amazon
ഗാഡ്ജറ്റുകള്‍ വാങ്ങാന്‍ ശരിയായ പ്ലാറ്റ്‌ഫോം ഓണ്‍ലൈന്‍ വിപണി തന്നെയാണ്. ഓരോ ദിവസം ഓരോ ബ്രാന്‍ഡുകളും പുതിയ പുതിയ ഗാഡ്ജറ്റുകള്‍ വിപണിയില്‍ അണിനിരത്തി കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബെസ്റ്റ് സെല്ലിങ്ങ് സ്പീക്കര്‍ ബ്രാന്‍ഡായ ജെബിഎല്‍ ആമസോണില്‍ വന്‍ ഓഫറില്‍. മ്യൂസിക്ക് ഡെയിസ് ഓഫറുകള്‍ മാര്‍ച്ച് 16 വരെയാണ് ജെബിഎല്‍ ആമസോണില്‍ അവതരിപ്പിക്കുന്നത്. ഹെഡ്‌ഫോണ്‍, സ്പീക്കര്‍, ഇയര്‍പോഡ്‌സ് എന്നി ഉത്പന്നങ്ങള്‍ക്കല്ലാം അത്യാകര്‍ഷകമായ ഓഫറുകളാണ്.
മികച്ച ബ്ലൂടൂത്ത് ഇയര്‍ഫോണുകളിലൊന്നാണിത്. 12.5എംഎം ഓഡിയോ ഡ്രൈവറുകളുളള ഇയര്‍ഫോണില്‍ ബ്ലൂടൂത്ത് 5.0 ടെക്‌നോളജിയാണുളളത്. മള്‍ട്ടിപോയിന്റ് കണക്റ്റിവിറ്റിയും വോയിസ് അസിസ്റ്റന്റ് ഫീച്ചറും ഇയര്‍ഫോണിനെ മികച്ചതാക്കുന്നു. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പ്ലേ, പോസ്, വോളിയം കണ്‍ട്രോള്‍ സംവിധാനങ്ങളുണ്ട്. ഡുവല്‍ പെയറിങ് സംവിധാനമുളള ഇയര്‍ഫോണ്‍ മികച്ച വിലക്കുറവില്‍ വാങ്ങാം.
മികച്ച സൗണ്ട് ക്വാളിറ്റിയുറപ്പാക്കുന്ന ക്രിസ്റ്റല്‍ ക്ലിയര്‍ ബോളുകളാണ് ഇവയ്ക്കുള്ളത്. 6 മണിക്കൂര്‍ ഇയര്‍പോഡുകള്‍ക്കും 15 മണിക്കൂര്‍ ചാര്‍ജ്ജിങ്ങ് കേസിലുമായി 21 മണിക്കൂര്‍ പ്ലേ ടൈമുറപ്പാക്കുന്ന ജമ്പോ ബാറ്ററി ഇവയ്ക്കുണ്ട്.കൂടാതെ വെറും 15 മിനിറ്റിനുള്ളില്‍ 1 മണിക്കൂര്‍ വരെ പ്ലേ ടൈമുമുറപ്പാക്കുന്നു. 5.8mm ഡ്രൈവറുകളുടെ സഹോയത്തോടെ പ്രിസ്‌റ്റൈന്‍ സൗണ്ട് ക്വാളിറ്റിയിവ വാഗ്ദാനം ചെയ്യുന്നു. ഏകദേശം എല്ലാരുടെയും ചെവിയുടെ സൈസിന് പാകമാവുന്ന എര്‍ഗോണമിക്ക് ഡിസൈനിലാണി ബഡുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. കേസില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ തന്നെ കണക്ടാവുന്ന തരത്തില്‍ സ്പീഡ് കണക്ടിവിറ്റിയിവ ഉറപ്പാക്കുന്നു. കറുപ്പ്, വെള്ള, മിന്റ്, ചുവപ്പ് എന്നിങ്ങനെയുള്ള ആകര്‍ഷകമായ നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. മോണോ സ്റ്റീരിയോ എന്നി രണ്ട് മോഡുകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരു ഇയര്‍പോഡില്‍ മാത്രമായോ രണ്ടിലും ഒന്നിച്ചോ നിങ്ങള്‍ക്ക് സംഗീതം ആസ്വദിക്കാവുന്നതാണ്.
നീല, കറുപ്പ്, ഷാമ്പെയിന്‍, നേവി ബ്ലൂ, ചുവപ്പ് എന്നി ആകര്‍ഷകമായ നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. ഒപ്പ്ടിമം ഓഡിയോ സെറ്റിങ്ങ്‌സില്‍ അഞ്ച് മണിക്കൂര്‍ പ്ലേടൈമിവ ഉറപ്പാക്കുന്നു. വയര്‍ലെസ്സ് ബ്ലൂടൂത്ത് സ്ട്രീമിങ്ങുള്ളയിവയ്ക്ക് IPX7 വാട്ടര്‍പ്രൂഫ് ഡിസൈനാണുള്ളത്. ലിഥിയം അയണ്‍ പോളിമര്‍ 3.7V 730mAh ബാറ്ററിയുള്ള ഇവ രണ്ടര മണിക്കൂര്‍ ചാര്‍ജ്ജില്‍ നീണ്ട നേര പെര്‍ഫോമെന്‍സുറപ്പാക്കുന്നു. ഓഡിയോ കേബിള്‍ ഔട്ട്പുട്ടുള്ളയിവയ്ക്ക് ബില്‍ട്ട്ഇന്‍നോയിസ്‌ക്യാന്‍സലിങ്ങ് സ്പീക്കര്‍ഫോണുകളുണ്ട്.
