amazon
ഓരോ പ്രണയ ദിനവും വരുമ്പോള്‍ പങ്കാളിക്കെങ്ങനെ വേറിട്ട സമ്മാനം നല്‍കാം എന്ന ചിന്തയാണ് ആദ്യം വരിക. നമ്മള്‍ അവര്‍ക്ക് നല്‍കുന്ന സമ്മാനങ്ങള്‍ അവരെ പോലെ തന്നെ ഏറ്റവും പ്രിയപ്പെട്ടതാകണം. അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാകട്ടെ അവരുടെ അഭിരുചിക്കനുസൃതമാവട്ടെ നിങ്ങള്‍ നല്‍കുന്ന ഓരോ സമ്മാനങ്ങളും. നാം ഇഷ്ടപ്പെടുന്നവരെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. അത് പ്രണയിനി ആയാലും സുഹൃത്ത് ആയാലും. അവരെ എന്നും ചേര്‍ത്ത് നിര്‍ത്താന്‍ സമ്മാനങ്ങള്‍ക്കു കഴിയും. ഓരോ സമ്മാനങ്ങളും അവര്‍ ഇന്നും നമുക്ക് പ്രിയപ്പെട്ടവരാണെന്ന് അവരെ ഓര്‍മ്മപ്പെടുത്തും. മറവിയും ഓര്‍മ്മയും തമ്മിലുള്ള സംഘട്ടനത്തിന്റെ അടയാളപ്പെടുത്തലുകളാണ് ഓരോ സമ്മാനങ്ങളും. അവ നല്ല നിമിഷങ്ങളെ നാളേക്കായി കരുതുന്നു. പ്രിയപ്പെട്ടവര്‍ നല്‍കുന്ന ഒരോ സമ്മാനവും ഹൃദയം തൊടാതെ കടന്നുപോവില്ല. പ്രിയപ്പെട്ടവര്‍ക്ക് കൊടുക്കുന്ന സമ്മാനങ്ങളും അത്തരത്തില്‍ പൂര്‍ണ്ണതയുള്ളവയാവണം. അവരുടെ മനസ്സ് കീഴ്പ്പെടുത്തുന്നവയാവണം. അവരുടെ അഭിരുചിക്കനുയോജ്യമാവണം.
അക്ഷരങ്ങളെക്കാള്‍ ഓര്‍ത്തുവെക്കുന്നത് വേറേ എന്തുണ്ട്. മനസ്സില്‍ തൊട്ടെഴുതുന്ന ഓരോ വാക്കിനും അതിന്റേതായ പ്രത്യേകതയുണ്ട്. പ്രണയത്തില്‍ ഇതിന്റെ കാര്യം എടുത്തു പറയേണ്ട ആവശ്യമില്ല. പ്രിയപ്പെട്ടവര്‍ എത്രമേല്‍ നമുക്ക് പ്രിയപ്പട്ടവരാണെന്ന് പറയാന്‍ ഓരോ എഴുത്തിലൂടെയും സാധിക്കും. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പ്രണയ ലേഖനം എഴുതി കൊടുക്കുക അതുതന്നെ. പക്ഷേ ഈ ന്യൂ ജനറേഷന്‍ കാലത്ത് പ്രണയ ലേഖനം ബോറാവില്ലേ മാഷേ എന്ന ചോദ്യം ഉണ്ടാവും. ഈ ചോദ്യത്തിനുള്ള ഉത്തരം ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍ തന്നെ. കുറച്ചു മോഡേണായിക്കോട്ടെ പ്രണയ ലേഖനങ്ങളും.
ആകര്‍ഷകവും മനോഹരവുമായ ഗ്രീറ്റിങ്ങ് കാര്‍ഡുകളില്‍ മനസ്സു തുറന്നെഴുതി നോക്കു. നിങ്ങളുടെ പങ്കാളിക്കു നല്‍കുന്ന ഏറ്റവും വലിയ സമ്മാനം ഇതുതന്നെയാണ്.
