amazon
വേനല്‍ക്കാലത്തെ പ്രധാന വെല്ലുവിളി കടുത്ത ചൂടാണ്. ചൂടിനെ തരണം ചെയ്യാന്‍ വിവിധ മാര്‍ഗങ്ങളാണ് നാം അവലംബിക്കാറുളളത്. അതില്‍ മുന്‍പന്തിയിലുളളതാണ് വീട്ടില്‍ എസി വാങ്ങുക എന്നത്. വേനല്‍ക്കാലത്ത് എസിക്കുളള പ്രാധാന്യം ചെറുതല്ല. ഇന്ന് മിക്ക വീടുകളിലും എസിയുണ്ട്. കടുത്ത ചൂടിനെ അതിജീവിക്കാന്‍ എസിയെ കൂട്ടുപിടിക്കാം.
വിപണികളില്‍ വിവിധ തരത്തിലുളള എസികളുണ്ട്. പ്രമുഖ ബ്രാന്‍ഡുകളിലുളള പല തരം ടെക്‌നോളജികളടങ്ങിയവ. എസി വാങ്ങാനൊരുങ്ങുമ്പോള്‍ ഉയരുന്ന ആശങ്കകളിലൊന്നാണ് ഇന്‍വെര്‍ട്ടര്‍ എസിയാണോ നോണ്‍ ഇന്‍വെര്‍ട്ടര്‍ എസിയാണോ വാങ്ങേണ്ടത് എന്നതാണ്. ഏതാണ് മികച്ചത് ? ഉയര്‍ന്ന പെര്‍ഫോമന്‍സ് നല്‍കുന്നത് എതാണ് ? കൂടുതല്‍ വൈദ്യുതി ഉപയോഗിക്കാത്തതേത് എന്നിങ്ങനെ നിരവധി ചോദ്യങ്ങളുണ്ടാകും. ഇന്‍വെര്‍ട്ടര്‍ എസിയും നോണ്‍ ഇന്‍വെര്‍ട്ടര്‍ എസിയും തമ്മിലുളള വ്യത്യാസങ്ങള്‍ മനസിലാക്കി ഉചിതമായവ തിരഞ്ഞെടുക്കാം.
ഇന്‍വെര്‍ട്ടര്‍ എസികളും നോണ്‍ ഇന്‍വെര്‍ട്ടര്‍ എസികളും പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത് കംപ്രസ്സറിന്റെ പ്രവര്‍ത്തനത്തിലാണ്. റൂമിലെ താപനിലയ്ക്കനുസരിച്ച് മോട്ടോറിന്റെ സ്പീഡ് നിയന്ത്രിക്കാനുളള കംപ്രസ്സറിന്റെ കഴിവ് രണ്ട് എയര്‍ കണ്ടീഷണറുകളിലും വ്യത്യാസപ്പെട്ടിരിക്കുന്നു.
നോണ്‍ ഇന്‍വെര്‍ട്ടര്‍ മോട്ടോറുകള്‍ ഫുള്‍ സ്പീഡിലാണ് പ്രവര്‍ത്തിക്കുന്നത്. റൂമിലെ താപനില ഉദ്ദേശിച്ച നിലയിലെത്തുമ്പോള്‍ പ്രവര്‍ത്തനം നില്‍ക്കുന്നു. താപനില കൂടുമ്പോള്‍ വീണ്ടും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായി ഓണാകുകയും ഓഫാകുകയും ചെയ്യുന്നതിനാല്‍ നോണ്‍ ഇന്‍വെര്‍ട്ടര്‍ എസികള്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്നു. അതോടൊപ്പം വൈദ്യുതി ഉപയോഗവും കൂടുതലാണ്.
ഇന്‍വെര്‍ട്ടര്‍ എയര്‍ കണ്ടീഷണറുകളില്‍ പുറത്തുളള താപനിലയ്ക്കനുസരിച്ച് കുറഞ്ഞ വൈദ്യുതി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് എസിയുടെ താപനില ക്രമീകരിക്കുന്നത്. കൂടുതല്‍ പവര്‍ ആവശ്യമായി വരുമ്പോള്‍ കൂടുതല്‍ പവര്‍ എടുക്കുകയും കുറച്ച് പവര്‍ മാത്രമാണ് ആവശ്യമെങ്കില്‍ കുറച്ച പവര്‍ മാത്രമേ ഉപയോഗിക്കുന്നുള്ളു. കംപ്രസ്സര്‍ എപ്പോഴും ഓണാണെങ്കിലും അകത്തേക്ക് പ്രവേശിക്കുന്ന വായുവിന്റെ താപനിലയ്ക്കും തെര്‍മോസ്റ്റാറ്റിലെ അളവിനും അനുസരിച്ചാണ് പവര്‍ എടുക്കുന്നത്.
സാധാരണ എസിയേക്കാള്‍ ഇന്‍വെര്‍ട്ടര്‍ എസി മികച്ചതാവുന്നതിന് പല കാരണങ്ങളുണ്ട്.
എസിയില്‍ സെറ്റ് ചെയ്യുന്ന താപനിലയേതാണോ അത് വ്യത്യാസപ്പെടാതെ അതില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഇന്‍വെര്‍ട്ടര്‍ എസിയുടെ പ്രധാനനേട്ടം. എന്നാല്‍ നോണ്‍ ഇന്‍വെര്‍ട്ടര്‍ എസികളില്‍ സെറ്റ് ചെയ്യുന്ന താപനില ഒന്നോ രണ്ടോ ഡിഗ്രി വ്യത്യാസപ്പെടാം.
മികച്ച കൂളിംഗ് കപ്പാസിറ്റിയുളളവയാണ് ഇന്‍വെര്‍ട്ടര്‍ എസികള്‍. ദീര്‍ഘകാലം ഉപയോഗിക്കാനാകും.
നോണ്‍ ഇന്‍വെര്‍ട്ടര്‍ എസികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍വെര്‍ട്ടര്‍ എസികള്‍ക്ക് വില കൂടുതലാണ്. എന്നാല്‍ ഇന്‍വെര്‍ട്ടര്‍ എസികള്‍ എനര്‍ജി എഫിഷ്യന്റാണ്. കുറഞ്ഞ വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.
താരതമ്യേന കുറഞ്ഞ ശബ്ദമുണ്ടാക്കുന്നവയാണ് ഇന്‍വെര്‍ട്ടര്‍ എസികള്‍. സ്ലീപ്പ് മോഡ് ഫീച്ചറുകളുളള മോഡേണ്‍ ഇന്‍വെര്‍ട്ടര്‍ എസികളുമുണ്ട്.