amazon
ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് കിടിലന്‍ ഓഫറുകളാണുള്ളത്. കുറഞ്ഞ വിലയില്‍ 5ജി സ്മാര്‍ട്ട്ഫോണുകള്‍ സ്വന്തമാക്കാന്‍ പറ്റിയ അവസരമാണിത്. മികച്ച ക്യാമറകള്‍, ബാറ്ററി, ഇന്റേണല്‍ സ്റ്റോറേജ്, ഡിസ്പ്ലേകള്‍, പ്രൊസസ്സര്‍ എന്നിവയ്ക്കനുസരിച്ച് സ്മാര്‍ട്ട്ഫോണുകള്‍ തിരഞ്ഞെടുക്കാം. സാംസങ്, ഒപ്പോ, ടെക്നോ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ധമാക്ക ഓഫറുകളുണ്ട്.
സ്മാര്‍ട്ട്ഫോണുകള്‍ മികച്ച ഓഫറില്‍ സ്വന്തമാക്കാം
Click Here to Buy: നത്തിങ് ഫോണ്‍ 1
വിപണികളില്‍ തരംഗം സൃഷ്ടിക്കുകയാണ് നത്തിങ് ഫോണ്‍. വ്യത്യസ്ത ഫീച്ചറുകളുമായി വിപണികളിലിറങ്ങിയ ഫോണിന് ആവശ്യക്കാരേറെയാണ്. അത്യുഗ്രന്‍ ഡിസ്പ്ലേയും കരുത്തുറ്റ പ്രൊസസ്സറുമാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. 6.55 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയുള്ള ഫോണിന് മികച്ച ക്യാമറകളുമുണ്ട്. 50എംപി+50എംപി ഡുവല്‍ ക്യാമറ കോണ്‍ഫിഗറേഷനും 16എംപി സെല്‍ഫി ക്യാമറയുമുണ്ട്. സ്നാപ്ഡ്രാഗണ്‍ 778ജി+ പ്രൊസസ്സറാണ് ഫോണിന് കരുത്ത് പകരുന്നത്. 8ജിബി, 12ജിബി റാം വേരിയന്റുകളിലും 128ജിബി, 256ജിബി സ്റ്റോറേജ് പതിപ്പുകളിലും നത്തിങ് ഫോണ്‍ വിപണികളില്‍ ലഭ്യമാണ്. 4000എംഎഎച്ചിന്റേതാണ് ബാറ്ററി.
Click Here to Buy: ടെക്നോ പോവ 5ജി
ടെക്നോയുടെ ആദ്യ 5ജി സ്മാര്‍ട്ട് ഫോണാണ് ടെക്നോ പോവ 5ജി. 6.9 ഇഞ്ച് ഫുള്‍ എച്ച്ഡി ഡോട്ട് ഇന്‍ ഡിസ്പ്ലേയുളള ഫോണില്‍ മീഡിയ ടെക് ഡൈമെന്‍സിറ്റി 900 5ജി പ്രൊസസ്സറാണ്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 180 ഹെര്‍ട്സ് ടച്ച് സാംപ്ലിങ് റേറ്റുമുണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ എഫ് 1.6 അപ്പാര്‍ച്ചറുളള 50 എംപി ക്യാമറയാണുളളത്. 16 എംപി സെല്‍ഫി ക്യാമറയും ഡുവല്‍ ഫ്ളാഷുമുണ്ട്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പാണ് വിപണികളില്‍. മെമ്മറി ഫ്യൂഷന്‍ സാങ്കേതിക വിദ്യയിലൂടെ റാം 11 ജിബി വരെ ഉയര്‍ത്താം. മെമ്മറി എക്സ്പാന്‍ഡബിള്‍ ലിമിറ്റ് 512 ജിബി ആണ്. മികച്ച ബാറ്ററിയാണ് ഫോണിനുളളത്. 6000 എംഎഎച്ച് ബാറ്ററിയ്ക്ക് 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്.
CLICK HERE | സാംസങ് ഗാലക്സി സെഡ് ഫോള്‍ഡ് 3 5ജി
7.6 ഇഞ്ച് ഇന്‍ഫിനിറ്റി ഫ്ലക്സ് മെയിന്‍ ഡിസ്പ്ലേയാണ് ഫോണിന്റേത്. കവര്‍ ഡിസ്പ്ലേ 6.2 ഇഞ്ച് ഇന്‍ഫിനിറ്റി ഒ ഡിസ്പ്ലേയുമാണ്. ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 888 ഒക്ടാ-കോര്‍ പ്രൊസസ്സറാണുളളത്. 12എംപി ടെലിഫോട്ടോ ക്യാമറ, 12എംപി വൈഡ് ആങ്കിള്‍ ക്യാമറ, 12എംപി അള്‍ട്രാ വൈഡ് ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിള്‍ ക്യാമറയും 10എംപി, 4എംപി സെന്‍സറുകളടങ്ങുന്ന ഡുവല്‍ ക്യാമറകളുമുണ്ട്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേഷ്യല്‍ റെകൊഗ്നിഷന്, ഡുവല്‍ സിം ഫീച്ചറുകളും ഫോണിനെ മികച്ചതാക്കുന്നു. 12ജിബി+256ജിബി, 12ജിബി+512ജിബി സ്റ്റോറേജ് പതിപ്പുകള്‍ വിപണികളില്‍ നിന്ന് വാങ്ങാം.
CLICK HERE | സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി
6.5 ഇഞ്ച് ഇന്‍ഫിനിറ്റി ഒ സൂപ്പര്‍ അമോള്‍ഡ് ഡിസ്പ്ലേയാണ് ഫോണിന്റേത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. ഫോണിന് ശക്തി പകരാന്‍ ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 865 ഒക്ടാ-കോര്‍ പ്രൊസസ്സറുണ്ട്. ഉഗ്രന്‍ പ്രോ-ഗ്രേഡ് ക്യാമറകളാണ് ഫോണിന്റെ മുഖ്യ ആകര്‍ഷണം. 12എംപി അള്‍ട്രാ വൈഡ് ക്യാമറ, 12എംപി വൈഡ് ആങ്കിള്‍ ക്യാമറ, 8എംപി ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങിയതാണ് ട്രിപ്പിള്‍ ക്യാമറകള്‍. 32എംപി സെല്ഫിക്യാമറയുമുണ്ട്. 3* ഒപ്റ്റിക്കല്‍ സൂം, 30* സൂപ്പര്‍ റെസല്യൂഷന്‍ സൂം ഫീച്ചറുകള്‍ ദൂരെ നിന്നും മികച്ച ദൃശ്യങ്ങളെടുക്കാന്‍ സഹായിക്കുന്നവയാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണുളളത്. മെമ്മറി എക്സ്പാന്‍ഡബിള്‍ ലിമിറ്റ് 1ടിബി ആണ്. 4500 എംഎഎച്ച് ബാറ്ററിയുളള സ്മാര്‍ട്ട് ഫോണില്‍ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ്, ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിങ് ഫീച്ചറുകളുണ്ട്.
Content Highlights: great republic day sale smartphone offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..