amazon
യാത്രകള്‍ ആളുകള്‍ക്കൊരു ഹരമാണ്. തിരക്കേറിയ ജീവതത്തിനിടെയില് ആകെയുള്ളൊരു ആശ്വാസം ഇത് തന്നെയാണ്. അതുകൊണ്ട് തന്നെ ആ യാത്രകള്‍ മികച്ച ഓര്മ്മകളാക്കണം. ഇത്തരത്തില്‍ പോകുമ്പോള്‍ മറന്നുപോകാതെ കൊണ്ട് പോകേണ്ട കുറേയേ കാര്യങ്ങളുണ്ട്. അത്യാവശ്യമായി എടുക്കാനുള്ളതൊക്കെ എടുക്കുമെങ്കിലും ആവശ്യമുള്ളത് പലതും വാങ്ങാനും എടുക്കാനുമൊക്കെ വിട്ടുപോകാറുണ്ട്. സുഖകരമായ യാത്രകള്‍ക്കായി ട്രാവല്‍ ആസ്സസറികള് ഓഫറില്‍ വാങ്ങാം. വിപണിയിലെ ടോപ്പ് ട്രാവല്‍ ആസ്സസ്സറികള് പരിചയപ്പെടാം
വിപണിയില്‍ നിന്ന് ഉറപ്പായിട്ടും വാങ്ങേണ്ട ട്രാവല്‍ ആസ്സസ്സറികളില് ഒന്നാം സ്ഥാനത്താണ് ട്രാവല്‍ പില്ലോ. ബസിലും ട്രെയിനിലും യാത്ര ചെയ്യുമ്പോള്‍ ഉറങ്ങുന്നത് പതിവാണല്ലോ. പക്ഷേ ഇരിക്കുന്ന പൊസിഷന്‍ ശരിയല്ലാതെ വരുമ്പോള്‍ ഉറക്കവും ശരിയാകുന്നില്ല. കൂടാതെ തല ചരിച്ചു ഉറങ്ങുമ്പോള്‍ കഴുത്ത് വേദന വരുന്നതും വലിയ ബുദ്ധിമുട്ട് തന്നെയാണ്. ഇവിടെയാണ് ട്രാവല്‍ പില്ലോയുടെ ആവശ്യം വരുന്നത്. പല അളവിലും ക്വാളിറ്റിയിലുമുള്ള ട്രാവല്‍ പില്ലോകള്‍ പര്‍ച്ചേസ് ചെയ്യാം. മികച്ച ക്വാളിറ്റിയിലുള്ള നൈലോണ്‍ നൂല് കൊണ്ട് നിര്‍മ്മിച്ച പില്ലോകള്‍ ദീര്‍ഘകാല ഈടുനില്പ്പുറപ്പാക്കുന്നു. എല്ലാ സൈഡില്‍ നിന്നും കഴുത്തിന് താങ്ങ് നല്കാന് 360 ഡിഗ്രി യു ഷെയിപ്പ് ഡിസൈനിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്.
ലഗ്ഗേജിനൊപ്പം ട്രാവല്‍ പൗച്ചുകള്‍ കൂടെ കൊണ്ട് പോകുന്നത് വളരെ നല്ലതാണ്. വലിയ സാധനങ്ങള്‍ വെക്കുന്ന ലഗ്ഗേജ് ബാഗിനുള്ളില്‍ ചെറിയ ചെറിയ സാധനങ്ങള്‍ വെക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കറുണ്ട്. ഹാന്‍ഡ് സാനിട്ടൈസറുകളും, മൊബൈല്‍ ചാര്‍ജറുകളും പോലുള്ള എപ്പോഴും വേണ്ടതായിട്ടുള്ള സാധനങ്ങള്‍ എപ്പോഴും തെരയുന്നത് ഒഴിവാക്കാന്‍ പൗച്ചുകളില്‍ ഇവ സൂക്ഷിക്കാം. വളരെ ലളിതവും ഭാരം കുറഞ്ഞതുമായ പൗച്ചുകള്‍ തിരഞ്ഞെടുക്കാം. കൂടുതല്‍ കമ്പാര്‍ട്ട്മെന്റുകളുള്ള ട്രാവല്‍ പൗച്ചുകളാണെങ്കില് അടുക്കും ചിട്ടയോടെ കൂടുതല്‍ സാധനങ്ങള്‍ സൂക്ഷിക്കാനാകുന്നതാണ്. കൂടാതെ ഇവയിലുള്പ്പെടുത്തിയിട്ടുള്ള ബില്‍ട്ട്-ഇന്‍ ഹാങ്ങര്‍ പൗച്ച് എവിടെയും തൂക്കിയിടാന്‍ തരത്തിലുതകുന്നു.
