amazon
സ്മാര്‍ട്ട് ഫോണുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. അതിലും പ്രമുഖ ബ്രാന്‍ഡുകളുടെ ഫോണുകള്‍ക്ക് ഡിമാന്റ് വര്‍ധിച്ച് വരികയാണ്. ഇന്ന് കുറഞ്ഞ വിലയില്‍ മികച്ച സ്മാര്‍ട്ട് ഫോണുകള്‍ ലഭിക്കുമെങ്കിലും 20,000 മുതല്‍ 30,000 രൂപ വരെയുള്ള ഫോണുകള്‍ക്ക് നമ്മള്‍ ആഗ്രഹിക്കുന്ന ഫീച്ചറുകളൊക്കെ ഉണ്ടാവുന്നു. 2023 തുടങ്ങിയപ്പോള്‍ തന്നെ പ്രമുഖ ബ്രാന്‍ഡുകള്‍ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ലോഞ്ച് ചെയ്തിരുന്നു. ഇവയില്‍ തന്നെ നത്തിങ്ങ്, റെഡ്മി ഫോണുകള്‍ക്കാണ് ഡിമാന്റ് കൂടുതല്‍. വലിയ വിലയിലുള്ള പല ഫോണുകളും ഇഎംഐ ഓപ്ഷനില്‍ ഓഫറില്‍ അവതരിപ്പിക്കുന്നുണ്ട്. വിപണിയിലെ ഓഫറുകളുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ശേഖരം കാണാം.
വില എത്രയായാലും നത്തിങ്ങ് ഫോണുകളുടെ സ്‌റ്റൈലും അവ ഓഫര്‍ ചെയ്യുന്ന ആകര്‍ഷകമായ പെര്‍ഫോമന്‍സും മികച്ചതില്‍ മികച്ച സവിശേഷതകളും മറ്റു സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നു. വയര്‍ലെസ്സ് ചാര്‍ജിങ്ങുള്ള ഇവയ്ക്ക് ഐപി53 റേറ്റിങ്ങുമുണ്ട്. നിലവിലുള്ള സ്മാര്‍ട്ട് ഫോണില്‍ നിന്ന് പ്രീമിയം സ്മാര്‍ട്ട് ഫോണുകളിലേക്ക് അപ്‌ഗ്രേഡ് ആഗ്രഹിക്കുന്നെങ്കില്‍ ഇവ തന്നെയാണ് ശരിയായ ഓപ്പ്ഷന്‍. ട്രാന്‍സ്പരന്റ് റെയര്‍ പാനലുള്ളയിവയ്ക്ക് തനതായ എല്‍ഇഡി ലൈറ്റ്‌സ് നത്തിങ്ങ് ഫോണ്‍ വണ്ണിനുണ്ട്. ഫോണിന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കണ്ട്രോള്‍ കസ്റ്റമൈസ് എന്നി കാര്യങ്ങള്‍ ചെയ്യാവുന്നത്. മിഡ് ലെവല്‍ ഡെയിമിങ്ങിനും മറ്റു ടാസ്‌ക്കുകള്‍ക്കുമായി പ്രത്യേകമായി ക്വാല്‍കോം സ്‌നാപ് ട്രാഗണ്‍ 778+ ടീഇ അവതരിപ്പിക്കുന്നു. കൂടാതെ ഇവയിലുള്‍പ്പെടുത്തിയിട്ടുള്ള ഡുവല്‍ സപീക്കറും വലിയ ഡിസ്‌പ്ലേയും ഇവയെ വിനോദത്തിനും ഉത്തമമാക്കുന്നു. കാഷ്വല്‍ ചാര്‍ജ്ജിങ്ങില്‍ ഒരു ദിവസത്തെ മുഴുവന്‍ ബാറ്ററി ലൈഫുറപ്പാക്കുന്നു.
