amazon
വിപണികളില്‍ മികച്ച ഫീച്ചറുകളുളള നിരവധി സ്മാര്‍ട്ട് ഫോണുകളുണ്ട്. സാംസങ്, ഷാവോമി, വണ്‍പ്ലസ് തുടങ്ങിയ ബ്രാന്‍ഡുകളുടെ അത്യുഗ്രന്‍ സ്മാര്‍ട്ട് ഫോണുകള്‍. എന്നാല്‍ കുറഞ്ഞ വിലയിലുളള നല്ലൊരു സ്മാര്‍ട്ട് ഫോണാണ് തേടുന്നതെങ്കില്‍ ടെക്നോ സ്മാര്‍ട്ട് ഫോണുകള്‍ തിരഞ്ഞെടുക്കാം.
വിപണികളിലെ മികച്ച ടെക്നോ സ്മാര്‍ട്ട് ഫോണുകള്‍ പരിചയപ്പെടാം
Click Here to Buy: ടെക്നോ സ്പാര്‍ക്ക് 8ടി
മികച്ച ഡിസൈനും ക്യാമറയുമാണ് ടെക്നോ സ്പാര്‍ക്ക് 8ടി സ്മാര്‍ട്ട് ഫോണിന്റെ മുഖ്യ ആകര്‍ഷണം. 91.3% സ്ക്രീന്‍ ടു ബോഡി അനുപാതമുളള 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണുളളത്. ഹീലിയോ ജി35 ഗെയിമിംഗ് പ്രൊസസ്സറാണ് ഫോണിന് ശക്തിപകരുന്നത്. പ്രൊഫഷണല്‍ ഫോട്ടോഗ്രഫിക്കായി 50 എംപി എഐ ഡുവല്‍ ക്യാമറയുണ്ട്. 8 എംപി സെല്‍ഫി ക്യാമറയും ഡുവല്‍ ഫ്ളാഷുമുണ്ട്. 1080പി ടൈം ലാപ്സ്, 120എഫ്പിഎസ് സ്ലോമോഷന്‍ ഫീച്ചറുകള്‍ ഫോണിനെ വേറിട്ട് നിര്‍ത്തുന്നു. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പാണ് വിപണികളിലുളളത്. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍. ബാറ്ററി 38 ദിവസം വരെ സ്റ്റാന്‍ഡ്ബൈ സമയവും 40 മണിക്കൂര്‍ വരെ കോളിംഗ് സമയവും 122 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേബാക്ക് സമയവും നല്‍കും.
Click Here to Buy: ടെക്നോ സ്പാര്‍ക്ക് 8 പ്രോ
90.52% സ്ക്രീന്‍ ടു ബോഡി അനുപാതമുളള 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി ഡോട്ട് ഇന്‍ ഡിസ്പ്ലേയാണ് ടെക്നോ സ്പാര്‍ക്ക് 8 പ്രോയില്‍. 120 ഹെര്‍ട്സ് ടച്ച് സാംപ്ലിങ് റേറ്റുമുണ്ട്. 48 എംപി എഐ ട്രിപ്പിള്‍ ക്യാമറയുളള ഫോണില്‍ സൂപ്പര്‍ നൈറ്റ് മോഡ്, ഇന്റലിജന്റ് ഫോക്കസ് ഫീച്ചറുകളുണ്ട്. 8 എംപി സെല്‍ഫി ക്യാമറയും ഡുവല്‍ ഫ്ളാഷുമുണ്ട്. ഹീലിയോ ജി85 ഫാസ്റ്റ് ഗെയിമിംഗ് പ്രൊസസ്സറാണ് ടെക്നോ സ്പാര്‍ക്ക് 8 പ്രോയുടെ കരുത്ത്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുളള എച്ച്ഐഒഎസ് 7.6 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 64 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പുകള്‍ വിപണിയിലുണ്ട്. മെമ്മറി ഫ്യൂഷന്‍ സാങ്കേതിക വിദ്യയിലൂടെ റാം 7 ജിബി വരെ ഉയര്‍ത്താം. 5000 എംഎഎച്ച് ബാറ്ററിയാണ്. സ്റ്റാന്‍ഡ്ബൈ സമയം 63 ദിവസം വരെയാണ്. 33 വാട്ട് ഫാസ്റ്റ് ചാര്‍ജറുമുണ്ട്.
