representative image
മനുഷ്യ ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്നതില്‍ വ്യായാമം വഹിക്കുന്ന പങ്ക് ചെറുതൊന്നുമില്ല. വര്‍ക്കൗട്ടുകളില്‍ തന്നെ പലവിധമുണ്ട്. പക്ഷേ പലര്‍ക്കും നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി കൂടുന്ന ജിം വര്‍ക്കൗട്ടുകള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്നു വരില്ല. മാത്രമല്ല എല്ലാതര ശരീരപ്രകൃതങ്ങള്‍ക്ക് അനുയോജ്യമാകണമെന്നുമില്ല. ഇവിടെയാണ് വിനോദവും ആരോഗ്യവും ഒരുപോലെ ഉറപ്പാക്കുന്ന വര്‍ക്കൗട്ടുകള്‍ തിരഞ്ഞെടുക്കേണ്ടത്.കുറച്ച് മാത്രം പ്രയത്‌നം
ആവശ്യമായി വരുന്ന എയറോബിക്ക് എക്‌സസൈസാണ് സൈക്ലിങ്ങ്. ഇന്റന്‍സിറ്റി അഡ്ജസ്റ്റ് ചെയ്ത് നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഫിറ്റ് ചെയ്യാവുന്ന ഒരു വര്‍ക്കൗട്ട് മോഡും ഇവ തന്നെ. കൂടാതെ പെട്രോള്‍ വില കുതിച്ചുയരുന്ന ഈ ഒരു കാലഘട്ടത്തില്‍ മികച്ച ഗതാഗത മാര്‍ഗ്ഗമായും ഇവ ഉപയോഗിക്കാവുന്നതാണ്. ദിവസം മുഴുവനും ഊര്‍ജസ്വലതയോടെയിരിക്കാന്‍ സൈക്ലിങ്ങ് ഉതകുന്നു. ചിട്ടയായ ഒരു ആരോഗ്യക്രമത്തിനും മാനസിക ആരോഗ്യത്തിനുമായി ഇവ ദിനചര്യയിലുള്‍പ്പെടുത്താം. വരൂ സൈക്ലിങ്ങിന്റെ ആരോഗ്യഗുണങ്ങള്‍ ഓരോന്നായി വിലയിരുത്താം.
1. ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ശരീരഭാരം കൂടുന്നത് പലരും ഈ തിരക്കേറിയ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ഇത്തരത്തില്‍ അനിയന്ത്രിതമായി ശരീര ഭാരം കൂടുന്നതും ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇത് ഒഴിവാക്കാനായി മനസ്സില്ല മനസ്സോടെ ജിമ്മില്‍ പോയി കഷ്ടപ്പെടുന്നവരുമുണ്ട്. അവര്‍ക്കുള്ള മികച്ച തിരഞ്ഞെടുപ്പാണ് സൈക്ലിങ്ങ്. നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നത് ഭാരം നിയന്ത്രിച്ചുകൊണ്ടു പോകാനായി ഹൈ ഇന്റന്‍സിറ്റി സൈക്ലിങ്ങ് സഹായിക്കുന്നു. ഒരു മികച്ച ഡയറ്റ് പ്ലാനിനൊപ്പം നിശ്ചിത സമയം വരെ സൈക്കിള്‍ ചവിട്ടാന്‍ ശ്രമിക്കാം. ഒരു ദിവസത്തില്‍ നിങ്ങളുടെ കപ്പാസിറ്റിക്കനുസരിച്ച് കൂടുതല്‍ കാലറി ബേണ്‍ ചെയ്യാനായി സ്‌ട്രെന്ത് ട്രെയിനിങ്ങ് കൂടെ ഉള്‍പ്പെടുത്താം.
2.മാനസികാരോഗ്യവും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കുന്നു
സ്‌ട്രെസ്സ്, ഡിപ്രഷന്‍, ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ കുറയ്ക്കാനായി ഇവയ്ക്ക് സാധിക്കും. റോഡില്‍ അല്ലെങ്കില്‍ ഗ്രൗണ്ടില്‍ ഫോക്കസ് ചെയ്ത് സൈക്കിളോടിക്കുന്നത് ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും ഓരോ നിമിഷവും ആസ്വദിക്കാനും സജ്ജരാക്കുന്നു. അതുകൊണ്ട് തന്നെ മാനസ്സിക പ്രശ്‌നങ്ങളില്‍ നിന്ന് ഒരു പരിധി വരെ ശ്രദ്ധ തിരിക്കാന്‍ സാധിക്കും. ഒരു ദിവസം വളരെ ലോ ആയി ഊര്‍ജ്ജമില്ലാത്ത അവസ്ഥ തോന്നി തുടങ്ങിയാല്‍ സൈക്കിളുമെടുത്ത് പ്രകൃതിയിലോട്ടിറങ്ങു. സ്‌ട്രെസ്സ് ലെവല്‍ കുറച്ച് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സൈക്കിള്‍ വളരെ ഉപകാരപ്രദമാണ്.
