amazon
വെന്റിലേഷന് കുറവുള്ള എല്ലായിടത്തും പ്രത്യേകിച്ച് ബാത്ത്റൂമുകളിലും അടുക്കളയിലും ചെറിയ സ്ഥലങ്ങളിലും പ്രധാനമായും സ്ഥാപിക്കേണ്ട ഒന്നാണ് എക്സ്ഹോസ്റ്റര്‍ ഫാനുകള്‍. ദുര്‍ഗന്ധം, ചൂട്, ചെറിയ ചെറിയ പ്രാണികളെന്നിവയെ അകറ്റാന്‍ ഇവയ്ക്ക് സാധിക്കുമെന്നത് തീര്‍ച്ച. ഹ്യൂമിഡിറ്റി ലെവല്‍ കുറച്ച് കൊണ്ട് വായുവിലെ മലിനീകരണം അകറ്റി ശുദ്ധീകരിക്കാനും ഒരു പരിധി വരെ ഇവയ്ക്ക് സാധിക്കും. ഇപ്പോള്‍ ഏറെക്കുറേ എല്ലാ വീടുകളിലും എക്സ്ഹോസ്റ്റര്‍ ഫാനുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവയുടെ വര്‍ദ്ധിച്ചു വരുന്ന ഉപയോഗം തന്നെയാണ് വിപണിയില്‍ ഡിമാന്റുയര്ത്തുന്നത്. നിങ്ങളുടെ വീട്ടിലേക്ക് എക്സ്ഹോസ്റ്റര്‍ ഫാനുകള്‍ പര്‍ച്ചേസ് ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇന്ന് തന്നെ മികച്ചത് തിരഞ്ഞെടുക്കാം.
ഹാവല്‍സ് വെന്റില്‍ എയര്‍ ഡിഎസ്പി 230mm എക്സ്ഹോസ്റ്റ് ഫാനുകള്‍ നിങ്ങളുടെ ചുറ്റുപാടും മലീനീകരിക്കപ്പെടാത്ത ശുദ്ധമായ വായു കുറേയധികം നേരം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഈ ദൃഢമായ എക്സ്ഹോസ്റ്റ് ഫാനുകള്‍ അവ സ്ഥാപിച്ചിരിക്കുന്ന ഇടത്ത് നിന്ന് ദുര്‍ഗന്ധവും മറ്റു ദോശകരമായ ചെറിയ കണങ്ങളെയും അകറ്റുന്നു. എയറോഡൈനാമിക്കായി ഡിസൈന്‍ ചെയ്ത ഇവയുടെ ബ്ലെയിഡുകള്‍ വായുവിലെ ദുര്‍ഗന്ധം കൂടുതല്‍ പര്യാപതമായി നീക്കം ചെയ്യാന്‍ സഹായിക്കുന്നു. കൂടുതല്‍ കാലം ഈടുനില്‍ക്കുന്ന തരത്തിലുള്ള ഇവയുടെ ശക്തമായ കണ്‍സ്ട്രക്ഷന്‍ മെയിന്റനെന്‍സിനായി ആവര്‍ത്തിച്ച് പൈസ ചിലവാക്കുന്ന അവസ്ഥ ഒഴിവാക്കുന്നു. തുരുമ്പില്‍ നിന്ന് സംരക്ഷിക്കാനായി ഇവയുടെ പുറംഭാഗവും ബ്ലെയിഡും പൗഡര്‍ കോട്ടിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.
