amazon
റെഫ്രിജറേറ്ററുകള്‍ ഓരോ വീടിന്റെയും അഭിഭാജ്യഘടകമാണ്. വീടുകളില്‍ ഉറപ്പായും വേണ്ട ഒന്നായത് കൊണ്ടുതന്നെ പുതിയ സ്റ്റൈലിലും, പല സവിശേഷതകളിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഉത്തമമായ റെഫ്രിജറേറ്റര്‍ തിരഞ്ഞെടുക്കുക എന്നത് പോലെ തന്നെ ബഡ്ജറ്റിനുള്ളില്‍ നിന്നും കണ്ടത്തേണ്ടതും അത്യാവശ്യമാണ്.
നിങ്ങളുടെ വൈദ്യുതി ബില്‍ ലാഭിക്കാനും നിങ്ങളുടെ ഭക്ഷ്യ വസ്തുക്കള്‍ അധികനേരം ഫ്രെഷായി വെക്കാനും ഇവയ്ക്ക് കഴിയും. ഇതിലെ സ്മാര്‍ട്ട് ഇന്‍വേട്ടര്‍ കംമ്പ്രസര്‍ എല്ലാ രീതിയിലും മികച്ച പ്രകടനം കാഴ്ച വെക്കുന്നു. ഒരു സ്‌റ്റെബിലൈസറിന്റെയും കര്‍ത്തവ്യം ഈ റെഫ്രിജറേറ്റര്‍ നിറവേറ്റുന്നു. നിങ്ങള്‍ക്ക് എത്രവേണമെങ്കിലും പച്ചക്കറിക്കള്‍ സൂക്ഷിക്കാവുന്ന തക്ക വലുതാണ് ഇതിലെ വെജിറ്റബിള്‍ ബോക്‌സ്. ലാറ്റിസ് ടൈപ്പ് ബോക്‌സ് കവറിലാണ് വരുന്നത്. ടെമ്പറേച്ചര്‍ ഒപ്പ്റ്റിമല്‍ ലെവലില്‍ നിലനിര്‍ത്താന്‍ മോയിസ്റ്റ് ആന്റ് ഫ്രഷ് ടെക്നോളജിയും ഇവ പ്രദാനം ചെയ്യുന്നു.
ഈ റെഫ്രിജറേറ്ററില്‍ ഓള്‍ റൗണ്ട് പ്രകടനം ഉറപ്പാക്കാന്‍ രണ്ട് പ്രധാനപ്പെട്ട വിഭാഗങ്ങളാണുള്ളത് ഫ്രീസറും ഫ്രിഡ്ജും. 190 ലിറ്റര്‍ റെഫ്രിജറേറ്റര്‍ ആയതുകൊണ്ടു തന്നെ പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, ജ്യൂസ് എന്നിങ്ങനെ നിങ്ങള്‍ക്കു വേണ്ടവ വളരെക്കാലം സൂക്ഷിക്കാം. ഇതിലെ ഡ്രൈ സ്റ്റോറേജ് ഡ്രോയര്‍ സവാള, ഉരുളകിഴങ്ങ് , വെളുത്തുള്ളി മുതലായ അധികം റെഫ്രിജറേഷന്‍ വേണ്ടാത്ത പച്ചക്കറികള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ചതാണ്.
ദീര്‍ഘകാലത്തെ വാറണ്ടിക്കു പേരു കേട്ടവയാണ് വേള്‍പൂള്‍ റെഫ്രിജറേറ്ററുകള്‍. കൂളിങ്ങിനൊപ്പം മികച്ച ഡിഫ്രോസ്റ്റിങ്ങ് നിങ്ങള്‍ക്കിതിനെ പ്രിയപ്പെട്ടതാക്കും. ഇതില്‍ ഇന്‍സുലേറ്റഡ് കാപ്പിലേറി ടെക്നോളജിയുണ്ട്. അധികനേരം കൂളിങ്ങ് ഉറപ്പാക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു.
മിനുസവും മനോഹരവും ഏവരെയും ആകര്‍ഷിക്കുന്ന വര്‍ണ്ണങ്ങളാല്‍ അവതരിപ്പിക്കുന്ന ഈ റെഫ്രിജറേറ്ററുകള്‍ നിങ്ങളുടെ അടുക്കളയ്ക്ക് ആധുനികവും ആഡംബരവുമായ ലുക്ക് നല്‍കാന്‍ സഹായിക്കുന്നു. ഇതിലെ പവര്‍ ഐസിങ്ങ് ടെക്നോളജി ഐസ് ക്യൂബുകള്‍ക്കായി അധികം നേരം കാത്തിരിക്കുന്നത് ഒഴിവാക്കുന്നു. വൈദ്യുതിയുടെ പവര്‍ എത്ര തന്നെയായിക്കൊള്ളട്ടെ ഈ റെഫ്രിജറേറ്റര്‍ 135 വാട്ടിനു താഴെയും പ്രവര്‍ത്തിക്കുന്നതിനാല്‍ സ്‌റ്റെബിലൈസര്‍ ഇല്ലാതെയും പ്രവര്‍ത്തിക്കും. മാത്രമല്ല ഇതിലെ ഫോര്‍ സ്റ്റാര്‍ എനര്‍ജി സേവിങ്ങ് മോഡ് ഊര്‍ജോപഭോഗം മിതമാക്കുന്നു.
Content Highlights: offers for refrigerators in amazon buy in budget
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..