amazon
പുതിയ ഉത്പ്പന്നങ്ങള്‍ വീടിനു പുതുമയേകുമെന്നതില്‍ സംശയമില്ല. മാര്‍ക്കറ്റില്‍ എന്തൊക്കെ അപ്ലൈന്‍സുകള്‍ പുതുതായി അവതരിപ്പിക്കുന്നോ അത് വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. അതുകൊണ്ട് ഉപഭോക്താക്കളുടെ ഈ പള്‍സ് അറിഞ്ഞു കൊണ്ട് പ്രമുഖ ബ്രാന്‍ഡുകള്‍ കിച്ചണ്‍ ആന്റ് ഹോം അപ്ലൈന്‍സുകളുടെ വിപുലമായ ശേഖരം അവതരിപ്പിച്ചു മുന്നോട്ട് വരുന്നുണ്ട്. പക്ഷേ പലപ്പോഴും പെട്ടെന്ന് ഒരു ഉത്പന്നം വാങ്ങാന്‍ ബഡ്ജറ്റ് ഒരു പ്രശ്‌നമാകാറുണ്ട്. ഇവിടെയാണ് ഓഫറുകള്‍ അവതരിപ്പിച്ച് ഓണ്‍ലൈന്‍ വിപണികള്‍ ബഡ്ജറ്റ് ഭാരം കുറയ്ക്കുന്നത്. ഇത്തരത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ വിപണിയായ ആമസോണില്‍ കിച്ചണ്‍ ആന്റ് ഹോം അപ്ലൈന്‍സുകളുടെ സെയില്‍ നടക്കുന്നത്. മാര്‍ച്ച് 24 മുതല്‍ 26 വരെയാണ് സെയില്‍. ഏകദേശം 60 ശതമാനത്തോളം ഓഫറില്‍ ഉല്‍പ്പന്നങ്ങള്‍ അണിനിരത്തുന്നുണ്ട്. പ്രസ്റ്റീജ്, ഫിലിപ്പ്‌സ്, ബജാജ് പോലുള്ള ബ്രാന്‍ഡുകള്‍ക്കൊക്കെ ഓഫറാണ്. പ്രധാന ഡീലുകള്‍ കാണാം
അടുക്കളകളില്‍ ഉപയോഗിക്കാവുന്ന മികച്ച മിക്സര്‍ ഗ്രൈന്‍ഡറാണ് ഫിലിപ്സ് എച്ച്എല്‍7756/00 മിക്സര്‍ ഗ്രൈന്‍ഡര്‍. അരയ്ക്കാനും ജ്യൂസ് ഉണ്ടാക്കാനുമെല്ലാം എളുപ്പത്തില്‍ സാധിക്കുന്ന മിക്സര്‍ ഗ്രൈന്‍ഡറിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക് ബോഡിയാണ്. അഡ്വാന്‍സ്ഡ് എയര്‍ വെന്റിലേഷന്‍ സിസ്റ്റമാണ് മിക്സര്‍ ഗ്രൈന്‍ഡറിന്റെ പ്രധാന സവിശേഷത. പ്ലാസ്റ്റിക് കൊണ്ടുളള കപ്ലര്‍ മികച്ച ഗ്രൈന്‍ഡിങ് പെര്‍ഫോമന്‍സാണ് നല്‍കുന്നത്. ഹൈക്വാളിറ്റി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ജാര്‍ അരയ്ക്കാനും ജ്യൂസും മില്‍ക്ക് ഷെയിക്കുകളുണ്ടാക്കാനും ഉത്തമമാണ്. സ്പെഷ്യലൈസ്ഡ് ബ്ലേഡുകളും ലീക്ക് പ്രൂഫ് ജാറുകളുമാണുളളത്. എളുപ്പത്തില്‍ വൃത്തിയാക്കാനുമാകും.
നിങ്ങളുടെ പഴയ വസ്ത്രങ്ങളപ്പോലും പുതിയതായി മാറ്റാന്‍ ഇവയ്ക്ക് സാധിക്കും. ടെമ്പറേച്ചര്‍ ശരിയായി നിലനിര്‍ത്താനും വസ്ത്രം ഒട്ടിപിടിക്കാതിരിക്കാനും ഇവയില്‍ നോണ്‍ സ്റ്റിക്ക് കോട്ടിങ്ങ് സോള്‍പ്ലേറ്റും സെലക്ടര്‍ നോബും ഉണ്ട്. നിങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള തരത്തില്‍ ചൂടാകുമ്പോള്‍ ഇവയുടെ പൈലറ്റ് ലൈറ്റ് തെളിയുന്നതാണ്. മാത്രമല്ല ഇതിലുള്ള തെര്‍മല്‍ ഫ്യൂസ് ഇത് അധികം ചൂടാവുന്നതില്‍ നിന്ന് തടയുന്നു.
