amazon
ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് എങ്ങനെ മികച്ച ഷോട്ടുകളെടുക്കാമെന്ന് ചിന്തിക്കാത്തവരായി ആരുമുണ്ടാകില്ല. നിങ്ങളുടെ കഴിവുകള്‍ക്കൊപ്പം മികച്ച സ്മാര്‍ട്ട് ഫോണ്‍ ഗിമ്പലുകള്‍ കൂടി ഉണ്ടെങ്കില്‍ ഉഗ്രന്‍ ഷോട്ടുകളെടുക്കാം. സാഹസികമായ രംഗങ്ങളും വിവിധ ആങ്കിളുകളിലുളള ദൃശ്യങ്ങളും മികവോടെ പകര്‍ത്താം. വിപണികളില്‍ കിടിലന്‍ ഫീച്ചറുകളുളള നിരവധി ഗിമ്പലുകളുണ്ട്.
വിപണികളിലെ മികച്ച ഗിമ്പലുകള്‍ പരിചയപ്പെടാം
Click Here to Buy : ഹോഹെം ഐ സ്റ്റെഡി എക്സ്
വിപണികളിലെ മികച്ച സ്മാര്‍ട്ട് ഫോണ്‍ ഗിമ്പലുകളിലൊന്നാണിത്. കനം കുറഞ്ഞ ഫോള്‍ഡബിള്‍ ഡിസൈനിലായതിനാല് ഉപയോഗിക്കാനും കൊണ്ടു പോകാനും എളുപ്പമാണ്. മികച്ച ആന്റി-ഷേക്ക് ഫീച്ചറാണ് ഗിമ്പലിനെ വ്യത്യസ്തമാക്കുന്നത്. ബ്രഷ്ലെസ് മോട്ടോറും ഐ സ്റ്റെഡി 3.0 ആന്റി-ഷേക്ക് അല്‍ഗോരിതം സിസ്റ്റവും വീഡിയോ എടുക്കുമ്പോഴുണ്ടാകുന്ന ഷേക്ക് പരമാവധി കുറയ്ക്കുന്നു. നടന്നുകൊണ്ടും ഓടിയും മികച്ച വീഡിയോകളെടുക്കാം. ഫോണ്‍ റൊട്ടേറ്റ് ചെയ്യാനും മികച്ച ലോ ആങ്കിള്‍ ഷോട്ടുകളെടുക്കാനും സാധിക്കും. വ്ളോഗേഴ്സിന് തിരഞ്ഞെടുക്കാവുന്ന മികച്ച ഗിമ്പലുകളിലൊന്നാണ് ഹോഹെം ഐ സ്റ്റെഡി എക്സ്.
Click Here to Buy : ഡിജിടെക് 3-ആക്സിസ് ഹാന്‍ഡ്ഹെല്‍ഡ് ഗിമ്പല്‍ സ്റ്റെബിലൈസര്‍
വിപണികളിലെ മികച്ച സ്മാര്‍ട്ട് ഫോണ്‍ ഗിമ്പലുകളിലൊന്നാണ് ഡിജിടെക് 3-ആക്സിസ് ഹാന്‍ഡ്ഹെല്‍ഡ് ഗിമ്പല്‍ സ്റ്റെബിലൈസര്‍. വ്യത്യസ്തമായ ആങ്കിളുകളില്‍ നിന്ന് മികവോടെ ദൃശ്യങ്ങള്‍ പകര്‍ത്താനാവുമെന്നതാണ് ഗിമ്പലിന്റെ പ്രത്യേകത. ഇടത്ത് നിന്ന് വലത്തോട്ട്, മുകളില്‍ നിന്നും താഴേക്ക്, ഫോര്‍വേര്‍ഡ്, ബാക്ക്വേര്‍ഡ് എന്നിങ്ങനെ നിരവധി ആങ്കിളുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്താം. വിവിധ ഇന്റലിജന്റ് ഷൂട്ടിങ് മോഡുകളുമുണ്ട്. പ്രൊഫഷണല്‍ ടച്ചോടുകൂടി വീഡിയോ ഷൂട്ട് ചെയ്യാന്‍ ഗിമ്പല്‍ തിരഞ്ഞെടുക്കാം.