3. പല ആരോഗ്യപ്രശ്‌നങ്ങള്‍ വരാതെ തടയാനും നിയന്ത്രിക്കാനും സഹായിക്കുന്നു
ആരോഗ്യകാര്യത്തില്‍ വളരെ ആശങ്കാകുലരാണെങ്കില്‍ ദിവസവുമുള്ള വ്യായാമം ശീലമാക്കേണ്ടത് അത്യാവശ്യമാണ്. ദിനചര്യയുടെ ഭാഗമായി സൈക്ലിങ്ങ് പിന്തുടരാം. ദിവസമുള്ള വ്യായാമം ഹൃദയാഘാതം, ഹാര്‍ട്ട് അറ്റാക്ക്, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. എന്തിനേറെ ടൈപ്പ് 2 ഡയബറ്റീസ് വരെ നിയന്ത്രിക്കാന്‍ വരെ സാധിക്കും. വെറും 30 മുതല്‍ 40 മിനിറ്റ് വരെ സൈക്കിള്‍ ചവിട്ടിയാല്‍ മതിയാകും.
4. വര്‍ക്കൗട്ട് ആദ്യമായി ചെയ്യുന്നവര്‍ക്ക് അനുയോജ്യം
സൈക്കിള്‍ ഓടിക്കുന്നത് വളരെ എളുപ്പമായൊന്നാണ്. അതുകൊണ്ട് തന്നെ തുടക്കത്തിലെ വലിയ ഭാരവും സമയവും എടുക്കാതെ വ്യായാമം ചെയ്യാന്‍ സൈക്കിളിങ്ങ് തന്നെയാണ് നല്ലത്. നിങ്ങള്‍ ഫിറ്റ്‌നസ്സ് യാത്ര ബോര്‍ അടിക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ കുറഞ്ഞ തീവ്രതയില്‍ സൈക്കിള്‍ ചവിട്ടാം. നിങ്ങള്‍ കൂടുതല്‍ ഫിറ്റാകുമ്പോള്‍ നിങ്ങള്‍ക്ക് തീവ്രത വര്‍ദ്ധിപ്പിക്കാം. തീരെ മടിയുള്ളവര്‍പോലും സൈക്കിള്‍ സവാരി ചെയ്താല്‍ മതി ഫിറ്റായിരിക്കാന്‍. അതിനാല്‍ ഇത് വ്യായാമം ചെയ്ത് തുടങ്ങുന്നവര്‍ സൈക്ലിങ്ങ് തന്നെ കൂട്ടാക്കാം.
5. പ്രഭാതത്തിന് പുത്തന്‍ ഉണര്‍വേകുന്ന സൈക്ലിംഗ്
സൈക്ലിംഗ് വഴി നിങ്ങളുടെ ദിവസത്തിന്റെ ആരംഭത്തില്‍ തന്നെ നിങ്ങളുടെ രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് ദിവസം മുഴുവന്‍ ഉണര്‍ന്നിരിക്കാന്‍ സാധിക്കുന്നു. ആ ദിവസത്തില്‍ ആരോഗ്യകരമായും പോസിറ്റീവുമായും നിലനിര്‍ത്തുന്ന സവിശേഷതയുമിവയ്ക്കുണ്ട്. ലോ ഇന്റന്‍സിറ്റിയില്‍ പ്രഭാതത്തില്‍ സൈക്കിള്‍ ചവിട്ടുന്നത് പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനും ഇതുവഴി ദിവസം മുഴുവന്‍ നിങ്ങളുടെ ഊര്‍ജ്ജവും മെറ്റബോളിസവും ശരിയായി നിലനിര്‍ത്താനും സഹായിക്കാം.
Content Highlights: reminidng benefits of cycling on world bicycle day 2023.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..