amazon
ഗെയിമിംഗ് ഗാഡ്ജറ്റുകളുടെ വലിയ ശേഖരമാണ് വിപണികളില്‍. മികച്ച ദൃശ്യാനുഭവത്തോടെ ഗെയിം കളിക്കാന്‍ ഉഗ്രന്‍ ഫീച്ചറുകളുളള നിരവധി ഗെയിമിംഗ് ആക്സസറീസുകളുണ്ട്. ആമസോണില്‍ ഗെയിമിംഗ് ഗാഡ്ജറ്റുകള്‍ക്ക് വമ്പിച്ച ഓഫറുകളാണുളളത്. ഗെയിമിംഗ് ലാപ്ടോപ്, ഗെയിംപാഡ്, ഗെയിമിംഗ് ടിവി, റേസിംഗ് വീല്‍, ഗെയിമിംഗ് ഹെഡ്സെറ്റ് തുടങ്ങിയ ഗെയിമിംഗ് ഗാഡ്ജെറ്റ്സുകള്ക്കെല്ലാം മികച്ച ഓഫറുണ്ട്.
വിവിധ ബ്രാന്‍ഡുകളിലുളള ഗെയിമിംഗ് ലാപ്ടോപ്പുകള് വിപണിയിലുണ്ട്. ലെനോവൊ ലെജിയണ്‍ 5 ഫുള്‍ എച്ച്ഡി ഗെയിമിംഗ് ലാപ്ടോപ് 8 ജിബി റാം, 1 ടിബി എച്ച്ഡിഡി + 256 ജിബി എസ്എസ്ഡി പതിപ്പിന് 60,990 രൂപയാണ് വില. എഎംഡി റൈസന്‍ 5 പ്രൊസസ്സറാണ്. 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുളള ലാപ്ടോപ്പില്‍ ഐപിഎസ് ടെക്നോളജി, ഡോള്‍ബി ഓഡിയോ സംവിധാനങ്ങളുണ്ട്. എച്ച്പി വിക്ടസ് ഗെയിമിംഗ് ലാപ്ടോപ്പിന് 16.1 ഇഞ്ച് ഡിസ്പ്ലേയാണ്. എഎംഡി റൈസന്‍ 7 പ്രൊസസ്സറാണ്. പവര്‍ഫുള്‍ ഗ്രാഫിക്സും അപ്ഗ്രേഡഡ് കൂളിങ് സിസ്റ്റവുമുളള ഹൈ റെസല്യൂഷന്‍ ഡിസ്പ്ലേ മികച്ച ഗെയിമിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.അസൂസ് റോഗ് സെഫൈറസ് ജി 14 ന് എഎംഡി റൈസന്‍ 7 പ്രൊസസ്സറാണ്. 14 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ്. എച്ച്പി പവലിയന് ഗെയിമിംഗ് ലാപ്ടോപ്പില്‍ ഇന്റല്‍ കോര്‍ ഐ5 പ്രൊസസ്സറാണ്. 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ആന്റി-ഗ്ലെയര്‍ ഡിസ്പ്ലേയാണ്.
നിരവധി ഗെയിമിംഗ് ടിവികളും വിപണിയിലുണ്ട്. ആമസോണ്‍ ബേസിക്സ് 4കെ അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ഫയര്‍ ടിവി 43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച് എന്നീ സ്ക്രീന്‍ സൈസുകളില്‍ ലഭ്യമാണ്. മൂന്ന് എച്ച്ഡിഎംഐ പോര്‍ട്ടുകളും യുഎസ്ബി 3.0, യുഎസ്ബി 2.0, ഐആര്‍ പോര്‍ട്ടുകളും ടിവിയില്‍ ക്രമീകരിച്ചിട്ടുണ്ട്. എ പ്ലസ് ഗ്രേഡ് എല്‍ഇഡി പാനല്‍ ഡിസ്പ്ലേയാണ്. ആമസോണ്‍ ബേസിക്സ് എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ഫയര്‍ ടിവിയില്‍ രണ്ട് എച്ച്ഡിഎംഐ പോര്‍ട്ടുകളും രണ്ട് യുഎസ്ബി പോര്‍ട്ടുകളും ഐആര്‍ പോര്‍ട്ടും ക്രമീകരിച്ചിട്ടുണ്ട്. 32 ഇഞ്ച്, 43 ഇഞ്ച് സ്ക്രീന്‍ സൈസുകളില്‍ വിപണിയിലുണ്ട്. എ പ്ലസ് ഗ്രേഡ് എല്‍ഇഡി പാനല്‍ ഡിസ്പ്ലേയാണ്. സോണി ബ്രാവിയ 4കെ അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ഗൂഗിള്‍ ടിവി, റെഡ്മി 4കെ അള്‍ട്രാ എച്ച്ഡി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് എല്‍ഇഡി ടിവി, സാംസങ് ദി ഫ്രെയിം സീരീസ് 4കെ അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട് ക്യൂഎല്‍ഇഡി ടിവി എന്നിവയും മികച്ച ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