Also Read
Click Here to Buy: ടെക്നോ പോപ് 5 എല്‍ടിഇ
മികച്ച ഡിസൈനുകളും വൈവിധ്യമാര്‍ന്ന ഫീച്ചറുകളുമായി സ്മാര്‍ട്ട് ഫോണ്‍ വിപണികളില്‍ മുന്നിട്ട് നില്‍ക്കുകയാണ് ടെക്നോ പോപ് 5 എല്‍ടിഇ. 6.52 ഇഞ്ച് ഡോട്ട് നോച്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയുളള ഫോണ്‍ മികച്ച ദൃശ്യാനുഭവമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. ചിത്രങ്ങളെ മനോഹരമായി ഒപ്പിയെടുക്കാന്‍ 8 മെഗാ പിക്സലുളള പ്രൈമറി ക്യാമറയും ഡുവല്‍ ഫ്ളാഷുമുണ്ട്. 5 മെഗാ പിക്സലുളളതാണ് സെല്‍ഫി ക്യാമറ. മികവൊട്ടും ചോരാതെ രാത്രിയിലും സെല്‍ഫിയെടുക്കാനാകും. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ മണിക്കൂറുകളോളം തടസമില്ലാതെ ഫോണ്‍ ഉപയോഗിക്കാം. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് പതിപ്പാണ് വിപണിയിലുളളത്. മെമ്മറി എക്സ്പാന്‍ഡബിള്‍ ലിമിറ്റ് 256 ജിബി ആണ്. ഹീലിയോ എ22 പ്രൊസസ്സറുളള ഫോണില്‍ ആന്‍ഡ്രോയിഡ് 11, എച്ച്ഐഒഎസ് 7.6 ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. വൈഫൈ ഷെയര്‍, പാരന്റല്‍ കണ്ട്രോള്, സോഷ്യല്‍ ടര്‍ബോ, ആന്റി-തെഫ്റ്റ് അലാറം, വോയിസ് ചേഞ്ചര്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളുണ്ട്.
Click Here to Buy: ടെക്നോ പോവ 5ജി
ടെക്നോയുടെ ആദ്യ 5ജി സ്മാര്‍ട്ട് ഫോണാണ് ടെക്നോ പോവ 5ജി. 6.9 ഇഞ്ച് ഫുള്‍ എച്ച്ഡി ഡോട്ട് ഇന്‍ ഡിസ്പ്ലേയുളള ഫോണില്‍ മീഡിയ ടെക് ഡൈമെന്‍സിറ്റി 900 5ജി പ്രൊസസ്സറാണ്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 180 ഹെര്‍ട്സ് ടച്ച് സാംപ്ലിങ് റേറ്റുമുണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ എഫ് 1.6 അപ്പാര്‍ച്ചറുളള 50 എംപി ക്യാമറയാണുളളത്. 16 എംപി സെല്‍ഫി ക്യാമറയും ഡുവല്‍ ഫ്ളാഷുമുണ്ട്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പാണ് വിപണികളില്‍. മെമ്മറി ഫ്യൂഷന്‍ സാങ്കേതിക വിദ്യയിലൂടെ റാം 11 ജിബി വരെ ഉയര്‍ത്താം. മെമ്മറി എക്സ്പാന്‍ഡബിള്‍ ലിമിറ്റ് 512 ജിബി ആണ്. മികച്ച ബാറ്ററിയാണ് ഫോണിനുളളത്. 6000 എംഎഎച്ച് ബാറ്ററിയ്ക്ക് 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..