മിനുസവും മനോഹരവും ഏവരെയും ആകര്‍ഷിക്കുന്ന വര്‍ണ്ണങ്ങളാല്‍ അവതരിപ്പിക്കുന്ന ഈ റെഫ്രിജറേറ്ററുകള്‍ നിങ്ങളുടെ അടുക്കളയ്ക്ക് ആധുനികവും ആഡംബരവുമായ ലുക്ക് നല്‍കാന്‍ സഹായിക്കുന്നു. ഇതിലെ പവര്‍ ഐസിങ്ങ് ടെക്‌നോളജി ഐസ് ക്യൂബുകള്‍ക്കായി അധികം നേരം കാത്തിരിക്കുന്നത് ഒഴിവാക്കുന്നു. വൈദ്യുതിയുടെ പവര്‍ എത്ര തന്നെയായിക്കൊള്ളട്ടെ ഈ റെഫ്രിജറേറ്റര്‍ 135 വാട്ടിനു താഴെയും പ്രവര്‍ത്തിക്കുന്നതിനാല്‍ സ്റ്റെബിലൈസര്‍ ഇല്ലാതെയും പ്രവര്‍ത്തിക്കും. മാത്രമല്ല ഇതിലെ ഫോര്‍ സ്റ്റാര്‍ എനര്‍ജി സേവിങ്ങ് മോഡ് ഊര്‍ജോപഭോഗം മിതമാക്കുന്നു.
വിപണികളിലെ മികച്ച മൈക്രോവേവ് ഓവനുകളിലൊന്നാണ് പാനാസോണിക് 20 ലിറ്റര്‍ സോളോ മൈക്രോവേവ് ഓവന്‍. 51 പ്രീ ഓട്ടോ കുക്ക് മെനു ഓപ്ഷനുകളുണ്ട്. കോംപാക്ട് ഡിസൈനായതിനാല്‍ കൂടുതല്‍ ഇന്റീരിയര്‍ സ്പേസ് ലഭിക്കുന്നു. എളുപ്പത്തില്‍ വൃത്തിയാക്കാനാകുന്ന വേപ്പര്‍ ക്ലീന്‍ സിസ്റ്റമാണ് മൈക്രോവേവ് ഓവന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. ടച്ച് കീപാഡും ഡിജിറ്റല്‍ ഡിസ്‌പ്ലേയും ഇവയെ കൂടതല്‍ ആകര്‍ഷകമാക്കുന്നു.
തണുുപ്പ് കാലത്ത് കറുമുറേ ചൂടുള്ള സ്നാക്ക്സാണ് നിങ്ങള്‍ കഴിക്കാനാഗ്രഹിക്കുന്നെങ്കില്‍ തീര്‍ച്ചയാും ഇവ പര്‍ച്ചേസ് ചെയ്യുക. എണ്ണയെ പറ്റി ആവലാതി പെടാതെ സ്നാക്ക്സ് ആസ്വദിക്കാവുന്നതാണ്. ഇവയിലുള്ള റാപിഡ് എയര്‍ ടെക്ക്നോളജി ഉപയോഗിച്ച് സ്നാക്ക്സുണ്ടാക്കാം. ഇതേ ടെക്ക്നോളജി ഫ്രൈ, ബേക്ക്, ടോസ്റ്റ്, റോസ്റ്ര്, ഗ്രില്‍ എന്നിങ്ങനെയുള്ള വിഭവങ്ങളും ഉണ്ടാക്കാം. ഇവയുടെ ഓട്ടോ റിസ്റ്റാര്‍ട്ട് ഓപ്പ്ഷന്‍ ഭക്ഷണം നിങ്ങള്‍ക്കാവശ്യമുള്ള സമയം വരെ പാകം ചെയ്യാനുതകുന്നു.
വിപണികളിലെ മികച്ച വാഷിങ്മെഷീനുകളിലൊന്നാണ് വേള്‍പൂള്‍ 5 സ്റ്റാര്‍ ഫുളളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിങ്മെഷീന്‍. ഇന്‍-ബില്‍റ്റ് ഹീറ്റര്‍ ടെക്‌നോളജിയാണ് വാഷിങ്മെഷീന്റെ മുഖ്യ സവിശേഷത. വാം, ഹോട്ട്, അലര്‍ജന്‍ ഫ്രീ എന്നിങ്ങനെ മൂന്ന് ഹോട്ട് വാട്ടര്‍ മോഡുകളുണ്ട്. എല്‍ഇഡി ഡിജിറ്റല്‍ ഡിസ്‌പ്ലേയുളള വാഷിങ്മെഷീനില്‍ ആകര്‍ഷകമായ നിരവധി ഫീച്ചറുകളുണ്ട്. ഹാര്‍ഡ് വാട്ടര്‍ വാഷ് ടെക്‌നോളജിയും സീറോ പ്രഷര്‍ ഫില്‍ ടെക്‌നോളജിയും വാഷിങ്മെഷീനെ മികച്ചതാക്കുന്നു. എഡ്ജ് ടു എഡ്ജ് ഡിസൈനുളള ഫുളളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിങ്മെഷീന്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാം.