ലഗ്ഗേജിനൊപ്പം ഷൂ കവറുകള്‍ വാങ്ങാതിരിക്കുന്നത് ഒട്ടും ഷരിയല്ല. ഇവിടെ നിങ്ങള്‍ മിസ്സ് ചെയ്യുന്നത് അത്യാവശ്യമായിട്ടുള്ളൊരു ട്രാവല്‍ ആസ്സസ്സറിയാണ്. മറ്റു സാധനങ്ങളോടൊപ്പം ഷൂ വെക്കാതെ മാറ്റി വെക്കുന്നതിനായി ഷൂ കവറുകള്‍ വാങ്ങേണ്ടതുണ്ട്. ഇത് യാത്രകളില്‍ സാധനങ്ങള്‍ കൊണ്ട് പോകുന്നതിനിടയിലും വൃത്തി നിലനിര്‍ത്താന്‍ മികച്ചതാണ്. 12 പാക്ക് വരെയുള്ള ഷൂ കവറുകളുടെ സെറ്റ് തുച്ഛമായ വിലയില്‍ കോമ്പോ ഓഫറുകളില്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.
രാജ്യാന്തര ട്രിപ്പുകളാണ് നിങ്ങളുടെ പ്ലാനെങ്കില്‍ തീര്‍ച്ചയായും വേണ്ടൊന്നാണ് പാസ്പ്പോര്‍ട്ട് ഹോള്‍ഡറുകള്‍. ബിസിനസ്സ് യാത്രകള്‍ ആകട്ടെ ഫാമിലിയുമായുള്ള യാത്രകളാകട്ടെ എല്ലാ തരത്തിലുള്ള ടൂറിനു പോകുമ്പോഴും പാസ്പ്പോര്ട്ട ഹോള്‍ഡറുകള്‍ കൈയില്‍ കരുതാം. പാസ്പ്പോര്‍ട്ടുകള്‍ മാത്രമല്ലാതെ ക്രെഡിറ്റ് കാര്‍ഡ് ഹോള്‍ഡര്‍, ക്യാഷ് ഹോള്ഡറെന്നിവയായി ഇവ ഉപയോഗിക്കാവുന്നതാണ്. എട്ട് സ്ലോട്ടുകള്‍ വരെയുള്ള പാസ്പ്പോര്‍ട്ട് ഹോള്‍ഡറുകള്‍ വാങ്ങുന്നത് ഒരാളുടെ മാത്രമല്ല കുടുംബത്തിന്റെ മുഴുവന്‍ പാസ്പ്പോര്‍ട്ടുകള്‍ സൂക്ഷിക്കാനായുതകും. ബാക്ക്പാക്കിനും ഹാന്‍ഡ് ബാഗുകള്‍ക്കുള്ളിലും ഈസിയായി കൊണ്ട് നടക്കാവുന്നുമാണിവ.
ലഗ്ഗേജ് കൊണ്ടുപോകുന്നത് പോലെ തന്നെ അവ കൊണ്ടുപോകുന്ന സ്യൂട്ട്കെയിസുകളെയും ശ്രദ്ധിക്കേണ്ടതായുണ്ട്. ഇവിടെയാണ് ലഗ്ഗേജ് പ്രൊട്ടക്ടറുകള്‍ അല്ലെങ്കില്‍ സ്യൂട്ട്കെയിസ് കവറുകളുടെ ആവശ്യമുയരുന്നത്. സ്യൂട്ട്കെയിസുകള് ഉരുന്നതില് നിന്ന് സഹായിക്കു മാത്രമല്ല അവയെ മഴയില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷിക്കുന്നു. പല സൈസുകളിലും ആകര്‍ഷകമായ കളറുകളിലുമിവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. പോളിസ്റ്ററും സ്പാന്‍ഡക്സും കൊണ്ട് നിര്‍മ്മിച്ച ലഗ്ഗേജ് പ്രൊട്ടക്ടറുകള്‍ വാങ്ങുന്നതാവുമുചിതം.
Content Highlights: essential travel accessories
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..