സ്മാര്‍ട്ട്‌ഫോണ്‍ അപ്‌ഗ്രേഡ് ഡെയ്‌സ് ഇന്നവസാനിക്കും; സ്മാര്‍ട്ട്‌ഫോണുകള്‍ ഓഫറില്‍ വാങ്ങാം


amazon

ആമസോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ അപ്‌ഗ്രേഡ് ഡെയ്‌സ് ഇന്നവസാനിക്കും. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഉഗ്രന്‍ ഓഫറുകളാണ് സെയിലില്‍. മൊബൈല്‍ ആക്‌സസറീസുകളും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനാകും. റെഡ്മി. ടെക്‌നോ സ്മാര്‍ട്ട്‌ഫോണുകള്‍ വമ്പിച്ച ഓഫറുകളിലാണ് വിപണികളിലുള്ളത്. റെഡ്മി 10എ, റെഡ്മി 11 പ്രൈം 5ജി, ടെക്‌നോ പോപ് 6 പ്രോ, റിയല്‍മി നാര്‍സോ 50 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രത്യേക ഓഫറുകളുണ്ട്.

സ്മാര്‍ട്ട്‌ഫോണ്‍ അപ്‌ഗ്രേഡ് ഡെയ്‌സില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

സ്മാര്‍ട്ട്‌ഫോണുകള്‍ മികച്ച ഓഫറില്‍ സ്വന്തമാക്കാം

Click Here to Buy: റെഡ്മി 10 പവര്‍

കരുത്തുറ്റ പ്രൊസസ്സറും ബാറ്ററിയും കിടിലന്‍ ക്യാമറകളുമായി റെഡ്മി പവര്‍ 10 വിപണികളിലെ താരമായി മാറിക്കഴിഞ്ഞു. സ്‌നാപ്ഡ്രാഗണ്‍ 680 ഒക്ടാകോര്‍ പ്രൊസസ്സറാണ് റെഡ്മി 10 പവറിലേത്. ഗെയിമിങ് അടക്കം എല്ലാത്തരം ആവശ്യങ്ങളും മികച്ച രീതിയില്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന പ്രൊസസ്സര്‍ സ്മാര്‍ട്ട്‌ഫോണിനെ കരുത്തുറ്റതാക്കുന്നു. 50 മെഗാ പിക്‌സല്‍ പ്രൈമറി ക്യാമറയ്‌ക്കൊപ്പം 2എംപി ഡെപ്ത്ത് സെന്‍സറാണുള്ളത്. 5 മെഗാ പിക്‌സല്‍ സെല്‍ഫി ക്യാമറയും ചേരുമ്പോള്‍ ക്യാമറ ഗംഭീരമാകുന്നു. 6.71 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയുള്ള റെഡ്മി 10 പവര്‍ സ്റ്റൈലിഷ് ഡിസൈനുകളിലാണ് വിപണികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അത്യുഗ്രന്‍ 6000-എംഎഎച്ച് ബാറ്ററി ഫോണിനെ വേറിട്ടുനിര്‍ത്തുന്നു.18വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറും റെഡ്മി 10 പവറിന്റെ പ്രധാന ആകര്‍ഷണമാണ്. 8ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പ് മികച്ച ഓഫറിലാണ് വിപണികളിലുള്ളത്. എക്‌സ്പാന്‍ഡബിള്‍ ഇന്റേണല്‍ സ്റ്റോറേജ് ലിമിറ്റ് 512 ജിബിയാണ്. റാം ബൂസ്റ്റര്‍ ഫീച്ചറുകളുമുണ്ട്. 3ജിബി എക്‌സ്‌ടെന്‍ഡബിള്‍ റാമുള്‍പ്പടെ 11ജിബി റാം റെഡ്മി 10 പവര്‍ സ്മാര്‍ട്ട്‌ഫോണിനെ മികച്ചതാക്കുന്നു.

Click Here to Buy: നത്തിങ് ഫോണ്‍ 1

വിപണികളില്‍ തരംഗം സൃഷ്ടിക്കുകയാണ് നത്തിങ് ഫോണ്‍. വ്യത്യസ്ത ഫീച്ചറുകളുമായി വിപണികളിലിറങ്ങിയ ഫോണിന് ആവശ്യക്കാരേറെയാണ്. അത്യുഗ്രന്‍ ഡിസ്‌പ്ലേയും കരുത്തുറ്റ പ്രൊസസ്സറുമാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. 6.55 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയുള്ള ഫോണിന് മികച്ച ക്യാമറകളുമുണ്ട്. 50എംപി+50എംപി ഡുവല്‍ ക്യാമറ കോണ്‍ഫിഗറേഷനും 16എംപി സെല്‍ഫി ക്യാമറയുമുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 778ജി+ പ്രൊസസ്സറാണ് ഫോണിന് കരുത്ത് പകരുന്നത്. 8ജിബി, 12ജിബി റാം വേരിയന്റുകളിലും 128ജിബി, 256ജിബി സ്റ്റോറേജ് പതിപ്പുകളിലും നത്തിങ് ഫോണ്‍ വിപണികളില്‍ ലഭ്യമാണ്. 4000എംഎഎച്ചിന്റേതാണ് ബാറ്ററി.