Click Here to Buy : മൊസാ മിനി എസ് എസെന്‍ഷ്യല്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ ഗിമ്പല്‍
എളുപ്പത്തില്‍ കൊണ്ടുനടക്കാവുന്ന മികച്ച സ്മാര്‍ട്ട് ഫോണ്‍ ഗിമ്പലാണ് മൊസാ മിനി എസ് എസെന്‍ഷ്യല്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ ഗിമ്പല്‍. ഈസിയായി ഉപയോഗിക്കാന്‍ നിരവധി ഫീച്ചറുകളുണ്ട്. വണ്‍-ബട്ടണ്‍ സൂം, ഫോക്കസ് കണ്ട്രോള്, ക്വിക്ക് ലുക്ക് ബാക്ക് തുടങ്ങിയവ. ഫോള്‍ഡബിള്‍ ഡിസൈനുളള ഗിമ്പലുപയോഗിച്ച് ഹൈപ്പര്‍ലാപ്സ്, സ്ലോമോഷന്‍ മോഡുകള്‍ മികച്ചതാക്കാം.
Click Here to Buy : സിയുന്‍ സ്മൂത്ത് 4
മൊബൈല്‍ ക്യാമറകളെ പ്രൊഫഷണല്‍ ഫിലിം ക്യാമറകള്‍ പോലെയാക്കാം. സ്റ്റേബിളും ആകര്‍ഷകവുമായ ദൃശ്യങ്ങളെടുക്കാന്‍ സിയുന്‍ സ്മൂത്ത് 4 ഗിമ്പല്‍ ഉപയോഗിക്കാം. ഗിമ്പലില്‍ ഇന്റഗ്രേറ്റഡ് കണ്ട്രോള് പാനല്‍ ഉളളതിനാല്‍ മൊബൈല്‍ ക്യാമറകളെ ബട്ടണുകളുപയോഗിച്ച് നിയന്ത്രിക്കാം. ഹാന്ഡ്വീല് ഉപയോഗിച്ച് സൂം ഇന്‍, ഔട്ട് ചെയ്യാം. ഒബ്ജക്ട് ട്രാക്കിംഗ് സവിശേഷത ഗിമ്പലിനെ മികച്ചതാക്കുന്നു. ടൈംലാപ്സ്, മൂവിംഗ് ടൈംലാപ്സ്, മോഷന്‍ ലാപ്സ് എന്നിങ്ങനെയുളള ക്യാമറ ഫീച്ചറുകള്‍ ഗംഭീരമാക്കാനും ഗിമ്പലിന് സാധിക്കും. ടു-വേ ചാര്‍ജിങ് സംവിധാനവുമുണ്ട്.
Click Here to Buy : ഡിജെഐ ഓസ്മോ മൊബൈല്‍ 3
വീഡിയോ കണ്ടന്റ് ക്രിയേറ്റേഴ്സിന് ഉപയോഗിക്കാന്‍ അനുയോജ്യമായ സ്മാര്‍ട്ട് ഫോണ്‍ ഗിമ്പലാണ് ഡിജെഐ ഓസ്മോ മൊബൈല്‍ 3. പുത്തന്‍ ഫീച്ചറുകളുളള ഗിമ്പലിന് ഫോള്‍ഡബിള്‍ ഡിസൈനാണ്. മൊബൈല്‍ ക്യാമറ ഉപയോഗിക്കുമ്പോളുണ്ടാകുന്ന ഷോക്കുകള്‍ ഒഴിവാക്കാനും അനായാസം ഉഗ്രന്‍ ദൃശ്യങ്ങള്‍ പകര്‍ത്താനും സാധിക്കും. സ്ലോ മോഷന്‍, ടൈംലാപ്സ്, ഹൈപ്പര്‍ലാപ്സ് ഫീച്ചറുകള്‍ മികച്ചതാക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..