amazon
വീട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന ഇടങ്ങളാണ് സ്കൂളും ഓഫീസുകളും. അത്രമേല്‍ വളരെ പ്രാധാന്യം ഇവയ്ക്ക് നമ്മുടെ ജീവിതത്തിലുണ്ട്. ചിലര്‍ വീടുകള്‍ പോലും ഓഫീസായി മാറ്റാറുണ്ട്. ഇത്തരത്തിലുള്ള ഹോം ടൂ ഓഫീസ് അവസ്ഥ ഏറ്റവും വലുതായി ഉടലെടുത്തത് ലോക്ക് ഡൗണ്‍ കൊറോണ കാലഘട്ടത്താണ്. അതുകൊണ്ട് തന്നെയാണ് ഓഫീസ് ഫര്‍ണിച്ചറുകളുടെ വിപണിയിലെ ഡിമാന്റ് വര്‍ദ്ധിച്ചുവരുന്നത്. പക്ഷേ ഇങ്ങനെ ചില ഉല്‍പ്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ വില വലിയ വില്ലനായി മാറാറുണ്ട്. ഇവിടെയാണ് വിപണിയിലെ ഓഫറുകള്‍ ശരിയായി വിലയിരുത്തേണ്ടത്.
ഏതൊരു സ്ഥലമായാലും മികച്ച ഇരിപ്പിടം അതൊരു അത്യാവശ്യമാണ്. അപ്പോള്‍ ഓഫീസിലും ഇവയ്ക്കുള്ള പ്രാധാന്യം ഊഹിക്കാനാവുന്നതേയുള്ളൂ. കാരണം ഒരുപാട് നേരം ഒരേ പൊസിഷണില് ഇരുന്നാണ് ജോലി ചെയ്യേണ്ടത്. പലപ്പോഴും ഇത് ആരോഗ്യപരമായ പല ബുദ്ധിമുട്ടുകള്‍ക്കും വഴിവെക്കാറുണ്ട്. ശരിയല്ലാത്ത ഇരിപ്പിടം ചെയ്യുന്ന ജോലിയെ പോലും സാരമായി ബാധിക്കുന്നു. കോണ്സണ്ട്രേഷന് പോലും നഷ്ടമാകുന്നതിന് ഇടവെക്കുന്നു. വീട്ടിലിരുന്ന് ഓഫീസ് വര്‍ക്ക് ചെയ്യുന്നവര്‍ക്കും ഈ പ്രശ്നം ബാധകമാണ്. ഇവിടെയാണ് ഓഫീസ് ചെയറുകളുടെ പ്രാമുഖ്യം വരുന്നത്. സാവിയ ഹോം, ഗ്രീന്‍ സോള്‍, ഇന്നോവിന്‍, ഫെതര്‍ലൈറ്റ്, ആമസോണ്‍ ബേസിക്ക്സ്, സോളിമോ എന്നീ മികച്ച ബ്രാന്‍ഡുകള്‍ ഓഫറുമായി വിപണിയിലുണ്ട്.
പഠനത്തില്‍ ഏകാഗ്രത എത്രത്തോളം മുഖ്യമാണെന്ന് എടുത്തു പറയേണ്ടതില്ല. വൃത്തിയുള്ളതും അടുക്കും ചിട്ടയുമുള്ള അന്തരീക്ഷത്തില്‍ പഠിക്കുമ്പോള്‍ തന്നെ് തലച്ചോര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ വേണ്ടതും പഠിക്കാന്‍ ശാന്ത സുന്ദരമായ അന്തരീക്ഷമാണ്. ഇത് ഒരുക്കേണ്ടത് ഓരോ രക്ഷിതാവിന്റെയും കടമയാണ്. നില്ക്കമല്, ഇന്‍വിസിബിള്‍ ബെഡ്, സുപ്രീം, ഹോം ടൗണ്‍, എര്‍ഗോ യു എന്നീ പ്രമുഖ ബ്രാന്‍ഡുകളുടെ സ്റ്റഡി ടേബിളുകള്‍ക്ക് ഓഫറുണ്ട്. വാള് മൗണ്ടഡ് ഫോള്‍ഡബിള്‍ സ്റ്റഡി ടേബിള്‍, വുഡന്‍ ടെക്സ്ച്ചര്‍ ടേബിള്‍, സ്റ്റഡി ഡെസ്ക് വിത്ത് സ്റ്റോറേജ് ലോക്ക്, അഡ്ജസ്റ്റബിള് മള്‍ട്ടി പര്‍പ്പസ് പ്ലാസ്റ്റിക്ക് ടേബിള്‍, ട്രോളി ടേബിള്‍, പോര്‍ട്ടബിള്‍ ടേബിള്‍ എന്നിവയില്‍ നിന്ന് നിങ്ങള്‍ക്കിഷ്ടമുള്ളത് പര്‍ച്ചേസ് ചെയ്യാം.
