amazon
ഇലക്ട്രോണിക്ക് ഗാഡ്ജറ്റുകളുടെ ബ്രാന്‍ഡില്‍ പ്രമുഖമാണ് ബോട്ട്. സ്മാര്‍ട്ട് വാച്ചുകളുടെ ശേഖരത്തിലും ഇവ വിപണിയില്‍ മുന്നിട്ട് തന്നെയാണ് നില്‍ക്കുന്നത്. ഇത്തരത്തില്‍ ബോട്ട് പുതിയ വേവ് ലോഞ്ച് സ്മാര്‍ട്ട് വാച്ച് വിപണിയില്‍ അവതരിപ്പിച്ചു. ദീര്‍ഘകാല ഈടുനില്‍പ്പും ദൃഢതയുമാണ് ഈ വാച്ചുകളുടെ ഏറ്റവും പ്രധാന സവിശേഷത. ആകര്‍ഷകമായ 550 നിറ്റ്‌സ് ബ്രൈറ്റ്‌നെസ്സ് ലെവിലില്‍ 1,83'' എച്ച്ഡി ഡിസപ്ലേയും 240x284 റെസലൂഷനുമാണിവയ്ക്കുള്ളത്. ഉപഭോക്താക്കള്‍ക്ക് സൂര്യപ്രകാശത്തിന്റെ വെളിച്ചത്തിലും സ്‌ക്രീന്‍ വളരെ വ്യക്തമായി കാണാവുന്നതാണ്.
മള്‍ട്ടിപ്പിള്‍ ഫീച്ചറുകള്‍ ഒരുപോലെ ആക്‌സസ് ചെയ്യാന്‍ ഈ വാച്ചുകള്‍ക്ക് സ്പ്ലിറ്റ് സ്‌ക്രീന്‍ വിഡ്ജറ്റുകളുമുണ്ട്. പെട്ടെന്നുണ്ടാകുന്ന ഡാമേജില്‍ നിന്നും സംരക്ഷിക്കുന്നതിനായി സിങ്ക് അലോയി ബോഡിയില്‍ നിര്‍മ്മിച്ചിട്ടുള്ളയിവ ഔട്ട് ഡോര്‍ ആക്ടിവിറ്റികള്‍ക്ക് വളരെ ഉചിതമാക്കുന്നു. കൂടാതെ കഠിന വര്‍ക്കൗട്ടുകള്‍ ചെയ്യുമ്പോഴും ധരിക്കാവുന്ന തരത്തില്‍ iP67 റേറ്റഡ് ഡസ്റ്റ് ആന്റ് വാട്ടര്‍ റെസിസ്റ്റന്‍സ് സവിശേഷത ഇവയെ കൂടുതല്‍ അഭികാമ്യമാക്കുന്നു. ആരോഗ്യ കാര്യങ്ങള്‍ ശരിയായി ഇവ വിലയിരുത്താനും ഉത്തമമാണ്. ഹാര്‍ട്ട് റേറ്റ്, SPO2 സ്ലീപ്പ് സ്റ്റേജ് പോലുള്ള കണക്കാക്കാനും സാധിക്കുന്നു. ക്രിക്കറ്റ് ഹൈക്കിങ്ങ് പോലുള്ള 20+ സ്‌പ്പോര്‍ട്ട്‌സ് മോഡുകളും ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒറ്റ പ്രാവശ്യത്തെ ചാര്‍ജ്ജില്‍ ഏഴ് ദിവസത്തെ നീണ്ട ബാറ്ററി ലൈഫുറപ്പാക്കുന്നയിവയുടെ സവിശേഷത എടുത്തു പറയേണ്ടൊന്നാണ്. അതുകൊണ്ട് തന്നെ എപ്പോഴും ചാര്‍ജ്ജ് ചെയ്യണമെന്ന ആശങ്കയില്ലാതെ തന്നെ ഇവ ദിവസം മുഴുവന്‍ ധരിക്കാവുന്നതാണ്. ബ്ലൂടൂത്ത് കോളിങ്ങ് ഫീച്ചര്‍ ഉറപ്പാക്കുന്ന 5.2 വേര്‍ഷന്‍ ബ്ലൂടൂത്താണിവയ്ക്ക്. കൂടാതെ കോള്‍ എടുക്കാനും ചെയ്യാനുമൊക്കെ ഇവയില്‍ ബില്‍ട്ട്-ഇന്‍ മൈക്കും ഇവയ്ക്ക് സ്വന്തം.
ബ്ലൂടൂത്ത് കോളിങ്ങ് ഫീച്ചറോട് കൂടിയുള്ള ബോട്ട് വേവ് ആര്‍മര്‍ സ്മാര്‍ട്ട് വാച്ച് ലോഞ്ച് ഓഫറിന്റെ ഭാഗമായി 1,999 രൂപയ്ക്കാണിവ വിപണിയിലവതരിപ്പിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തെ നീണ്ട വാറണ്ടിയുണ്ട്. മാത്രമല്ല ആക്ടീവ് ബ്ലാക്ക്, ഓലീവ് ഗ്രീന്‍ എന്നിങ്ങനെ രണ്ട് ആകര്‍ഷകമായ നിറങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് മികച്ചത് തിരഞ്ഞെടുക്കാം.
Content Highlights: boAt newly Launched wave armour with 1.83” HD Display,Bluetooth Calling, Rugged Design buy at amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..