amazon
സ്മാര്‍ട്ട് വാച്ചുകളുടെ ബ്രാന്‍ഡുകളില്‍ ടോപ്പ് ബ്രാന്‍ഡുകളിലൊന്നാണ് നോയിസ്. ഇവ അവതരിപ്പിക്കുന്ന എല്ല ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ വലിയ ജനസമ്മിതിയാണ്. അത്തരത്തില്‍ ഇവര്‍ കുട്ടികള്‍ക്കായി നോയിസ് സ്‌ക്കൗട്ട് കിഡ്‌സ് വാച്ചുകള്‍ ആമസോണില്‍ അവതരിപ്പിക്കുന്നുണ്ട്. 25 ശതമാനം ഓഫറില്‍ 7999 രൂപയുടെ ഈ വാച്ചുകള്‍ 5,999 രൂപയ്ക്കാണ് ലഭിക്കുക. കുട്ടികള്‍ക്ക് ഗിഫ്റ്റ് നല്‍കാന്‍ ഏറ്റവും മികച്ച ഓപ്പ്ഷനാണിവ.
കുട്ടികള്‍ എവിടെ ചെന്നാലും സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്താനായി വീഡിയോ കോള്‍ ചെയ്യാനായുള്ള പാരന്റല്‍ വീഡിയോ കോള്‍ സൗകര്യമിവയ്ക്കുണ്ട്. അതായത് അപ്രൂവ്ഡ് കോണ്ടാക്ട് കണ്ട്രോളിലൂടെ കുട്ടികളുമായി കൂടുതല്‍ സമയം വീഡിയോ കോളിലൂടെ സംസാരിക്കാന്‍ മാതാപ്പിതാക്കള്‍ക്കാകും. കൂടാതെ എവിടെയായിരുന്നാലും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും സംസാരിക്കാന്‍ ടു-വേ വോയിസ് കോളിങ്ങ് സഹായിക്കുന്നു. ഈ ഫീച്ചറിലും അവര്‍ അപ്രൂവ് ചെയ്യുന്ന കോണ്ടാക്ടുകള്‍ മാത്രമേ ആക്‌സസ്സ് ചെയ്യാന്‍ സാധിക്കൂ.
കൊച്ചു കുട്ടികള്‍ വളരെയധികം ദൂരം പോകുവാണെങ്കില്‍ അവരുടെ റിയല്‍ ടൈം ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്ന തരത്തില്‍ സാറ്റലൈറ്റ് സെന്‍സറുകളും അസിസ്റ്റഡ് ജിപിഎസ് ട്രാക്കിങ്ങുമുണ്ട്. മാത്രമല്ല കുട്ടികള്‍ സെയിഫ് സോണില്‍ നിന്നും മാറുകയാണെങ്കില്‍ അലേട്ട് ചെയ്യാനായി സെയിഫ് സോണ്‍ അലേട്ട് ഫണ്‍ഷനുണ്ട്. ഇതില്‍ 500 മീറ്റര്‍ സെര്‍ക്കുലാര്‍ ഏരിയ ആണ് സെയിഫ് സോണ്‍ കാറ്റഗറിയല്‍ പെടുന്നത്. ഇതുപോലെ തന്നെ തിരിച്ചും കുട്ടികള്‍ക്ക് രക്ഷിതാക്കളെ പ്രധാനപ്പെട്ട സമയങ്ങളില്‍ വിളിക്കാനായി എസ്ഓഎസ് അലേട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്ലേടൈം, ഹോംവര്‍ക്ക്, ബെഡ്‌ടൈം പോലുള്ളവ ശരിയായി സെറ്റ് ചെയ്ത് അലാമും റിമൈന്‍ഡറുകളും വെക്കാനായി ഇവ സഹായിക്കുന്നത് കൊണ്ട് തന്നെ കുട്ടികളുടെ ജീവിത ശൈലി ചിട്ടയായി വാര്‍ത്തെടുക്കാം. അതുകൊണ്ട് തന്നെ അത് ചെയ് ഇത് ചെയ്യെന്ന് കുട്ടികളോട് എപ്പോഴും ഒച്ച് വെച്ച് അവരെ ഭീതി പ്പെടുത്തേണ്ടി വരുന്നില്ല. നോയിസ് ബഡി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് സവിശേഷകള്‍ മോണിറ്റര്‍ ചെയ്യാവുന്നത് കൊണ്ട് ഈ വാച്ചുകള്‍ കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷിതമാകുന്നു.
വിനോദത്തിനായി ത്രീ ഇന്‍ ബില്‍ട്ട് ഗെയിമിങ്ങ് സവിശേഷതയുണ്ട്. കുട്ടികളുടെ എന്‍ജി ലെവല്‍ നന്നായി കീപ്പ് ചെയ്യുന്ന പോലെ തന്നെ മൂന്ന് ദിവസത്തെ ബാറ്ററി ലൈഫുമിവ നല്‍കുന്നു. ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്‌ക്കൂള്‍ മോഡ് കുട്ടികള്‍ ക്ലാസ്സില്‍ ആയിരിക്കുമ്പോള്‍ മറ്റു നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കുന്നു. ആകര്‍ഷകമായ കറുപ്പ്, പര്‍പ്പിള്‍ എന്നി നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്.
Content Highlights: Noise Scout Kids Smartwatch with GPS Tracking, 4G Video & Voice Calling, Parental Control
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..