എത്ര തന്നെ കമ്പ്യൂട്ടര്‍ യുഗം ആണെങ്കിലും പേനാ കൈയില്‍ കരുതാതെ നടക്കുന്നവര്‍ വിരളമാണ്. ബാങ്കിലായാലും, ഓഫീസുകളിലായാലും, കോളേജിലായാലും പേന വേണം. പ്രത്യേകിച്ച് ഈ കോവിഡ് കാലഘട്ടത്തില്‍ രോഗം പടരുന്നത് ഒഴിവാക്കാന്‍ നാം എല്ലായിടത്തും കോമണ്‍ എന്ന ആശയത്തില്‍ നിന്ന് പേഴ്സണല്‍ എന്ന ആശയത്തിലേക്ക് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ എവിടെപോയാലും നമ്മള്‍ പേന കരുതുന്നുണ്ട്.
അതിനാല്‍ തന്നെ എന്തുകൊണ്ടും പ്രണയ ദിനത്തില്‍ ഇതൊരു മികച്ച ഗിഫ്റ്റ് ആകുന്നു. പ്രമുഖ ബ്രാന്ഡുകളുടെ പേനകളും കൂടിയാവുമ്പോള്‍ ഷര്‍ട്ട് പോക്കറ്റിനെയും അലങ്കരിക്കാവുന്നതാവും.
എത്രയെത്ര ഓര്‍മ്മകളാണ് പ്രണയത്തോടൊപ്പം നമുക്ക് ഹൃദയത്തില്‍ ചേര്‍ത്തു നിര്‍ത്താന്‍ പറ്റുന്നത്. നമ്മുടെ പ്രണയത്തെ ഏറ്റവും മനോഹരമാക്കുന്നത് ഈ ഓര്‍മ്മകള്‍ തന്നെയാണ്. ഒന്നിച്ചുള്ള യാത്രകള്‍, ഇവന്റുകള്‍, ഡേറ്റിങ്ങ് എന്നിവയില്‍ എടുത്ത ഫോട്ടോകളുടെ ശേഖരങ്ങള്‍ എക്സ്പ്ലോഷന്‍ ബോക്‌സില്‍ ഉള്‍പ്പെടുത്തി സമ്മാനമായി നല്‍കി നോക്കു. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും.
നിങ്ങള്‍ പ്രണയിക്കുന്നവര്‍ നിറങ്ങളെ സ്നേഹിക്കുന്നവരാണെങ്കില്‍ നിറങ്ങള്‍ തന്നെ അവര്‍ക്ക് സമ്മാനിക്കു. ആക്രിലിക്ക് പെയിന്റ് സെറ്റ്, മോഡലിങ്ങ് ക്ലേ സെറ്റ്, കളര്‍ പെന്‍ സെറ്റ്, വൈറ്റ് ബോര്‍ഡ് മാര്‍ക്കര്‍, ഗ്ലാസ്സ് കളേര്‍സ്, ആര്‍ട്ട് കാന്‍വാസ്, വാട്ടര്‍ കളര്‍ പെന്‍സില്‍ എന്നിവ ഗിഫ്റ്റ് നല്‍കാനായി ഉപയോഗിക്കു.
പ്രണത്തിന്റെ അഭിഭാജ്യ ഘടകമാണ് പൂക്കള്‍. ശരിയായ രീതിയില്‍ അലങ്കരിച്ച സുഗന്ധദായകമായ പൂച്ചെണ്ടുകള്‍ തന്നെയാണ് നിങ്ങളുടെ പങ്കാളിക്കു നല്‍കാനാവുന്ന മനോഹരമായ സമ്മാനവും. അതുപോലെ തന്ന പ്രണയാഭ്യര്‍ത്ഥന നടത്താനും ഇതിനെ വെല്ലുന്ന സമ്മാനങ്ങള്‍ ഇല്ല. ഫ്രഷ് റെഡ് റോസ്, ഗെര്‍ബറാസ്, ഡെയ്സി, ലില്ലി എന്നി പൂക്കളുടെ ചെണ്ടുകളാണ് ഉചിതം. ഈ സുഗന്ധപൂരിതമായ പൂക്കള്‍ പ്രണയം, വികാരം, നിഷ്‌കളങ്കത, അനന്തമായ സ്നേഹത്തിന്റെയും പ്രതീകമാണ്.
