-
തീയേറ്ററുകളില്‍ പോയി സിനിമ കാണുന്നതിനേക്കാള്‍ പലര്‍ക്കും ഇഷ്ടം വീട്ടിലിരുന്ന് സിനിമ കാണാനാണ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമകളുടേയും, സീരീസുകളുടേയും വന്‍ ശേഖരമാണ്. വീട്ടിലിരുന്ന് ലാപ്‌ടോപ്പില്‍ സിനിമ കാണുമ്പോള്‍ പലപ്പോഴും മികച്ച ശ്രവ്യാനുഭവം ലഭ്യമാവാറില്ല. മികവോടെ സിനിമകളും ടിവി സീരീസുകളും ആസ്വദിക്കാന്‍ ടോപ്പ് സ്പീക്കറുകള്‍ വിപണിയിലുണ്ട്. അത്തരം ചില സ്പീക്കറുകളെ പരിചയപ്പെടാം.
ഓക്‌സ് ഇന്‍പുട്ട് സംവിധാനമുളള സെബ്രോണിക്‌സ് സെബ്-ഫെയിം 2.0 മള്‍ട്ടിമീഡിയ സ്പീക്കറുകള്‍ക്കും വിപണിയില്‍ വിലക്കുറവുണ്ട്.
വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാന്‍ അനുയോജ്യമായ മള്‍ട്ടിമീഡിയ സ്പീക്കറാണിത്. ബ്ലാക്ക് ബോക്‌സ് ഡിസൈനുളള സ്പീക്കര്‍ ഗംഭീരമായ ശ്രവ്യാനുഭവമാണ് നല്‍കുന്നത്. പവര്‍ഫുള്‍ ഒപ്റ്റിക്കല്‍ സെന്‍സറുണ്ട്. സ്മാര്‍ട്ട് ഫോണുമായും ലാപ്‌ടോപ്പുമായും മറ്റ് മ്യൂസിക് പ്ലെയറുകളുമായും കണക്റ്റ് ചെയ്യാന്‍ സാധിക്കും. സിംപിള്‍ ഡാഷ്‌ബോര്‍ഡായതിനാല്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും.
അഡ്വാന്‍സ്ഡ് ഇക്യു, ബാസ് ബ്ലാസ്റ്റ് പ്ലസ് ഫീച്ചറുകളുളള സ്പീക്കറാണിത്. ബ്ലൂടൂത്ത്, യുഎസ്ബി, എസ്ഡി , ഓക്‌സ് എന്നിങ്ങനെ വിവിധതരം മള്‍ട്ടി-കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്. സ്മാര്‍ട്ട് ഫോണുമായും ലാപ്‌ടോപ്പുമായും ടിവിയുമായും കണക്റ്റ് ചെയ്യാന്‍ സാധിക്കും. ഓട്ടോ പവര്‍ ഡൗണ്‍ ഫീച്ചറുമുണ്ട്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..