amazon
സ്മാര്‍ട്ട് ഫോണുകളുടെ കാലമായത് കൊണ്ട് തന്നെ പണ്ടത്തെ പോലെ ഒരു ഫോട്ടോ എടുക്കാനായി സ്റ്റുഡിയോ കേറി ഇറങ്ങേണ്ടി വരുന്നില്ല. സെല്‍ഫിയും ഫോണിലെ ഫോട്ടോയെടുപ്പും എളുപ്പത്തില്‍ ജോലി തീർക്കുമെങ്കിലും ഒരു ഫോട്ടോ കയ്യില്‍ കിട്ടുന്നത് ഒരു പ്രത്യേക സന്തോഷമാണ്. അത് ഫോട്ടോ എടുത്ത ഉടനെ കൂടെ ആകുമ്പോള്‍ കൂടുതല്‍ ആനന്ദമാണ്. ഇവിടെയാണ് പോളറോയിഡ് ക്യാമറകള്‍ വ്യത്യസ്തമാകുന്നത്. ഫോട്ടോകള്‍ ഉടനടി പ്രിന്റ് ചെയ്യാനാകുന്നത് കൊണ്ട് തന്നെ ഇവ ഒരു മികച്ച ഹൈ ടെക്ക് ഉല്‍പ്പന്നമാണ്. ഇതാ വീണ്ടും വിപണി കീഴടക്കി പോളറോയിഡ് ക്യാമറകള്‍ തിരിച്ചു വരുന്നു. ഓര്‍മ്മകള്‍ സൂക്ഷിക്കാന്‍ കാത്തിരിക്കാതെ ഉടനെ തന്നെ കയ്യിലാക്കാം. വരൂ വിപണിയിലെ മികച്ച ബഡ്ജറ്റിലുമൊതുങ്ങുന്ന പോളറോയിഡ് ക്യാമറകളുടെ ശേഖരം കാണാം.
ലിലാക്ക് പര്‍പ്പിള്‍, ബ്ലഷ് പിങ്ക്, ചാര്‍ക്കോള്‍ ഗ്രേ, സ്‌കൈ ബ്ലൂ എന്നി നിരങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. നിങ്ങളുടെ മറക്കാനാവാത്ത ഓര്‍മ്മകള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാക്സ് ആല്‍ബത്തിലും മാഗനറ്റ്സിലും സേവ് ചെയ്യാവുന്നതാണ്. ഇവയുടെ ഹൈ പെര്‍ഫോമെന്‍സ് ഫ്ളാഷ് ചുറ്റുമുള്ള വെളിച്ചം കണക്കാക്കി ഓട്ടോമാറ്റിക്കായി ഷട്ടര്‍ സപ്ീഡ് അഡ്ജസ്റ്റ് ചെയ്യുന്നു. പോട്രെയിറ്റ് മോഡില്‍ സോഫ്റ്റ് ലുക്കില്‍ കൂടുതല്‍ ബ്രൈറ്റ് പിക്ക്ച്ചറുകള്‍ നല്‍കുന്നു. കൂടാതെ ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സെല്‍ഫി മിററും ക്ലോസ്സ് അപ്പ് ലെന്‍സുകളും സെല്‍ഫി എടുക്കാനും ഉത്തമമാണ്. പ്രിയപ്പെട്ടവര്‍ക്ക് ക്യൂട്ടായി ഗിഫ്റ്റ് ചെയ്യാനുമിവ തന്നെ മികച്ച ഓപ്പ്ഷന്‍. ഓട്ടോമാറ്റിക്ക് എക്സ്പോഷര്‍ കണ്ട്രോള്‍, ഹൈ കീ മോഡ്, ഓട്ടോമാറ്റിക്ക് മെഷര്‍മെന്റ് എന്നിവയൊക്കെ ഇവയുടെ എടുത്തു പറയേണ്ട സവിശേഷതയാണ്.