ഏറ്റവും മികച്ച റൊമാന്റിക്ക് ഗിഫ്റ്റ് ചോക്ളേറ്റ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആണ്‍ പെണ്‍ ഭേദമില്ലാതെ എല്ലവാര്‍ക്കും ഇവ ഇഷ്ടമാണ്. ഡാര്‍ക്ക്, വൈറ്റ്, മില്‍ക്ക് ചോക്ലേറ്റുകളില്‍ നിന്ന് നിങ്ങളുടെ പങ്കാളിക്ക്/സഹൃത്തിന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കു.
ഏതൊരു വിശേഷ ദിവസങ്ങളിലും സമ്മാനപ്പട്ടികയില്‍ ആദ്യം കാണുന്നത് ആഭരണങ്ങള്‍ തന്നെയാണ്. എന്തുകൊണ്ട് പ്രണയദിനത്തിലും അതിന്റെ സാന്നിധ്യമുള്‍പ്പെടുത്തി കൂടാ ? നിങ്ങളുടെ പ്രിയതമയ്ക്ക് വരാന്‍ പോകുന്ന പ്രണയദിനത്തില്‍ ചെയിന്‍, ഇയറിങ്, ബ്രേസ്ലെറ്റ്, റിങ് എന്നിവ സമ്മാനമായി നല്‍കൂ. ഇത് ഫാന്‍സി , ഗോള്‍ഡ് , ഡയമണ്ട് ഏതു തന്നെയാവട്ടെ അവരുടെ ഇഷ്ടാനുസൃതം നല്‍കു.
നിങ്ങളുടെ ഫാഷന്‍ സെന്‍സ് പങ്കാളി എത്രമാത്രം വീക്ഷിക്കുന്നുവെന്നു വിലയിരുത്താന്‍ സാധിക്കും വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കുന്നതിലൂടെ. നമ്മുടെ പ്രിയപ്പെട്ടവരുടെ വസ്ത്രധാരണയില്‍ നമുക്കുള്ള ആരാധന വെളിപ്പെടുത്തു.ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമത് തന്നെയുള്ള വസ്ത്രങ്ങള്‍ തന്നെ അവര്‍ക്ക് സമ്മാനമായി നല്‍കൂ. കളറിലും പ്രിന്റിങ്ങിലുമൊക്കെ തന്‍മേയത്വമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.മാത്രമല്ല പ്രണയദിനത്തില്‍ ഒരു പോലെ തിളങ്ങാന്‍ കപ്പിള്‍ ഡ്രെസ്സുകളും പര്‍ച്ചേസ് ചെയ്യാന്‍ മറക്കരുത്.
പെയിന്റിങ്ങ്, ഷോപീസ്, ഹോം ഫ്രേഗ്റന്‍സ്, സോഫ്റ്റ് ടോയ്സ്, മെമന്റോ എന്നിവയൊക്ക എന്നും സൂക്ഷിക്കാനായുള്ള ഗിഫ്റ്റുകളായി നല്‍കാം.ഇവയില്‍ മാത്രം ഒതുങ്ങതല്ല സമ്മാനങ്ങള്‍. അതിരുകളില്ലാത്ത പ്രണയത്തിന്റെ സമ്മാനങ്ങളും അതിരുകളില്ലാത്തതാണ്.
സ്മാര്‍ട്ട് ഫോണുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍, മ്യസിക്ക് ഇന്‍സ്ട്രമെന്റ്, ഗ്രൂമിങ്ങ് അപ്ലൈന്‍സ്, സ്പ്പോര്‍ട്ട്സ് ആന്റ് ഫിറ്റ്നസ് എക്യുപ്പ്മെന്റസ്, ബുക്ക്, ബ്യൂട്ടി എസന്‍ഷ്യല്‍സ്,ഗ്ളാസ് സെറ്റ്, സില്‍വര്‍ ആന്റ് ഗോള്‍ കോയിന്‍ എന്നിങ്ങനെ ഗിഫ്റ്റുകളുടെ നിര നീണ്ടു തന്നെ പോവും.
Content Highlights: offer for gift essentials for valentines day 2023 on amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..