വീടുകളില്‍ ഉപയോഗിക്കാവുന്ന മികച്ച ഇന്‍ഡക്ഷന്‍ കുക്കറുകളിലൊന്നാണ് പീജിയണ്‍ ക്രുയിസ് 1800 വാട്ട് ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ്. എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന ഇന്‍ഡക്ഷന്‍ കുക്കറില്‍ നിരവധി ഫീച്ചറുകളുണ്ട്. എല്‍ഇഡി ഡിസ്പ്ലേയിലുളള ഏഴ് പ്രീ-സെറ്റ് മെനുകളുണ്ട്. പവര്‍, ടെമ്പറേച്ചര്‍ എന്നിവ ക്രമീകരിക്കാനാകും. ഷോര്‍ട്ട്സര്‍ക്യൂട്ട് തടയാനാകുന്ന ഹൈ-ഗ്രേഡ് ഇലക്ട്രിക്കല്‍ സംവിധാനങ്ങളുണ്ട്. ഓട്ടോ സ്വിച്ച് ഓഫ് പ്രീസെറ്റ് ടൈമര്‍, ഡുവല്‍ ഹീറ്റ് സെന്‍സര്‍ ടെക്നോളജി എന്നിവ ഇന്‍ഡക്ഷന്‍ കുക്കറിനെ മികച്ചതാക്കുന്നു. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപഭോക്താക്കള്‍ക്ക് ഓഫറില്‍ വാങ്ങാം.
നിങ്ങളുടെ ഇന്‍ഡീരിയര്‍ അലങ്കരിക്കാന്‍ മികച്ച ഒരു കൂട്ടാണിവ. ഇരു നിറത്തിലുള്ള ഈ ഫാനിന്റെ കോമ്പിനേഷന്‍ ഡിസൈനും, ആകര്‍ഷകമായ സ്‌റ്റൈലും നിങ്ങളുടെ ഇന്‍ഡീരിയറിനെ തികച്ചും മോഡേണാക്കുന്നു. ഈ ഫാന്‍ പൊടി, ഈര്‍പ്പം, എണ്ണയുടെ അംശം, പോറല്‍, കറ എന്നിവയോട് ചെറുത്തു നില്‍ക്കുന്നവയാണ്. മാത്രമല്ല പല നിറത്തിലും ഇവ ലഭ്യമായതു കൊണ്ടു തന്നെ നിങ്ങള്‍ക്കിഷ്ടമുള്ളതും വീടിനു അനുയോജ്യമായതും തിരഞ്ഞെടുക്കാം.
കോംപാക്ട്, ലൈറ്റ്വെയിറ്റ് ഡിസൈനാണ് കാര്‍ച്ചര്‍ കോഡ്ലെസ് ഹാന്‍ഡ്ഹെല്‍ഡ് വാക്വം ക്ലീനറിന്. എളുപ്പത്തിലും വേഗത്തിലും പൊടിപടലങ്ങള്‍ നീക്കം ചെയ്യാനാകും. ദിവസേനയുളള ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ വാക്വം ക്ലീനറാണിത്. ഉയര്‍ന്ന സക്ഷന്‍ പവറുളള വാക്വം ക്ലീനര്‍ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാനാകും. സ്റ്റീല്‍ നെറ്റ്, ഹെപ്പ ഫില്‍ട്ടര്‍ എന്നിവ ഡബിള്‍ ഫില്‍ട്രേഷന്‍ സാധ്യമാക്കുന്നു.
ഓട്ടോമാറ്റിക്ക് കട്ട്-ഓഫ്, സിങ്കിള്‍ ടച്ച് ലിഡ് ലോക്കിങ്ങ്, എര്‍ഗോണമിക്കല്‍ ഡിസൈന്‍ഡ് ഹാന്‍ഡില്‍ എന്നി സവിശേഷതകളുള്ള വിപണിയിലെ മികച്ച കെറ്റിലാണ് പീജിയണ്‍ അമേസ് പ്ലസ്സ് ഇലക്ട്രിക്ക് കെറ്റില്‍ . കൂടാതെ തന്‍മേയമായ ഡിസൈന്‍ ഇവയെ വളരെ ആകര്‍ഷകമാക്കുന്നു. ഇവയുടെ ഉള്ളിലെ ടെമ്പറേച്ചര്‍ അളവിലും അധികമായാല്‍ ഉല്‍പ്പന്നം നശിച്ചു പോകുന്നതില്‍ നിന്നും തടഞ്ഞു അവയെ സംരക്ഷിക്കാന്‍ ഓട്ടോമാറ്റിക്ക് കട്ട് ഓഫ് ഫീച്ചറുമുണ്ട്. ഇവയുടെ സൈ്വവല്‍ പവര്‍ ബെയിസ് ഏതൊരു ഡയറക്ഷനില്‍ പ്ലഗിന്‍ ചെയ്യാന്‍ സഹായിക്കുന്നു. ആവശ്യോചിതമായും പോര്‍ട്ടബിളായുമുപയോഗിക്കാന്‍ ഈ കെറ്റിലിന്റെ ഡിറ്റാച്ചബിള്‍ പവര്‍ ബെയിസ് സഹായിക്കുന്നു.
Content Highlights: kitchen and home appliances sale in amazon buy branded products at 60 percent offer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..