ആദ്യം എടുത്ത ഫോട്ടോ പ്രിന്റ് ചെയ്യുന്ന സമയം കൊണ്ട് തന്നെ അടുത്ത ഷോട്ട് എടുക്കാനുള്ള സവിശേഷത ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ക് കാട്രിഡ്ജുകളോ ടോണറുകളോ ഫിലിമോ ഇല്ലാതെ തന്നെ കൊടക്ക് സിങ്ക് ഫോട്ടോ പേപ്പറുകളുപയോഗിച്ച് 2x3 ഇഞ്ച് ഹൈ ക്വാളിറ്റി വൈബ്രന്റ് ഫോട്ടോകള്‍ എടുക്കാന്‍ സഹായിക്കുന്നു. ഇവയുടെ അത്യാകര്‍ഷകമായ ഡിസൈനും കോമ്പാക്ട് സൈസും ബോള്‍ഡ് കളറും സ്ലിപ്പ് പോലുള്ള സൈസും ഷര്‍ട്ടിന്റെ പോക്കറ്റില്‍ വരെ ഫോട്ടോ വെക്കാനകുന്ന തരത്തിലാണ്. ഇവയുടെ ആകര്‍ഷകമായ ഘടകം വില തന്നെയാണ്. ഇത്രയധികം സവിശേഷതകളുള്ള ഈ ക്യാമറകള്‍ തൃപ്തികരമായ വിലയിലാണ് അവതരിപ്പിക്കുന്നത്. കൂടാതെ ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലൈറ്റ് സെന്‍സര്‍ വെളിച്ചം കുറഞ്ഞയിടങ്ങളില്‍ ഫ്‌ളാഷ് ഓട്ടോമാറ്റിക്കായി ഓണ്‍ ആക്കുന്നു.
ഓട്ടോ ഫോക്കസ് ടെക്ക്‌നോളജിയില്‍ അവതരിപ്പിക്കുന്ന ഇവ ഷാര്‍പ്പ് വിവിഡ് കളറില്‍ ഫോട്ടോസ് എടുക്കാന്‍ സഹായിക്കുന്നു. സെല്‍ഫ് ടൈമറും ആവശ്യത്തിനുള്ള ഫ്‌ളാഷും മികച്ച രീതിയില്‍ ഫോട്ടോ എടുക്കാന്‍ സഹായിക്കുന്നു. മഞ്ഞ, കറുപ്പ്, നീല, പച്ച, മിന്റ് , വെള്ള, പിങ്ക് എന്നി അത്യാകര്‍ഷകമായ നിറങ്ങളിലാണിവ വിപണിയിലണി നിരത്തിയിട്ടുള്ളത്. 600 ഫിലിമിനും ഐ ടൈപ്പിനും ഇവ ഒരുപോലെ കമ്പാറ്റബിളാണ്. 11.2x9.4x15 സെന്റീമീറ്റര്‍ അളവുള്ളയിവയ്ക്ക് 595 ഗ്രാം ഭാരമാണുള്ളത്. കൂടാതെ 102.35 മാക്‌സ് ഫോക്കല്‍ ലെന്ത്, വ്യൂ ഫൈന്‍ഡര്‍ ടൈപ്പ് ഒപ്പ്ടിക്കല്‍, 600 ഫിലിം ഫോര്‍മാറ്റ് ടൈപ്പ് എന്നിവയുമിവയുടെ പ്രധാന സവിശേഷതകളാണ്.
ലാര്‍ജ് ഫോര്‍മാറ്റ് ഇന്‍സ്റ്റാക്‌സ് ക്യാമറയാണ് ഫുജിയുടെ ഇന്‍സ്ടാക്‌സ് വൈഡ് 300 ക്യാമറ. ബില്‍ട്ട് ഇന്‍ ഫ്‌ളാഷ് ആന്റ് ഫില്‍ മോഡ് മറ്റു കണ്‍വന്‍ഷണല്‍ ക്യാമറകളില്‍ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നു. 168*95*12.1 അളവില്‍ 613 ഗ്രാം ഭാരമാണ് ഇവയ്ക്കുള്ളത്. ട്രൈപ്പോഡ് സോക്കറ്റ്, ഫോക്കല്‍ സൂം ഡയല്‍, യൂസര്‍ ഫ്രണ്ട്‌ലി ഇന്റഫെയിസ്, ടൂ മോഡ് ഫോക്കസിങ്ങ്, പ്രോഗ്രാംഡ് ഇലക്ട്രിക്ക് ഷട്ടര്‍ റിലീസ് തുടങ്ങിയവയൊക്കെ ഇവയുടെ മറ്റു പ്രധാന സവിശേഷതകളാണ്.
Content Highlights: offers for polaroid camera in amazon purchase online
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..