പുസ്തകങ്ങള്‍ വായിക്കുന്നത് അറിവിലേക്കുള്ള വലിയ വഴി തുറക്കലാണ്. ചിലര്‍ക്ക് പുസ്തകങ്ങളോടുള്ള ക്രേസ് കാണുമ്പോള്‍ അതിശയം തോന്നാറുണ്ട്. ഇത് അവര്‍ക്ക് അതിനോടുള്ള പ്രിയമാണ് വ്യക്തമാക്കുന്നത്. ഇത്തരക്കാര്‍ പുസ്തകങ്ങള്‍ വായിക്കുന്നതിനോടൊപ്പം ഇവ കൂടുതലായി വാങ്ങി കൂട്ടുന്നതിനും മുന്നിലാണ്. അങ്ങനെയുള്ളവര്‍ക്കുള്ള മികച്ച ഓപ്ഷനാണ് ബുക്ക് ഷെല്‍ഫുകള്‍. വീട്ടില്‍ സ്വന്തമായി ടെക്സ്റ്റ് ബുക്കുകള്‍ വെക്കാനും ഓഫീസിലെ ചില ഫയലുകള്‍ സൂക്ഷിക്കാനുമൊക്കെ ഇവ വളരെ ഉത്തമമാണ്. സെല്ലോ, ലില്ക്കമല്, സോളിമോ, സ്ലീപ്പി ഹെഡ് എന്നി പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഓഫറുകളുണ്ട്. സക്വയര്‍ സൈസ്, എഞ്ചിനീയേഡ് വുഡ്, വാള് റാക്ക്, പ്ലാസ്റ്റിക്ക് കബോഡ്, എന്നിങ്ങനെ വിവിധ തരത്തിലും ഇവ വിപണിയിലുണ്ട്.
ഗാഡ്ജറ്റുകളുടെ ആവിര്‍ഭാവമാണ് നമ്മുടെ സങ്കീര്‍ണ്ണമായ ജീവിതത്തെ പോലും അനായാസമാക്കുന്നത്. പല ജോലികളും കൂടുതല്‍ എളുപ്പമാക്കാന്‍ ഇവ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. അത്തരത്തില്‍ ഏറ്റവും മികച്ച ഗാഡ്ജറ്റാണ് ലാപ്ടോപ്പുകള്. ഓഫീസ് ജോലികള്‍ വീട്ടിലുരുന്ന് എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കാനും കോളേജ് പ്രോജക്ടുകള്‍ തയ്യാറാക്കാനുമായൊക്കെ ഇവ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. അങ്ങനെയൊക്കെ സഹായിക്കുന്ന ലാപ്ടോപ്പുകള് ശരിയായി ഉപയോഗിക്കാനായി ലാപ്ഡെസ്ക്കുകള് വാങ്ങേണ്ടത് അനിവാര്യമാണ്. ഫോള്‍ഡബിള്‍, നോണ്‍ ഫോള്‍ഡബിള്‍, ഹാഹൈറ്റ് അഡ്ജസ്റ്റബിള്, പോര്‍ട്ടബിള്‍, മള്‍ട്ടി പര്‍പ്പസ് എന്നിങ്ങനെ പല സവിശേഷതകളുള്ള ലാപ്ഡെസ്ക്കുകളുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..