amazon
പുത്തന്‍ ഡിസൈനുകളിലുളളതും വൈവിധ്യമാര്‍ന്ന സാങ്കേതിക വിദ്യകളുളളതുമായ നിരവധി ഉപകരണങ്ങളാണ് വിപണികളിലുളളത്. വാഷിംഗ് മെഷീന്, ഇന്‍ഡക്ഷന്‍ കുക്കര്‍, മൈക്രോവേവ് ഓവന്, ഫ്രിഡ്ജ്, വാക്വം ക്ലീനര്‍ തുടങ്ങിയവ. വീടുകളില്‍ അനിവാര്യമായവ. ഉപകരണങ്ങള്‍ ഇപ്പോള്‍ വന്‍ വിലക്കുറവില്‍ ആമസോണില്‍ നിന്ന് വാങ്ങാം.
നൂതന സാങ്കേതിക വിദ്യകളുളള ഉപകരണങ്ങളാണ് അടുക്കള മുഴുവന്‍. ഇലക്ട്രിക് സ്റ്റൗ, ഇന്‍ഡക്ഷന്‍ കുക്കര്‍, മൈക്രോവേവ് ഓവന് എന്നിങ്ങനെ പാചകം ചെയ്യാന്‍ വിവിധ തരം ഉപകരണങ്ങളുണ്ട്. ഇലക്ട്രിക് സ്റ്റൗവിനേക്കാള് കുറവ് ഊര്‍ജ്ജം മാത്രം ഉപയോഗിക്കുന്ന മൈക്രോവേവ് ഓവനുകളാണ് അടുക്കളകളിലെ താരം. മികച്ച മൈക്രോവേവ് ഓവനുകള്‍ വിപണികളില്‍ നിന്ന് വാങ്ങാം. ആമസോണില്‍ കിച്ചണ്‍ അപ്ലയന്‍സസിന് വന്‍ വിലക്കുറവുണ്ട്.
വിവിധ ബ്രാന്‍ഡുകളില്‍ പല ടൈപ്പുകളിലുളള വാഷിംഗ് മെഷീനുകളുണ്ട്. നമുക്ക് ആവശ്യമുള്ള വാഷിംഗ് മെഷീന് ഫുള്ളി ഓട്ടോമാറ്റിക് ആണോ സെമി ഓട്ടോമാറ്റിക് ആണോ എന്നത് പരിഗണിക്കേണ്ടതുണ്ട്. ഫുളളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനില്‍ വസ്ത്രങ്ങള്‍ ഇട്ട ശേഷം സ്റ്റാര്‍ട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. എന്നാല്‍ സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനില്‍ വാഷ് പ്രോഗ്രാമുകള്‍ നമ്മള് തന്നെ സെറ്റ് ചെയ്യണം. കൂടാതെ വാഷ് ഡ്രമ്മില്‍ നിന്ന് വസ്ത്രങ്ങള്‍ സ്പിന്‍-ഡ്രൈ ഡ്രമ്മിലേക്ക് മാറ്റുകയും വേണം.ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീനാണോ ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീനാണോ ഉചിതമെന്ന സംശയമുണ്ടാകും. വസ്ത്രങ്ങള്‍ ഇടാന്‍ നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുളളവ വാങ്ങാം. മോഡലുകള്‍ക്കനുസരിച്ച് വ്യത്യസ്ത തരം ഫീച്ചറുകളും ലഭ്യമാണ്.
അടുക്കളകളില്‍ ജോലികള്‍ എളുപ്പത്തിലാക്കാന്‍ നിരവധി ഉപകരണങ്ങളുണ്ട്. അരയ്ക്കാനും ജ്യൂസുകളും ഷെയ്ക്കുകളും തയ്യാറാക്കാന്‍ മിക്സര്‍ ഗ്രൈന്‍ഡറുകള്‍ വാങ്ങാം. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന പുത്തന്‍ മിക്സര്‍ ഗ്രൈന്‍ഡറുകള്‍ വിപണികളിലുണ്ട്. വിവിധ തരം ജാറുകളും മള്‍ട്ടി ഫംഗ്ഷണല്‍ ബ്ലേഡുകളുമുളളവ ഇപ്പോള്‍ തന്നെ തിരഞ്ഞെടുക്കാം.
ഇന്‍ഡക്ഷന്‍ കുക്കറുകള്‍ അടുക്കളയിലെ സ്ഥിരസാന്നിധ്യമാണ്. എളുപ്പത്തില്‍ ഉപയോഗിക്കാനും അപകടസാധ്യത കുറവായതിനാലും ഇന്‍ഡക്ഷന്‍ കുക്കറുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പാചകത്തിന് ഉപയോഗിക്കുന്ന പാത്രത്തിന്റെ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ഇരുമ്പ്, സ്റ്റീല്‍ പാത്രങ്ങളായിരിക്കണം ഇന്‍ഡക്ഷന്‍ കുക്കറില്‍ വെയ്ക്കേണ്ടത്. ഇന്‍ഡക്ഷന്‍ കുക്കറിലെ വൃത്താകൃതിയിലുളള പ്രതലത്തേക്കാള്‍ കുറഞ്ഞ അടിവട്ടമുളള പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.മികച്ച ഫീച്ചറുകളുളളതും ദീര്‍ഘകാലം ഉപയോഗിക്കാനാകുന്നതുമായ ഇന്‍ഡക്ഷന്‍ കുക്കറുകള്‍ തിരഞ്ഞെടുക്കാം.
വളരെ എളുപ്പത്തിലും മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടാകാത്ത രീതിയിലും പൊടിപടലങ്ങള്‍ നീക്കം ചെയ്യാന്‍ വാക്വം ക്ലീനറുകള്‍ ഉപയോഗിക്കാം. വിപണികളില്‍ വിവിധ ടൈപ്പുകളിലുളള വാക്വം ക്ലീനറുകളുണ്ട്. വാക്വം ക്ലീനറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. വാക്വം ക്ലീനര്‍ ഉപയോഗിക്കുന്ന മുറിയും പ്രതലവും പ്രധാനമാണ്. നീക്കം ചെയ്യേണ്ട അഴുക്കിനനുസരിച്ച് വാക്വം ക്ലീനറിന്റെ ശേഷിയും പരിഗണിക്കേണ്ടതുണ്ട്. മികച്ച കരുത്തുളളതും ദീര്‍ഘകാലം ഉപയോഗിക്കാനാകുന്നതുമായ നിരവധി വാക്വം ക്ലീനറുകള്‍ വിപണികളിലുണ്ട്. കാനിസ്റ്റര്‍, അപ് റൈറ്റ്, റോബോട്ടിക് വാക്വം ക്ലീനറുകള്‍ തിരഞ്ഞെടുക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..