amazon
കുഞ്ഞുങ്ങളുടെ പരിചരണം വളരെ പ്രധാനപ്പെട്ടതാണ്. മുലയൂട്ടുമ്പോഴും കുളിപ്പിക്കുമ്പോഴും വസ്ത്രങ്ങള്‍ ധരിപ്പിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങളുടെ തിരഞ്ഞെടുപ്പും പ്രധാനപ്പെട്ട ഒന്നാണ്. അതില്‍ വിട്ടുവീഴ്ചകളരുത്. വിപണികളില്‍ കുഞ്ഞുങ്ങളുടെ പരിചരണത്തിനാവശ്യമായ ധാരാളം ഉല്‍പ്പന്നങ്ങളുണ്ട്. ആമസോണില്‍ സൂപ്പര്‍ വാല്യൂ ഡെയ്സാണ്. ബേബി കെയര്‍ ഉത്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാം.
കുഞ്ഞിന്റെ ചര്‍മ്മം വളരെ സെന്‍സിറ്റീവാണ്. അതിനാല്‍ കുളിപ്പിക്കുമ്പോഴും മസ്സാജ് ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ബേബി ബാത്ത്, സ്കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കുഞ്ഞിന്റെ ചര്‍മ്മസംരക്ഷണത്തിന് നല്ലതാണ്. ഹെയര്‍, മസ്സാജ് ഓയിലുകള്‍, ക്രീമുകള്‍, ലോഷനുകള്‍, പൗഡര്‍, സോപ്പുകള്‍ എന്നിവ ഉപയോഗിക്കാം. ബോഡി ലോഷനുകള്‍ ചര്‍മ്മം സോഫ്റ്റായി നിലനിര്‍ത്താന്‍ സഹായിക്കും. മുടിയുടെ ആരോഗ്യത്തിന് ഹെയര്‍ ഓയിലുകള്‍ നല്ലതാണ്. പൗഡറുകള്‍ കുഞ്ഞുങ്ങളുടെ ചര്‍മ്മത്തെ ഫ്രഷായും കൂളായും നിലനിര്‍ത്തും. ബേബി സോപ്പുകളും ഷാമ്പുവും ഉപയോഗിക്കാം. ഹിമാലയ, ജോണ്സണ്, ചിക്കോ എന്നിങ്ങനെ നിരവധി ബ്രാന്‍ഡുകളിലുളള ഉല്‍പ്പന്നങ്ങള്‍ വിപണികളിലുണ്ട്. ശരീരം ശുചിയാക്കാന്‍ ബേബി വെറ്റ് വൈപ്പുകളും ഉപയോഗിക്കാം. മൊസ്ക്വിറ്റോ റിപ്പല്ലന്റ് ജെല്ലുകളും വിപണികളില്‍ നിന്ന് വാങ്ങാം.
മുലയൂട്ടുമ്പോഴും പ്രത്യേക ശ്രദ്ധ കൊടുക്കണം. വിപണികളില്‍ ധാരാളം ഫീഡിങ് ഉല്‍പ്പന്നങ്ങളുണ്ട്. ബ്രസ്റ്റ്പമ്പ്, ഫീഡിങ് ബോട്ടിലുകള്‍, സ്റ്റെറിലൈസേഴ്സ്, ഫീഡിങ് പില്ലോസ് തുടങ്ങിയവ. കനം കുറഞ്ഞതും സോഫ്റ്റും പോര്‍ട്ടബിളുമാണ് ബ്രസ്റ്റ്പമ്പ്. ആന്റി-ബാക്ക്ഫ്ളോ, നാല് സക്ഷന്‍ ലെവല്‍ ക്രമീകരണങ്ങളുളള ബ്രസ്റ്റ്പമ്പുകളുമുണ്ട്. ബേബി ഫീഡിങ് ബോട്ടില്‍ സ്റ്റെറിലൈസറുകളും, ഫീഡിങ് പില്ലോകളും ഉപയോഗിക്കാം. ഫീഡിങിനായി വിവിധ ബ്രാന്‍ഡുകളിലുളള ഫീഡിങ് ബോട്ടിലുകളും വിപണികളിലുണ്ട്. ബോട്ടിലുകളും കളിപ്പാട്ടങ്ങളും വൃത്തിയാക്കാന്‍ ആന്റി-ബാക്ടീരിയല്‍ ലിക്വിഡുകളുമുണ്ട്.