റെഡ്മി നോട്ട് 12 ന്റെ 4 ജിബി- 128 ജിബി വേരിയന്റിന് 17,999 രൂപയാണ് വില. 120 ഹെട്സ് റീഫ്രെഷ് റേറ്റുള്ള 6.67 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലെയുമായാണ് ഫോണുകള്‍ എത്തുന്നത്. ആന്‍ഡ്രോയിഡ് 12 വുമായെത്തുന്ന ഫോണുകള്‍ക്ക് രണ്ടുവര്‍ഷത്തെ പ്രധാന ഓ.എസ് അപ്ഡേറ്റ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 5000 mAh ന്റേതാണ് ബാറ്ററി. റെഡ്മി നോട്ട് 12 സ്നാപ്പ്ഡ്രാഗണ്‍ 4 ജെന്‍ 1 ചിപ്സെറ്റിലാണ പ്രവര്‍ത്തിക്കുന്നത്്. അതേസമയം, നോട്ട് 12 പ്രോ, നോട്ട് 12 പ്രോ പ്ലസ് മോഡലുകള്‍ക്ക്് മീഡിയടെക് ഡൈമെന്‍സിറ്റി 1080 ചിപ്സെറ്റാണ്. ട്രിപ്പിള്‍ ക്യാമറ സെറ്റപ്പുമായാണ് റെഡ്മി നോട്ട് 12 5ജി എത്തുന്നത്. 48 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും എട്ട് മെഗാപിക്സലിന്റെ വൈഡ് ആങ്കിള്‍ സെന്‍സറും രണ്ട് മെഗാപിക്സലിന്റെ മൈക്രോ ക്യാമറയും അടങ്ങുന്നതാണ് ട്രിപ്പിള്‍ ക്യാമറ യൂണിറ്റ്. നോട്ട് 12 പ്രോയ്ക്ക് 50 മെഗാപിക്സലിന്റെ ക്യാമറയും എട്ട് മെഗാപിക്സല്‍ സെന്‍സറും രണ്ട് മെഗാപിക്സലിന്റെ ലെന്‍സുമാണുള്ളത്. നോട്ട് 12 പ്രോ പ്ലസിന് 200 മെഗാപിക്സനലിന്റെ പ്രൈമറി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. റെഡ്മി നോട്ട് 12 പ്രോയ്ക്ക് 67w ഫാസ്റ്റ് ചാര്‍ജിങ്ങും റെഡ്മി നോട്ട് 12 പ്രോ പ്ലസിന് 120 w ഫാസ്റ്റ് ചാര്‍ജിങ്ങുമാണ് വാഗ്ദാനം ചെയ്യപ്പെടുന്നത്.
ഓപ്പോ റെനോ 7 ശ്രേണിയിലെ പുത്തന്‍ സ്മാര്‍ട്ട് ഫോണാണിത്. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി അമോള്‍ഡ് ഡിസ്പ്ലേയാണുളളത്. 50എംപി + 8എംപി + 2എംപി ട്രിപ്പിള്‍ ക്യാമറയാണ്. 32എംപി സെല്‍ഫി ക്യാമറയ്ക്ക് ഐഎംഎക്സ് 709 പിന്തുണ നല്‍കുന്നു. സോണിയുമായി സഹകരിച്ച് വികസിപ്പിച്ച ആര്‍ജിബിഡബ്ല്യു സെന്‍സറാണ് ഇതിന്റെ പ്രത്യേകത. ആര്‍ജിജിബി സെന്‍സറിനേക്കാള്‍ പ്രകാശത്തോട് 60% കൂടുതല്‍ സെന്‍സിറ്റീവും നോയിസ് 35% കുറയ്ക്കുകയും ചെയ്യുന്നു. മീഡിയടെക് ഡൈമന്‍സിറ്റി 1200 മാക്സ് പ്രൊസസ്സറാണ് റെനോ 7 പ്രോ 5ജിക്ക് ശക്തി പകരുന്നത്. 65 വാട്ട് സൂപ്പര്‍ വൂക്ക് ഫല്‍ഷ് ചാര്‍ജിങ് സപ്പോര്‍ട്ടും 4500 എംഎഎച്ച് ലിതിയംഅയോണ്‍ പോളിമര്‍ ബാറ്ററിയുമുണ്ട്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ്.
128 ജിബി മെമ്മറി സ്റ്റോറേജ് കപ്പാസിറ്റിയിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. 1200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്സില്‍ 6.67'' സൂപ്പര്‍ അമോള്‍ഡഡ് ഡിസ്‌പ്ലേയുമുണ്ട്. ചെറിയ വീഴ്ചയും പോറലുകളും സ്‌ക്രീനിനെ ബാധിക്കാതിരിക്കാന്‍ ഗൊറില്ല 5 ഗ്ലാസ്സാണിതിന്. ഓരോ ഫോട്ടോയും മികച്ചതായി പതിയാന്‍ 64MP ട്രിപ്പിള്‍ ക്യാമറയുമിവയ്ക്കുണ്ട്. ബാറ്ററി പെര്‍ഫോമെന്‍സ് കൂടുതലാക്കാന്‍ 67W mmT സോണിക്ക് ചാര്‍ജ്ജിങ്ങില്‍ 5000mAh ബാറ്ററിയും പോക്കോയുടെ ഈ വേര്‍ഷനുണ്ട്. മികച്ച സൗണ്ട് ക്വാളിറ്റിയുറപ്പാക്കാന്‍ ഡുവല്‍ സ്റ്റീരിയോ സ്പീക്കറുമിവയ്ക്ക് സ്വന്തം. 7.5 ബാന്‍ഡ്, ഓജി ഡിസൈന്‍ ഫുള്‍ ഗ്ലാസ്സ കണ്‍സ്ട്രക്ട്, 120Hz റിയാലിറ്റി ഫ്‌ളോ, ലിക്വിഡ് കൂളിങ്ങ് ടെക്ക്‌നോളജി, 360Hz ടച്ച് സാമ്പ്‌ളിങ്ങ് റേറ്റ് തുടങ്ങിയവ ഇവയുടെ പ്രധാന സവിശേഷതകളാണ്.
വിപണിയിലെ പുത്തന്‍ താരമാണ് ഷവോമി 11 ടി പ്രോ 5 ജി. 120 ഹെര്‍ട്സ് ട്രൂ 10 ബിറ്റ് അമോള്‍ഡ് ഡിസ്പ്ലേയും 120w ഹൈപ്പര്‍ ചാര്‍ജ് ടെക്നോളജിയുമാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. 5000 എംഎഎച്ച് ബാറ്ററി മിനിറ്റുകള്‍ക്കുളളില്‍ ചാര്‍ജ് ചെയ്യാനാകും. 108 എംപി വൈഡ് ആങ്കിള്‍ ക്യാമറ, 8 എംപി അള്‍ട്രാ വൈഡ് ആങ്കിള്‍ ക്യാമറ, 5 എംപി ടെലിമാക്രോ ക്യാമറ എന്നീ റിയര്‍ ക്യാമറകളും 16 എംപി സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 888 5ജി പ്രൊസസ്സറുളള ഫോണിന്റെ വില 39,999 രൂപയാണ്. 8ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പാണ് വിപണിയില്‍.
90 ഹെര്‍ട്സ് അമോലെഡ് ടിസ്പ്ലേ, 4500 എംഎഎച്ച് ബാറ്ററി എന്നിവയാണിവയ്ക്ക്. മീഡിയാ ടെക് ഡൈമെന്‍സിറ്റി 1300 ചിപ്പ് സെറ്റിന്റെ പിന്തുണയും 80 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഫോണിലുണ്ട്. 28,999 രൂപയിലാണ് വണ്‍പ്ലസ് നോര്‍ഡ് 2ടി 5ജിയുടെ വില ആരംഭിക്കുന്നത്. 8ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. 12 ജിബി റാം + 256 ജിബി പതിപ്പിന് 33,999 രൂപയാണ് വില. ഗ്രേ ഷാഡോ, ജേഡ് ഫോഗ് എന്നീ കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. വണ്‍പ്ലസ് നോര്‍ഡ് 2ടി 5ജി ഫോണില്‍ ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഓക്സിജന്‍ 12.1 ഓഎസ് ആണുള്ളത്. ഡ്യുവല്‍ നാനോ സിം ഉപയോഗിക്കുന്ന ഫോണില്‍ 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080x 2400) അമോലെഡ് ഡിസ്പ്ലേ ആണുള്ളത്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. പഞ്ച് ഹോള്‍ ഡിസ്പ്ലേയ്ക്ക് എച്ച്ഡിആര്‍10 പ്ലസ് അംഗീകാരമുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമുള്ള സ്‌ക്രീനാണിത്.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 570 5ജി പ്രൊസസറാണിവയ്ക്ക്. 12 ജിബി റാം ഉണ്ട് ഇതിന്. ഗെയിമര്‍മാര്‍ക്ക് വളരെ ഉതകുന്നതാണിവ. ബാറ്റില്‍ ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ പ്രോ സീരീസിന്റെ ഒഫിഷ്യല്‍ സ്മാര്‍ട്ഫോണ്‍ കൂടിയാണിത്. 6.62 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, സാംസങ് ജിഡബ്ല്യൂ1പി സെന്‍സറോടുകൂടിയ 64 എംപി പ്രൈമറി ക്യാമറ എന്നിവ ഫോണിനുണ്ട്. ഐക്യൂ നിയോ 6 ന്റെ 8ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 29999 രൂപയാണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 33999 രൂപയാണ്. മെയ് 31 മുതല്‍ ഫോണ്‍ വാങ്ങാം. ആമസോണിലാണ് വില്‍പന. ഐഖൂ ഇ സ്റ്റോറിലും ഫോണ്‍ ലഭിക്കും. ഡാര്‍ക്ക് നോവ, സൈബര്‍ റേജ് എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിക്കുന്നത്. 6.62 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണിതിന്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. 360ഹെര്‍ട്സ് ആണ് ടച്ച് സാംപ്ലിങ് റേറ്റ്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 870 5ജി പ്രൊസസറുള്ള ഫോണില്‍ 8ജിബി, 12 ജിബി റാം ഓപ്ഷനുകളുണ്ട്. 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. ഇന്റേണല്‍ സ്റ്റോറേജില്‍ നിന്ന് 8 ജിബി റാം ആവശ്യത്തിനായി ഉപയോഗിക്കാം.
Content Highlights: offer for smart premium phones in amazon purchase online
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..