Representative Image| Photo: Gettyimages
നമ്മുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകങ്ങളില്‍ ഒന്നാണ് ദൈനം ദിന വ്യായാമം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ളൊരു മനസ്സുണ്ടാകു എന്നാണല്ലോ പറയുന്നത്. ഇതില്‍ നിന്ന് തന്നെ വ്യായാമത്തിന്റെ പ്രധാന്യം മനസ്സിലാക്കാം. നിങ്ങളുടെ മാനസികാവസ്ഥ ശരിയാക്കുന്നതു മുതല്‍ നിങ്ങളുടെ ആത്മവിശ്വാസം കൂട്ടാന്‍ വരെ ഇവയ്ക്ക് സാധിക്കും. പ്രായ-ലിംഗ ഭേദമെന്യേ എല്ലവര്‍ക്കും ഗുണകരമാണിത്.
Up to 75% off | Treadmills & exercise bikes | വ്യായാമം ചെയ്യാനുള്ള ഉപകരണങ്ങൾ ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആരോഗ്യമുള്ള മുതിര്‍ന്നവര്‍ക്ക് എയ്‌റോബിക്, സ്ട്രെങ്ത് ട്രെയ്‌നിങ്ങ് വ്യായാമങ്ങളാണ് യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് ശുപാര്‍ശ ചെയ്യുന്നത്. വ്യായാമത്തിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ ചെറുതൊന്നുമല്ല. പല തരത്തിലും ഇത് നമ്മെ സഹായിക്കുന്നുണ്ട്.
1. ശരീരഭാരം നിയന്ത്രിക്കുന്നു
വ്യയാമം അമിതഭാരം കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല അനാവശ്യമായി ഭാരം കൂടുന്നതില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നു. എത്രത്തോളം കായിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നോ കാലറിയും അതിനനുസരിച്ച് കുറയും.
ജിമ്മിലേക്ക് എന്നും പോകുന്നത് വളരെ മികച്ച കാര്യമാണ്. പക്ഷേ മിക്കവാറും പേര്‍ക്ക് ഇതിനായി സമയം ലഭിക്കാറില്ല. അതുകൊണ്ട് തന്നെ വീടുകളില്‍ ജിം സെറ്റ് ചെയ്യാം. വ്യായാമത്തിന്റെ ഫലങ്ങള്‍ കൂടുതലായി ലഭിക്കുന്നതിന് ദിവസം മുഴുവന്‍ ആക്ടീവായിരിക്കാന്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ എലിവേറ്ററുകള്‍ക്ക് പകരം പടികള്‍ കയറുന്നത് ശീലമാക്കൂ.
2. ആരോഗ്യസ്ഥിതി മെച്ചപ്പടുത്തുന്നു, രോഗങ്ങളെ ചെറുക്കുന്നു
ഹൃദ്രോഗത്തെക്കുറിച്ച് ആശങ്കയോ? ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നോ? നിങ്ങളുടെ നിലവിലെ ശരീരഭാരം എത്രതന്നെയാവട്ടെ എന്നും ആക്ടീവായിരിക്കുന്നത് നല്ല കൊളസ്ട്രോള്‍ കൂട്ടുകയും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. ദിവസേനയുള്ള വ്യായാമം രക്തയോട്ടം സുഗമമാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
സ്ഥിരമായി വ്യായാമം ചെയ്യുന്നത് താഴെ പറയുന്ന നിരവധി ആരോഗ്യപ്രശ്നങ്ങള്‍ തടയാനും നിയന്ത്രിക്കാനും സഹായിക്കുന്നു.
- സ്ട്രോക്ക്
- മെറ്റബോളിക്ക് സിന്‍ഡ്രം
- ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
- ടൈപ്പ് രണ്ട് പ്രമേഹം
- വിഷാദം
- ഉത്കണ്ഠ
- കാന്‍സര്‍
- ആര്‍ത്രൈറ്റിസ്
കടുത്ത സമ്മര്‍ദം ദിവസം മുഴുവന്‍ നിങ്ങളെ അലട്ടുന്നുണ്ടോ? ജിമ്മില്‍ അല്പനേരം ചെലവിടുന്നതോ ചെറിയ നടത്തമോ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ദിവസവുമുള്ള വ്യായാമം തലച്ചോറിലെ രാസവസ്തുക്കളെ സ്റ്റിമുലേറ്റ് ചെയ്യും. ഇത് നിങ്ങളെ സന്തോഷത്തോടെയിരിക്കാന്‍ സഹായിക്കും. റിലാക്സ്ഡായിരിക്കാനും, ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും. നിങ്ങളുടെ ആത്മവിശ്വസം വര്‍ധിപ്പിക്കുന്നതിലും വ്യായാമം ഒരു പ്രധാന പങ്കു വഹിക്കുന്നു.
4. ഊര്‍ജം വര്‍ധിപ്പിക്കുന്നു
ദിവസേനയുള്ള ജോലികള്‍ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് ഊര്‍ജം കുറവുണ്ടോ? എങ്കില്‍ ദിവസേനയുള്ള വ്യായാമം ശീലമാക്കൂ. ഇതുവഴി പേശികളുടെ ശക്തി മെച്ചപ്പെടുത്താനും സഹിഷ്ണുത നിലനിര്‍ത്താനും സഹായിക്കുന്നു.
വ്യായാമം നിങ്ങളുടെ കോശങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുകയും നിങ്ങളുടെ ഹൃദയത്തെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം മെച്ചപ്പെടുമ്പോള്‍, ദൈനംദിന ജോലികള്‍ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കും.
5. നല്ല ഉറക്കം
നന്നായി ഉറങ്ങാന്‍ കഷ്ടപ്പെടുന്നോ? ദിവസേനയുള്ള വ്യായാമം വേഗത്തിലുറങ്ങാനും, നല്ല ഉറക്കം കിട്ടാനും സഹായിക്കും. ഉറക്കത്തിന് തൊട്ടു മുന്‍പുള്ള വ്യായാമം ഒഴിവാക്കുക. ഇത് ഉറക്കത്തിന്റെ സമയത്ത് ആവശ്യത്തിലധികം ഊര്‍ജം നല്‍കുന്നതിനാല്‍ നേരത്തെയുളള ഉറക്കത്തിന് തടസ്സമാകുന്നു.
6. രസകരവും സാമൂഹികവും
വ്യായാമം ആസ്വാദ്യകരമായ ഒന്നാണ്. കുടുംബം കൂട്ടുകാര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുള്ള ജോയിന്റ് എക്സസൈസുകളും നല്ലതാണ്. ഡാന്‍സ് ക്ലാസ്സുകള്‍, ഹൈക്കിങ്ങ് ട്രയലുകള്‍, സോക്കര്‍ പ്രാക്ടീസിങ്ങ് എന്നിവ ബോറടിപ്പിക്കുന്ന ജീവിത ശൈലിയില്‍ നിന്ന് ആശ്വസമേകാന്‍ സഹായിക്കും.
Content Highlights: Importance of daily workout
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..