Click Here to Buy: ടെക്‌നോ പോവ 5ജി

ടെക്‌നോയുടെ ആദ്യ 5ജി സ്മാര്‍ട്ട് ഫോണാണ് ടെക്‌നോ പോവ 5ജി. 6.9 ഇഞ്ച് ഫുള്‍ എച്ച്ഡി ഡോട്ട് ഇന്‍ ഡിസ്‌പ്ലേയുളള ഫോണില്‍ മീഡിയ ടെക് ഡൈമെന്‍സിറ്റി 900 5ജി പ്രൊസസ്സറാണ്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 180 ഹെര്‍ട്‌സ് ടച്ച് സാംപ്ലിങ് റേറ്റുമുണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ എഫ് 1.6 അപ്പാര്‍ച്ചറുളള 50 എംപി ക്യാമറയാണുളളത്. 16 എംപി സെല്‍ഫി ക്യാമറയും ഡുവല്‍ ഫ്‌ളാഷുമുണ്ട്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പാണ് വിപണികളില്‍. മെമ്മറി ഫ്യൂഷന്‍ സാങ്കേതിക വിദ്യയിലൂടെ റാം 11 ജിബി വരെ ഉയര്‍ത്താം. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 512 ജിബി ആണ്. മികച്ച ബാറ്ററിയാണ് ഫോണിനുളളത്. 6000 എംഎഎച്ച് ബാറ്ററിയ്ക്ക് 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്.

CLICK HERE | സാംസങ് ഗാലക്‌സി സെഡ്‌ ഫോള്‍ഡ് 3 5ജി

7.6 ഇഞ്ച് ഇന്‍ഫിനിറ്റി ഫ്‌ലക്‌സ് മെയിന്‍ ഡിസ്‌പ്ലേയാണ് ഫോണിന്റേത്. കവര്‍ ഡിസ്‌പ്ലേ 6.2 ഇഞ്ച് ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേയുമാണ്. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 888 ഒക്ടാ-കോര്‍ പ്രൊസസ്സറാണുളളത്. 12എംപി ടെലിഫോട്ടോ ക്യാമറ, 12എംപി വൈഡ് ആങ്കിള്‍ ക്യാമറ, 12എംപി അള്‍ട്രാ വൈഡ് ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിള്‍ ക്യാമറയും 10എംപി, 4എംപി സെന്‍സറുകളടങ്ങുന്ന ഡുവല്‍ ക്യാമറകളുമുണ്ട്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേഷ്യല്‍ റെകൊഗ്നിഷന്‍, ഡുവല്‍ സിം ഫീച്ചറുകളും ഫോണിനെ മികച്ചതാക്കുന്നു. 12ജിബി+256ജിബി, 12ജിബി+512ജിബി സ്‌റ്റോറേജ് പതിപ്പുകള്‍ വിപണികളില്‍ നിന്ന് വാങ്ങാം.

CLICK HERE | സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 5ജി

6.5 ഇഞ്ച് ഇന്‍ഫിനിറ്റി ഒ സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. ഫോണിന് ശക്തി പകരാന്‍ ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 865 ഒക്ടാ-കോര്‍ പ്രൊസസ്സറുണ്ട്. ഉഗ്രന്‍ പ്രോ-ഗ്രേഡ് ക്യാമറകളാണ് ഫോണിന്റെ മുഖ്യ ആകര്‍ഷണം. 12എംപി അള്‍ട്രാ വൈഡ് ക്യാമറ, 12എംപി വൈഡ് ആങ്കിള്‍ ക്യാമറ, 8എംപി ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങിയതാണ് ട്രിപ്പിള്‍ ക്യാമറകള്‍. 32എംപി സെല്‍ഫിക്യാമറയുമുണ്ട്. 3* ഒപ്റ്റിക്കല്‍ സൂം, 30* സൂപ്പര്‍ റെസല്യൂഷന്‍ സൂം ഫീച്ചറുകള്‍ ദൂരെ നിന്നും മികച്ച ദൃശ്യങ്ങളെടുക്കാന്‍ സഹായിക്കുന്നവയാണ്. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമാണുളളത്. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 1ടിബി ആണ്. 4500 എംഎഎച്ച് ബാറ്ററിയുളള സ്മാര്‍ട്ട് ഫോണില്‍ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ്, ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിങ് ഫീച്ചറുകളുണ്ട്.

Content Highlights: smartphone upgrade days offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented