amazon
യാത്രകള്‍ പോകാന്‍ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്കവരും. ഒറ്റയ്ക്കും കൂട്ടുകാരുമൊത്തും യാത്രകള്‍ ചെയ്യാം. പരിചിതമല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തി ക്യാമ്പ് ചെയ്യുന്നത് വേറിട്ട അനുഭൂതിയാണ് സമ്മാനിക്കുന്നത്. അങ്ങനെ സാഹസിക യാത്രകള്‍ ചെയ്യുന്നവര്‍ക്ക് ക്യാമ്പിങ് ആക്‌സസറീസ് തിരഞ്ഞെടുക്കാം. വിപണികളില്‍ വ്യത്യസ്തങ്ങളായ ക്യാമ്പിങ് ആക്‌സസറീസുണ്ട്. യാത്രകള്‍ പോകുമ്പോള്‍ കരുതാന്‍ മികച്ച ക്വാളിറ്റിയുള്ള ക്യാമ്പിങ് ആക്‌സസറീസ് വാങ്ങാം.
പ്രധാനപ്പെട്ട ക്യാമ്പിങ് ആക്‌സസറീസിലൊന്നാണ് ടെന്റുകള്‍. ഡോം ടെന്റുകള്‍, ഫ്രെയിം ടെന്റുകള്‍, പോപ്-അപ് ടെന്റുകള്‍ എന്നിങ്ങനെ വിവിധതരം ടെന്റുകളുണ്ട്. ടെന്റിന്റെ ആകൃതി, ആള്‍ക്കാരുടെ എണ്ണം, മറ്റു ഫീച്ചറുകള്‍ എന്നിവ പരിഗണിച്ച് ഉപഭോക്താക്കള്‍ക്ക് ഇവ തിരഞ്ഞെടുക്കാം. ലൈറ്റ്‌വെയിറ്റ്, വാട്ടര്‍പ്രൂഫ് ഫീച്ചറുകളുള്ളതും ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ടോപ്പ് ക്വാളിറ്റി ടെന്റുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്.
നിരവധി ക്യാമ്പിങ് ഫര്‍ണിച്ചറുകളും യാത്ര പോകുമ്പോള്‍ കരുതാം. ഫോള്‍ഡിങ് ചെയറുകള്‍, സ്റ്റൂളുകള്‍, ടേബിളുകള്‍ എന്നിവയെല്ലാം തിരഞ്ഞെടുക്കാം. സെക്കന്‍ഡുകള്‍ കൊണ്ട് തുറക്കാനും മടക്കിവെക്കാനും കഴിയുന്ന ക്വാളിറ്റി ചെയറുകളുണ്ട്. കപ്പ് ഹോള്‍ഡറുകളടങ്ങിയ ചെയറുകള്‍ ബീച്ചുകളിലും ഉപയോഗിക്കാന്‍ അനുയോജ്യമാണ്. എളുപ്പത്തില്‍ ഉപയോഗിക്കാനാവുന്ന നിരവധി ഫോള്‍ഡിങ് ടേബിളുകളുമുണ്ട്.
ഹാമോക്കുകളും വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം. വീടുകള്‍ക്കുള്ളില്‍ നിന്ന് ഉപയോഗിക്കാവുന്നതും ക്യാമ്പിങിന് പോകുമ്പോള്‍ കൊണ്ടുപോകാന്‍ അനുയോജ്യമായതുമായ വ്യത്യസ്തതരം ഹാമോക്കുകളുണ്ട്. മെറ്റീരിയലുകള്‍ക്കനുസരിച്ചും ഹാമോക്കുകള്‍ തിരഞ്ഞെടുക്കാം.
സ്ലീപ്പിങ് ഗിയര്‍, ലൈറ്റുകള്‍, ഓര്‍ഗനൈസറുകള്‍, ക്യാമ്പിങ് ടേബിള്‍ ഫാനുകള്‍, കുക്കിങ് സെറ്റുകള്‍ എന്നിങ്ങനെ ആക്‌സസറീസുകളുടെ വലിയ ശേഖരമുണ്ട്. മികച്ച ക്വാളിറ്റിയുള്ള ആക്‌സസറീസുകള്‍ കുറഞ്ഞ വിലയില്‍ വിപണികളില്‍ നിന്ന് സ്വന്തമാക്കാം.
Content Highlights: buy camping accessories online
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..