ഓപ്റ്റിമം ഓഡിയോ സെറ്റിങ്ങ്‌സില്‍ ആറ് മണിക്കൂര്‍ വരെ വയര്‍ലെസ്സ് പ്ലേബാക്കിവ പ്രധാനം ചെയ്യുന്നു. 1kHz/1mW ഡ്രൈവര്‍ സെന്‍സിറ്റിവിറ്റിയുമിവയ്ക്കുണ്ട്. ഇവയുടെ ഫഌപ്പ് ഹുക്ക് ടെക്ക്‌നോളജി ഇന്‍ ഇയര്‍, ബിഹൈന്‍ഡ് ദി ഇയര്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഫ്‌ളെക്‌സിബിള്‍ ഡിസൈനുറപ്പാക്കുന്നു. നിങ്ങളുടെ ഹൈ ഇന്‍ഡന്‍സിറ്റി വര്‍ക്കൗട്ടിന് കൂട്ടായി IPX5 സ്വെറ്റ് പ്രൂഫ് ടെക്‌നോളജിയുമിവയ്ക്കുണ്ട്. ഒരു ബട്ടണ്‍ റിമോട്ട് മൈക്രോഫോണില്‍ ഹാന്‍ഡ്‌സ് ഫ്രീ കോളിങ്ങു വാഗ്ദാനം ചെയ്യുന്നു. കൂടാതെ റിമോട്ടില്‍ ഡബിള്‍ പ്രസ്സ് ചെയ്താല്‍ വോയിസ് അസ്സിസ്സറ്റന്റ് ആക്ടിവേറ്റാകുന്നതാണ്.
രണ്ട് ഫുള്‍ റേഞ്ച് ഡ്രൈവറുകളില്‍ 110 വാട്ട് പവര്‍ഫുള്‍ സൗണ്ടാണിവ പ്രദാനം ചെയ്യുന്നത്. കൂടാതെ സിനിമ കാണുമ്പോഴും പാട്ട് കേള്‍ക്കുമ്പോഴും കൂടുതല്‍ ഡീപ്പ് ബാസ്സ് ഉറപ്പാക്കാന്‍ വയേഡ് സബ്‌വൂഫറുകള്‍ സഹായിക്കുന്നു. അത്യുഗ്രമായ സിനിമാനുഭവം സാധ്യമാക്കാന്‍ 2,1 ചാനലുള്ള എംപഡഡ് ഡോള്‍ബി ഡിജിറ്റല്‍ സിസ്റ്റം പരിശ്രമിക്കുന്നു. മൊബൈലും ടാബുമൊക്കെ ബ്ലൂടൂത്ത് വഴി കണക്ട് ചെയ്യാവുന്നതാണ്. വോയിസ് ബട്ടണില്‍ ഒന്നമര്‍ത്തിയാല്‍ മതി ശബ്ദത്തിന്റെ ക്വാളിറ്റി കൂടുതലാക്കാന്‍. 62mm ഹൈറ്റ് മാത്രമുള്ളയിവ എവിടെയും ഫിക്‌സ് ചെയ്യാവുന്നതാണ്.
കറുപ്പ്, നീല, വെള്ള, പിങ്ക് എന്നിങ്ങനെ ആകര്‍ഷകമായ നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. ഒപ്പ്റ്റിമല്‍ ഓഡിയോ സെറ്റിങ്ങില്‍ 40 മണിക്കൂര്‍ നീണ്ട് പ്ലേ ടൈമാണിവ ഉറപ്പാക്കുന്നത്. 32mm ഡൈനാമിക്ക് ഡ്രൈവറുകളുള്ള 510T ജെബിഎല്‍ ട്യൂണ്‍ ഹെഡ്‌ഫോണുകളില്‍ തന്നെ മികച്ച ഓപ്പ്ഷനിലൊന്നാണ്. യുഎസ്ബി ടൈപ്പ്-സി ചാര്‍ജ്ജിങ്ങ് കേബിളുകളില്‍ വെറും അഞ്ച് മിനിറ്റില്‍ രണ്ട് മണിക്കൂര്‍ പ്ലേ ടൈം ഇവ ഉറപ്പാക്കുന്നു. വളരെ അനായാസമായി രണ്ട് ബ്ലൂടൂത്ത് ഡിവൈസുകളില്‍ മാറി മാറി കണക്ട് ചെയ്യാന്‍ സാധിക്കുന്നു.
Content Highlights: JBL music days offer for gadgets on amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..