ബേബി ഡയപ്പറുകളുപയോഗിക്കുന്നതും നല്ലതാണ്. വിവിധ സൈസുകളില്‍ ഇവ ലഭ്യമാണ്. രാത്രിയില്‍ ഡിസ്പോസിബിള്‍ ഡയപ്പറുകള്‍ ഉപയോഗിക്കാം. കൂടുതല്‍ വെളളം പിടിക്കുന്നതും കുഞ്ഞുങ്ങളുടെ ശരീരം നനയാത്തവയുമായിരിക്കണം. ഡയപ്പര്‍ ധരിക്കുന്നിടത്ത് തൊലി ചുവന്ന് തടിച്ചാല്‍ അവ ഒഴിവാക്കാന്‍ ഡയപ്പര്‍ റാഷ് ക്രീമുകള്‍ ഉപയോഗിക്കാം. പലതരം ഡയപ്പര്‍ ബാഗുകളും വെറ്റ് വൈപ്പുകളും വിപണികളിലുണ്ട്.
കുഞ്ഞുങ്ങള്‍ക്ക് കളിക്കാനും അവരുടെ മുറികള്‍ അലങ്കരിക്കാനും വൈവിധ്യങ്ങളായ ഉല്‍പ്പന്നങ്ങളുണ്ട്. വിവിധ ഡിസൈനുകളില്‍ ബേബി ക്രിബുകളും വുഡണ്‍ കോട്ടുകളുമുണ്ട്. ആകര്‍ഷകമായ നിറങ്ങളില്‍ ബേബി ബ്ലാങ്കറ്റുകളും ഷീറ്റുകളും വിപണികളില്‍ ലഭ്യമാണ്. പലതരം ചിത്രങ്ങളുളള സ്ലീപ്പിങ് ബാഗുകളും വാങ്ങാം. ഇവ മടക്കിവെക്കാനും എളുപ്പത്തില്‍ കൊണ്ടുനടക്കാനും സാധിക്കും. വൈവിധ്യങ്ങളായ കളിപ്പാട്ടങ്ങളും വിപണികളില്‍ നിന്ന് വാങ്ങാം. കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചക്ക് സഹായിക്കുന്നവയാണ് കളിപ്പാട്ടങ്ങള്‍. സാധനങ്ങള്‍ വയ്ക്കുന്നതിനായി ഷെല്‍ഫുകള്‍ അനിവാര്യമാണ്. മുറികളെ അലങ്കരിക്കുന്ന മോഡേണ്‍ ഷെല്‍ഫുകള്‍ വിപണികളിലെ മുഖ്യ ആകര്‍ഷകമാണ്.
കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോള്‍ നിരവധി സാധനങ്ങള്‍ ആവശ്യമാണ്. ബേബി ക്യാരിയര്‍ സ്ലിംഗുകളും സ്ട്രോളറുകളും ഉപയോഗിക്കാം. ബെല്‍റ്റുകളും ഫൂട്ട് റെസ്റ്റുകളുമുളളതിനാല് കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായി ചലിക്കാം. വിവിധ സൈസുകളില്‍ കണ്‍വെര്‍ട്ടിബിള്‍ കാര്‍ സീറ്റുകളും ക്യാരി കോട്ടുകളുമുണ്ട്. ഡയപ്പറുകളും ഫീഡിങ് ഉല്‍പ്പന്നങ്ങളും യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും കരുതേണ്ടതുണ്ട്.
Content Highlights: super value days baby care products online
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..