നാണ് ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ച്. അള്‍ട്രാ സ്ലിം, ലൈറ്റ് വെയിറ്റ് ഡിസൈനാണ് സ്മാര്‍ട്ട് വാച്ചിനെ ആകര്‍ഷകമാക്കുന്നത്. 1.69 ഇഞ്ച് എച്ച്ഡി ഫുള്‍ ടച്ച് ഡിസ്‌പ്ലേയാണുളളത്. ദൈനംദിന കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും സാധിക്കും. ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും വാച്ചിലൂടെ അറിയാനാകും. സൈക്ലിങ്, യോഗ, സ്വിമ്മിങ്, ഫുട്‌ബോള്‍ എന്നിങ്ങനെ നിരവധി സ്‌പോര്‍ട്‌സ് മോഡുകളുണ്ട്. സ്ലീപ്പ് മോണിറ്ററിങ് സംവിധാനവും ഡസ്റ്റ്, സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുകളും ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ചിനെ മികച്ചതാക്കുന്നു.

ബോട്ട് ബ്ലേസ് സ്മാര്‍ട്ട് വാച്ച്

ഉഗ്രന്‍ ഫീച്ചറുകളുമായി വിപണിയിലിറങ്ങിയ മികച്ച സ്മാര്‍ട്ട് വാച്ചാണ് ബോട്ട് ബ്ലേസ് സ്മാര്‍ട്ട് വാച്ച്. 1.75 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും അപ്പോളോ 3 ബ്ലൂ പ്ലസ് പ്രൊസസ്സറുമാണ് സ്മാര്‍ട്ട് വാച്ചിന്റേത്. സ്ലീപ്പ് മോണിറ്ററിങ് ഫീച്ചറുളള സ്മാര്‍ട്ട് വാച്ചില്‍ ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും അറിയാനാകും. ഫുള്‍ ചാര്‍ജ് ചെയ്താല്‍ 10 ദിവസത്തോളം ഉപയോഗിക്കാനാകും. 14 സ്‌പോര്‍ട്‌സ് മോഡുകളുളള സ്മാര്‍ട്ട് വാച്ചില്‍ ഡസ്റ്റ്, സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുണ്ട്. ഇമെയിലുകളും സോഷ്യല്‍ മീഡിയ നോട്ടിഫിക്കേഷനുകളും നിരീക്ഷിക്കാനാകും. മ്യൂസിക് കണ്‍ട്രോള്‍, ക്യാമറ കണ്‍ട്രോള്‍, ഫൈന്‍ഡ് മൈ ഫോണ്‍ എന്നിങ്ങനെയുളള ഫീച്ചറുകള്‍ ഫോണിനെ മികച്ചതാക്കുന്നു.

ബോട്ട് വേവ് പ്രോ47 സ്മാര്‍ട്ട് വാച്ച്

ബോട്ട് ബ്രാന്‍ഡ് സ്മാര്‍ട്ട് വാച്ചുകളില്‍ മികച്ചുനില്‍ക്കുന്നവയാണ് ബോട്ട് വേവ് പ്രോ 47 സ്മാര്‍ട്ട് വാച്ച്. ആകര്‍ഷകമായ ഡിസൈനുകളുളള സ്മാര്‍ട്ട് വാച്ചില്‍ 1.69 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണുളളത്. ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറുളള സ്മാര്‍ട്ട് വാച്ചില്‍ ലൈവ് ക്രിക്കറ്റ് സ്‌കോറുകള്‍ അറിയാനാകും. ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, ടെമ്പറേച്ചര്‍ മോണിറ്റര്‍, സ്ലീപ്പ് മോണിറ്റര്‍ സംവിധാനങ്ങള്‍ സ്മാര്‍ട്ട് വാച്ചിനെ മികച്ചതാക്കുന്നു. 15 സ്‌പോര്‍ട്‌സ് മോഡുകളുളള സ്മാര്‍ട്ട് വാച്ചില്‍ ഡസ്റ്റ്, സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുണ്ട്. മ്യൂസിക്, ക്യാമറ കണ്‍ട്രോള്‍ ഫീച്ചറുകളുമുണ്ട്. കോളുകളും മെസ്സേജുകളും സോഷ്യല്‍ മീഡിയ നോട്ടിഫിക്കേഷനുകളും അറിയാനാകും.

ബോട്ട് വാച്ച് മിസ്റ്റിക്ക് സ്മാര്‍ട്ട് വാച്ച്

1.57 ഇഞ്ച് എച്ച്ഡി കളര്‍ ഡിസ്‌പ്ലേയുളള സ്മാര്‍ട്ട് വാച്ചില്‍ ചുറ്റുപാടിനനുസരിച്ച് ബ്രൈറ്റ്‌നെസ് ക്രമീകരിക്കാനുളള സംവിധാനമുണ്ട്. സ്‌ട്രെസ്സ് മോണിറ്ററിങ്, സ്ലീപ്പ് മോണിറ്ററിങ് സംവിധാനങ്ങളുമുണ്ട്. ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും വാച്ചിലൂടെ അറിയാം. 4 ബ്രെത്ത് ട്രെയിനിങ് മോഡുകളും 17 സ്‌പോര്‍ട്‌സ് മോഡുകളുമുണ്ട്. ഫോണ്‍ കോളുകളും മെസ്സേജുകളും സോഷ്യല്‍ മീഡിയ നോട്ടിഫിക്കേഷനുകളും സ്മാര്‍ട്ട് വാച്ചിലൂടെ അറിയാം. ഡസ്റ്റ്, സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുകളുമുണ്ട്.

Content Highlights: Buy top boat smartwatches offers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented