amazon
ഓണ്‍ലൈനില്‍ ഇത് ഓഫറുകളുടെ കാലമാണ്. വീടുകളിലേക്ക് സാധനങ്ങള്‍ വാങ്ങുന്നത് പോലെ തന്നെ ഓഫീസിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അനായാസമായി ജോലി ചെയ്തിരിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനായി ഓഫീസ് ഫര്‍ണീച്ചറുകളില്‍ മാറ്റം വരുത്തുന്നതിനോടൊപ്പം തന്നെ ചില ചെറിയ ചെറിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം
സ്‌ക്കൂളുകളിലെ ബ്ലാക്ക് ബോർഡുകള്‍ എത്രത്തോളമാണ് നമ്മുടെ ജീവിതങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഏവര്‍ക്കുമറിയാം. അത്ര മാത്രം അറിവുകളുടെ നേര്‍ച്ചിത്രം അവ നമുക്ക് മുന്നില്‍ വരച്ചു കാട്ടിയിട്ടുള്ളത്. പറയേണ്ട കാര്യങ്ങള്‍ എഴുതി കാണിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം മറ്റുള്ളവരിലേക്ക് ശരിയായ രീതിയില്‍ എത്തിക്കാന്‍ സാധിച്ചൂവെന്ന് ഉറപ്പ് പറയാനാകും. ഇത്തരത്തില്‍ തന്നെ എഴുതി പഠിക്കുന്നത് പാഠങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കുന്നു. ഇതിനായി വൈറ്റ് ബോഡുകളും മാര്‍ക്കറും വാങ്ങാം. കോമ്പോ ഓഫറില്‍ ഇവ വിപണിയില്‍ പ്രമുഖ കമ്പനികള്‍ അവതരിപ്പിക്കുന്നുണ്ട്. വൈറ്റ് ബോഡ്, വിവിധതരം മാര്‍ക്കറുകള്‍, ഡസ്റ്റര്‍ എന്നിവയെല്ലാം കുറഞ്ഞ വിലയില്‍ ഈ ഒറ്റ കോമ്പോയില്‍ ലഭിക്കുന്നു.
ഓഫീസുകളില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് പ്രിന്ററുകള്‍. എത്ര വലിയ ജോലികളും അനായാസമായി ചെയ്ത്് തീര്‍ക്കുന്നതില്‍ പ്രിന്ററുകള്‍ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. പ്രോജക്ടുകള്‍ പെട്ടന്നെ് പ്രിന്റെടുക്കാന്‍ കടയിലേക്ക് പോകേണ്ട അവസ്ഥ അതുകൊണ്ട് തന്നെ ഉണ്ടാകുന്നില്ല. പഠനാവശ്യങ്ങള്‍ക്കും ഇവ മികച്ച കൂട്ടാണ്. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഇടയ്ക്കിടയ്ക്ക് പ്രോജക്ടുകള്‍ ചെയ്യേണ്ടതായി വരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുള്ളത് കൊണ്ട് തന്നെ വീടുകളില്‍ പ്രിന്ററുകള്‍ വാങ്ങുന്നത് ഉചിതമാകും. പ്രിന്ററുകളോടൊപ്പം തന്നെ അതിനോടൊപ്പം അനുബന്ധമായ കുറച്ചുല്‍പ്പന്നങ്ങളും വാങ്ങേണ്ടതായുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇങ്ക് കാഡ്രിജുകള്‍. പ്രിന്ററുകളുടെ പ്രമുഖ ബ്രാന്‍ഡുകളായ എച്ച്പി, കാനണ്‍ എന്നിവയുടെയൊക്കെ ഇങ്ക് കാഡ്രിജുകള്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ അവതരിപ്പിക്കുന്നുണ്ട്.
കോളേജുകളിലും ഓഫീസുകളിലും ഫയലുകളുടെ പ്രാധാന്യം വളരെ വലുതാണ്. സര്‍ട്ടിഫിക്കറ്റുകളും മറ്റു പ്രധാനപ്പെട്ട ഡോക്യുമെന്റുകള്‍ നന്നായി സൂക്ഷിക്കാന്‍ ഫയലുകള്‍ വളരെ അത്യാശ്യമാണ്. ഫേബര്‍ കാസ്റ്റെല്‍, സ്റ്റോറൈറ്റ്, ഫാസ്റ്റണ്‍ ബോക്സ്, ഗ്രേറ്റ് ഡിയോ, കൂബര്‍ ഇന്‍ഡസ്ട്രീസ് പോലുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ ആകര്‍ഷകമായ ഓഫറില്‍ ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. വളരെ കുറഞ്ഞ വിലയില്‍ ഫോള്‍ഡറുകള്‍, ക്ലിപ്പ് ബോഡുകള്‍, ഫോം ഹോള്‍ഡറുകള്‍, ഫയല്‍ സോര്‍ട്ടര്‍, ഫയല്‍ സ്റ്റോറേജ്, ഇന്‍ഡക്സ്, ബിസിനസ്സ് കാര്‍ഡ് ഫയല്‍, ഫയല്‍ ആന്റ് ഫോള്‍ഡര്‍ ആസ്സസറീസ് എന്നിവ വിപണിയിലുണ്ട്.
അടുക്കും ചിട്ടയുമുള്ള അന്തരീക്ഷത്തില്‍ പഠിച്ചാലും ജോലിചെയ്താലും കൂടുതല്‍ ഏകാഗ്രത കിട്ടുമെന്നതില്‍ യാതൊരു സംശയവും വേണ്ട. അതിനായി കൂടുതല്‍ സഹായിക്കുന്ന ഒന്നാണ് ഡെസ്‌ക്ക് ഓര്‍ഗനൈസറുകള്‍. പേന, കാര്‍ഡ്, നോട്ട് പാഡുകള്‍, മൊബൈല്‍ ഫോണ്‍, കണ്ണാടി, വാച്ച് പോലുള്ള സാധനങ്ങള്‍ ശരിയായി അടുക്കി വെക്കാന്‍ ഇവ സഹായിക്കുന്നു. ഓഫീസുകളില്‍ മാത്രമല്ല വീടുകളിലും പഠനാവശ്യങ്ങള്‍ക്കുമിവ ഉപയോഗിക്കാവുന്നതാണ്. പല അളവിലും നിലവാരത്തിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ബിസിനസ്സ് കാര്‍ഡ് ഹോള്‍ഡര്‍, ഫയല്‍ റാക്ക്, ഡ്രോയര്‍ ഓര്‍ഗനൈസര്‍, ബുക്കെന്‍ഡ്സ്, മെമോ ഹോള്‍ഡര്‍, വോള്‍ ഫയല്‍ ഹോള്‍ഡര്‍, പേപ്പര്‍ വെയിറ്റ്സ് എന്നിവയെല്ലാം വിവിധ ആവശ്യങ്ങള്‍ക്കായുപയോഗിക്കാവുന്ന ഹോള്‍ഡറുകളാണ്.
Content Highlights: offer for office supply in amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..