വിവിധ ഫീച്ചറുകളുമായി ആകര്‍ഷകമായ ഗെയിംപാഡുകളും വിപണിയിലുണ്ട്. സെബ്രോണിക്സ് സെബ്മാക്സ് പ്ലേ ഗെയിംപാഡ് കനം കുറഞ്ഞതും മികച്ച ഡിസൈനുമുളളതാണ്. ടൈപ്പ് സി ചാര്‍ജിംഗും പ്ലഗ് ആന്‍ഡ് പ്ലേ സെറ്റ് അപ്പും ഉണ്ട്. റെഡ്ഗിയര്‍ പ്രോ വയര്‍ലെസ് ഗെയിംപാഡുകളും ക്ലോ ഷൂട്ട് ബ്ലൂടൂത്ത് മൊബൈല്‍ ഗെയിംപാഡുകളും മികച്ച ഓഫറില്‍ വാങ്ങാം. കമ്പ്യൂട്ടര്‍, പ്ലേ സ്റ്റേഷന്, എക്സ്ബോക്സ് 1 എന്നിവയിലനുയോജ്യമായ റേസിംഗ് വീലുകളും ഗെയിമിംഗ് റൂട്ടറുകളും ഗെയിമേഴ്സിനായി വിപണികളിലുണ്ട്. റേസിംഗ് വീലുകളും പെഡലുകളും റിയലിസ്റ്റിക് ഡ്രൈവിംഗ് ആക്ഷന്‍ നല്കുന്നു.
മൗസുകള്‍, കീബോര്‍ഡുകള്‍, ഹെഡ്സെറ്റുകള്‍ എന്നിങ്ങനെ ഗെയിമിംഗ് ആക്സസറീസുകളുടെ വന്‍ ശേഖരമാണ് ആമസോണില്‍. ഡുവല്‍ ഗെയിമിംഗ് മോഡ് ഫീച്ചറുളള ഓഫ്ബീറ്റ് റീചാര്‍ജബിള്‍ വയര്‍ലെസ് ഗെയിമിംഗ് മൗസ്, കളര്‍ഫുള്‍ ആര്‍ജിബി ലൈറ്റിംഗുളള കോക്കനട്ട് ഡബ്ല്യുഎം 12 റീചാര്‍ജബിള്‍ വയര്‍ലെസ് മൗസ് എന്നിവയാണ് വിപണികളില്‍ മുന്നിട്ടുനില്ക്കുന്നവ. 16,000 ഡിപിഐ ഒപ്റ്റിക്കല്‍ സെന്‍സര്‍, 1000 ഹെര്‍ട്സ് പോളിങ് റേറ്റ് ഫീച്ചറുകളുളള എച്ച്പി ഗെയിമിംഗ് മൗസുകളും ലെനോവൊ എം300 ഗെയിമിംഗ് മൗസും വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
സെബ്രോണിക്സ്, റെഡ്ഗിയര്‍, സിങ്ക് ടെക്നോളജീസ് ബ്രാന്‍ഡുകളിലുളള കീബോര്‍ഡുകള്‍ക്ക് നല്ല ഓഫറുണ്ട്. മികച്ച ശ്രവ്യാനുഭവത്തോടെ ഗെയിം കളിക്കാന്‍ ടോപ്പ് ഹെഡ്സെറ്റുകളുണ്ട്. റെഡ്ഗിയര്‍ കോസ്മോ 7.1 യുഎസ്ബി വയേര്‍ഡ് ഗെയിമിംഗ് ഹെഡ്ഫോണ്, ജെബിഎല്‍ ക്വാണ്ടം 100 ഗെയിമിംഗ് ഹെഡ്ഫോണ്, ബോട്ട് ഇമ്മോര്‍ട്ടല്‍ ഐഎം-200 7.1 വയേര്‍ഡ് ചാനല്‍ യുഎസ്ബി ഗെയിമിംഗ് ഹെഡ്ഫോണ്, ഹൈപ്പര്‍എക്സ് ക്ലൗഡ് കോര്‍ 7.1 വയേര്‍ഡ് ഗെയിമിംഗ് ഹെഡ്ഫോണ് എന്നിവ വന്‍ വിലക്കുറവോടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
പ്രൊസസ്സറുകള്‍, മദര്‍ബോര്‍ഡ്, ഗ്രാഫിക്സ് കാര്‍ഡുകള്‍ എന്നിവയും വിപണികളിലുണ്ട്. ആകര്‍ഷകമായ ഗെയിമിംഗ് മോണിറ്ററുകളും ടാബ്ലെറ്റുകളും വാങ്ങാം. എന്‍ട്രി ലെവല്‍, കാഷ്വല്‍, ഹാര്‍ഡ്കോര്‍, പ്രൊഫഷണല്‍ എന്നിങ്ങനെ ഗെയിമിംഗ് ഉപയോഗത്തിനനുസരിച്ചും ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..