ഉഷ എയറോക്ലീന് 300mm എക്സ്ഹോസ്റ്റ് ഫാനുകളുടെ എടുത്തു പറയേണ്ട പ്രധാന സവിശേഷതകളിലൊന്ന് ഇവയിലുള്പ്പെടുത്തിയിട്ടുള്ള സ്പെഷ്യല്‍ ലാക്വര്‍ കോട്ടഡ് ബ്ലെയിഡുകളാണ്. ഇവ ഒരു സിങ്കിള്‍ സ്വൈപ്പില്‍ തന്നെ പൊടിപ്പടലങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഡസ്റ്റ്, മോയിസ്ച്ച്യൂവര്, ഓയില്‍ റെസിസ്റ്റന്‍സ് എന്നീ സവിശേഷതകളുള്ള ഈ ഫാനുകള്‍ വൃത്തിയാക്കാന്‍ വളരെ എളുപ്പമാണ്. കൂടാതെ പോറലില്‍ നിന്നും ഇവ സംരക്ഷണമേകുന്നു. സുഗമവും നീണ്ടു നില്ക്കുന്നതുമായ പെര്ഫോമെന്സുറപ്പാക്കാന് ഇവയുടെ 100% കോപ്പര്‍ മോട്ടറുകള്‍ സഹായിക്കുന്നു.
നിങ്ങളുടെ അടുക്കളയിലേക്ക് വാങ്ങാവുന്ന മികച്ച ഉല്‍പ്പന്നങ്ങളിലൊന്നാണ് ലൂമിനോസ് വെന്റോ ഡീലക്സ് 200mm എക്സ്ഹോസ്റ്റ് ഫാനുകള്‍. അടുക്കളയിലെ വായു കൂടുതല്‍ വൃത്തിയാക്കാനും പുകയില്‍ നിന്നും സംരക്ഷിക്കാനും ഇവയ്ക്ക് സാധിക്കും. 490CMH ഹൈ എയര്‍ ഡെലിവറി ഔട്ട്പുട്ട് പ്രധാനം ചെയ്യുന്ന 200mm വൈഡര്‍ ബ്ലെയിഡുകള്‍ ഈ സ്റ്റൈലിഷ് ഫാനുകളുടെ സവിശേഷതകളാണ്. ഫാനുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തുള്ള പുകയും മറ്റു ദുര്‍ഗന്ധങ്ങളെയും അകറ്റാന്‍ ഇവയുടെ ഫൈ ബ്ലെയിഡ് ഹൈ വെന്റിലേഷന് ക്വാളിറ്റിയുറപ്പാക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലിലാണി എക്സ്ഹോസ്റ്റര്‍ ഫാനുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. കൂടാതെ നിങ്ങളുടെ അടുക്കളയുടെ ഇന്റീരിയറിന് ഇവ കൂടുതല്‍ മികവേകുന്നു. 1350 RPM സ്പീഡ്, 35 വാട്ട് ഊര്‍ജ്ജോപഭോഗം എന്നിവയൊക്കെയാണിവയുടെ മറ്റു സവിശേഷതകൾ.
ഇന്റീരിയറിന് കൂടുതല്‍ ക്ലാസ്സി ലുക്ക് നല്കുന്ന എക്സ്ഹോസ്റ്റ് ഫാനുകളാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഓര്‍പാറ്റ് വെന്റിലേഷന് ഫാനുകളാണ് മികച്ച ഓപ്പ്ഷന്‍. അടുക്കളയിലെയും ബാത്ത്റൂമിലെയും ദുര്‍ഗന്ധം ഒരു പരിധി വരെ അകറ്റാൻ ഇവയുടെ 1800RPM മോട്ടോര്‍ സ്പീഡ് സഹായിക്കുന്നു. കൂടാതെ നിങ്ങളുടെ കീശ കാലിയാക്കാതെ പര്‍ച്ചേസ് ചെയ്യാവുന്ന എക്സ്ഹോസ്റ്റ് ഫാനുകളില്‍ ഇവ മികച്ചതാണ്. വളരെ നിശബ്ദമായി പ്രവര്‍ത്തിക്കുന്ന ഇവ ഇന്‍സ്റ്റാള്‍ ചെയ്യാനും വളരെ എളുപ്പമാണ്.
Content Highlights: exhaust fan, exhaust fan online purchasing
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..