amazon
ആകര്‍ഷകമായ ഫര്‍ണിച്ചറുകള്‍ കൊണ്ട് ലിവിങ് റൂമുകള്‍ മനോഹരമാക്കാം. ഫര്‍ണിച്ചറുകളുടെ വലിയ ശേഖരമാണ് വിപണികള്‍ നിറയെ. ഉയര്‍ന്ന ക്വാളിറ്റിയും മികച്ച ഡിസൈനുകളുമുളള നിരവധി ഫര്‍ണിച്ചറുകളുണ്ട്. സോഫകള്‍, ടേബിളുകള്‍, ടിവി സ്റ്റാന്‍ഡ്, ഷൂ റാക്ക്, ബുക്ക് ഷെല്‍ഫ് എന്നിങ്ങനെ ലിവിങ് റൂമുകള്‍ ആകര്‍ഷകമാക്കാന്‍ നിരവധി ഫര്‍ണിച്ചറുകളാണുളളത്. ഫര്‍ണിച്ചറുകള്‍ കുറഞ്ഞ വിലയില്‍ ഓണ്‍ലൈനായി വാങ്ങാം.
ലിവിങ് റൂമുകളിലെ മുഖ്യ ആകര്‍ഷണമാണ് സോഫ സെറ്റുകള്‍. വിവിധ നിറങ്ങളിലും വലുപ്പത്തിലും മെറ്റീരിയലുകളിലുമുളള ഒട്ടനവധി സോഫകളുണ്ട്. ലിവിങ് റൂമുകള്‍ക്കനുയോജ്യമായ സോഫകള്‍ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം. 3 സീറ്റര്‍, 5 സീറ്റര്‍, 6 സീറ്റര്‍ സോഫ സെറ്റുകളുണ്ട്. ലിനന്‍, കോട്ടണ്‍, വൂള്‍ തുടങ്ങിയ മെറ്റീരിയലുകളിലുളള സോഫകള്‍ മികച്ചതാണ്. എളുപ്പത്തില്‍ വൃത്തിയാക്കാനാകുന്നവയാണ് ലെതര്‍ സോഫകള്‍. കോട്ടണ്‍ സോഫകള്‍ ദീര്‍ഘകാലം ഉപയോഗിക്കാനാകും.
ലിവിങ് റൂമുകളുടെ ഘടനയനുസരിച്ച് പല ആകൃതികളിലുളള സോഫ സെറ്റുകള്‍ തിരഞ്ഞെടുക്കാം. 'എല്‍' ആകൃതിയിലും 3+1+1 രീതീയിലും സോഫ സെറ്റുകളുണ്ട്. ലിവിങ് റൂമുകള്‍ക്ക് പ്രത്യേക ഭംഗി നല്‍കുന്നവയാണ് ഗ്രേ, ബ്രൗണ്‍ ടോണുകളിലുളള സോഫകള്‍. ന്യൂട്രല്‍ ടോണിലുളളതും വിവിധ പാറ്റേണുകളിലുളളതുമായ സോഫകളും ആകര്‍ഷകമാണ്.
ലിവിങ് റൂമുകളില്‍ അനിവാര്യമായവയാണ് ടേബിളുകള്‍. വിവിധ മെറ്റീരിയലുകളിലും ഡിസൈനുകളിലുമുളള കോഫി ടേബിളുകള്‍ വിപണികളിലുണ്ട്. വുഡ്, ഗ്ലാസ്, മെറ്റല്‍ ടേബിളുകള്‍ക്ക് ആവശ്യക്കാരേറെയാണ്. റൗണ്ട്, സ്‌ക്വയര്‍, റെക്ടാങ്കിള്‍, ഓവല്‍ ആകൃതികളില്‍ മികച്ച ടേബിളുകളുണ്ട്. ലിവിങ് റൂമിന് അനുയോജ്യമായവ തിരഞ്ഞെടുക്കാം. കനം കുറഞ്ഞതും റൂമുകളില്‍ തടസ്സമില്ലാതെ സഞ്ചരിക്കാനുമാകുന്ന ചെറിയ ടേബിളുകള്‍ വീടുകളില്‍ ഉത്തമമാണ്.
മികച്ച ടിവി സ്റ്റാന്‍ഡുകള്‍ ലിവിങ് റൂമുകള്‍ക്ക് പ്രത്യേക ഭംഗിയാണ് നല്‍കുന്നത്. ഫ്രീ സ്റ്റാന്‍ഡിംഗ്, വാള്‍ മൗണ്ടഡ് ടൈപ്പുകളിലുളളവയുണ്ട്. വീടുകള്‍ക്ക് അനുയോജ്യമായ ഡിസൈനിലും നിറങ്ങളിലുമുളള ടിവി സ്റ്റാന്‍ഡ് യൂണിറ്റ് തിരഞ്ഞെടുക്കാം. സെറ്റ് ടോപ്പ് ബോക്‌സ് സ്റ്റാന്‍ഡും സ്‌റ്റോറേജ് ഷെല്‍ഫുകളുമടങ്ങിയവയുമുണ്ട്.
വിവിധ തരത്തിലുളള മോഡേണ്‍ വാള്‍ ഷെല്‍ഫുകള്‍ അകത്തളങ്ങളെ മനോഹരമാക്കുന്നവയാണ്. പ്രമുഖ ബ്രാന്‍ഡുകളിലുളള ഒട്ടനവധി വാള്‍ ഷെല്‍ഫുകളുണ്ട്. ഡുവല്‍ സ്‌ക്വയര്‍, യു ഷേപ്പ്, ഹാംഗിങ് ഷെല്‍ഫുകള്‍ക്ക് ആവശ്യക്കാരേറെയാണ്. വ്യത്യസ്തമായ ഡിസൈനുകളും ആകര്‍ഷകമായ നിറങ്ങളിലുമുളള മോഡേണ്‍ ഷെല്‍ഫുകള്‍ ലിവിങ് റൂമുകളെ മികച്ചതാക്കും. വാള്‍ ഷെല്‍ഫുകള്‍ക്ക് മികച്ച ഓഫറാണ്.
Content Highlights: Buy Living Room Furniture Online
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..