amazon
സ്വന്തമായി പറയാന്‍ ഒരു ഹോബി പോലുമില്ലാത്തവര്‍ നമുക്ക് ചുറ്റും വിരളമാണ്. ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ഹോബികളാണ്. അത്തരത്തില്‍ ഒരു ഹോബികളിലൊന്നായി ആളുകള്‍ കൊണ്ടു നടക്കുന്ന ഒന്നാണ് ഗാര്‍ഡനിങ്ങ്. ഹോബിയെന്ന് നിലയില്‍ മാത്രമല്ല മനോഹരമായ പൂന്തോട്ടം ഏതൊരു വീടിന്റേയും ആകര്‍ഷണമാണ്. നല്ലൊരു പൂന്തോട്ടമൊരുക്കാനും പരിപാലിക്കാനും ഗാര്‍ഡനിംഗ് ടൂള്‍ കിറ്റുകള്‍ വാങ്ങാം. ആകര്‍ഷകമായ ഫഌര്‍ പോട്ടുകള്‍, ലോണ്‍ മോവറുകള്, വാട്ടര്‍ പമ്പുകള്‍ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങള്‍ വിപണികളിലുണ്ട്. ഓണ്‍ലൈന്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.
ആകര്‍ഷകമായ പ്ലാന്റ് പോട്ടുകളും ഫ്ളവര്‍ പോട്ടുകളും വാങ്ങാം. മെറ്റല്‍, സെറാമിക്, പ്ലാസ്റ്റിക് തുടങ്ങി വിവിധ മെറ്റീരിയലുകളിലുളള പോട്ടുകളുണ്ട്. ആകര്‍ഷകമായ ഡിസൈനുകളും നിറങ്ങളും അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് പോട്ടുകള്‍ തിരഞ്ഞെടുക്കാം. ഔട്ട്ഡോര്‍, ഇന്‍ഡോര്‍, ബാല്‍ക്കണി എന്നിവിടങ്ങളിലൊക്കെ അനുയോജ്യമായ പല തരം പോട്ടുകളുണ്ട്. വീടുകളെ മനോഹരമാക്കാന്‍ പുത്തന്‍ ഉത്പന്നങ്ങളുമുണ്ട്. സ്ക്വയര്‍, ഡയമണ്ട് ആകൃതികളിലുളള പോട്ടുകള്‍, വിവിധ നിറങ്ങളിലുളള കല്ലുകള്‍, ഹാങിങ് പോട്ടുകള്‍, ട്രേകള്‍ എന്നിവ.
പച്ചക്കറികളുടേയും പഴവര്‍ഗങ്ങളുടേയും വിത്തുകളും വിപണിയിലുണ്ട്. നിരവധി ഔഷധ സസ്യങ്ങളുടെ വിത്തുകളും വാങ്ങാം. മുള്‍ച്ചെടികളും പോട്ടുകളിലുളള പ്ലാസ്റ്റിക് പൂക്കളും കൊണ്ട് വീടുകളെ ആകര്‍ഷകമാക്കാം. ബോണ്‍സായി ചെടികളുടെ വിത്തുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. പീസ് ലില്ലി, സ്നെയിക്ക് പ്ലാന്റ്, മണി പ്ലാന്റ്, സ്പൈഡര്‍ പ്ലാന്റ് എന്നിങ്ങനെ വിവിധ തരം ചെടികള്‍ വിപണികളില്‍ നിന്ന് വാങ്ങാം. എളുപ്പത്തില്‍ ചെടികളെ പരിപാലിക്കാന്‍ ഗാര്‍ഡനിങ് കിറ്റുകളുണ്ട്. കുട്ടികള്‍ക്കും ഇത് ഉപയോഗിക്കാം.
ചെടികള്‍ക്ക് വെളളം നല്കാന് ആവശ്യമായ ഉപകരണങ്ങളും വാങ്ങാം. വാട്ടര്‍ പമ്പ്, വാട്ടറിങ് ക്യാനുകള്‍, ഹോസ് നോസിലുകള്‍ എന്നിങ്ങനെ നിരവധി ആക്സസറീസുകള്‍ വിപണികളിലുണ്ട്. പമ്പുകളില്‍ ഓട്ടോമാറ്റിക്ക് വാട്ടര്‍ ലെവല്‍ കണ്ട്രോളറുകള് ഉപയോഗിക്കാം. പൈപ്പുകള്‍, ഹോസ് ഹാങര്‍, കണക്റ്ററുകള്‍ തുടങ്ങിയ ആക്സസറീസുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. റൊട്ടേറ്റിംഗ് സ്പ്രിംഗ്ലറുകളും ഓട്ടോമാറ്റിക് ഇറിഗേഷന്‍ ഉപകരണങ്ങളും ഉപയോഗിക്കാം. ഫെര്‍ട്ടിലൈസറുകളും സോയില്‍ മിക്സുകളും വാങ്ങാം.
ഗാര്‍ഡനിംഗ് ടൂളുകളുടെ വന്‍ ശേഖരമാണ് വിപണികളില്‍. എളുപ്പത്തില്‍ ചെടികള്‍ നടാനും ഇഷ്ടമുളള രീതിയില്‍ പൂന്തോട്ടം ഒരുക്കാനും ഗാര്‍ഡനിംഗ് ടൂളുകള്‍ സഹായകരമാണ്. ട്രോവലുകള്‍, ഗാര്ഡന് ഫോര്‍ക്സ്, സിസ്സേഴ്സ് എന്നിവയടങ്ങുന്നതാണ് ഗാര്‍ഡനിംഗ് കിറ്റുകള്‍.
മണ്ണ് ഉഴുതു മറിക്കാന്‍ കള്ട്ടിവേറ്ററുകളും ടില്ലറുകളും വാങ്ങാം. പുല്ലുകള്‍ ഭംഗിയായി മുറിക്കാന്‍ ലോണ്‍ മോവറുകളും ട്രാക്ടറുകളും ഉപയോഗിക്കാം. ഓര്‍ഗാനിക് പെസ്റ്റ് കണ്ട്രോള് സ്പ്രേ, ഇന്‍സെക്റ്റ് റിപ്പല്ലന്റ് ജെല്‍, ലിസാര്‍ഡ് സ്പ്രേ എന്നിവയും ഉപയോഗിക്കാം. ഭംഗിയുളള പൂന്തോട്ടമൊരുക്കാന്‍ ആവശ്യമായ എല്ലാ ഉത്പന്നങ്ങളും വിപണികളിലുണ്ട്. കുറഞ്ഞ വിലയില്‍ ഇപ്പോള്‍ തന്നെ സ്വന്തമാക്കാം.
Content Highlights: gardening tools combo in amazon online purchase
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..