amazon
പ്രമുഖ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളുടെ ബ്രാന്‍ഡായ ബോട്ട് പുതിയ സ്മാര്‍ട്ട് വാച്ച് സീരീസായ ലൂണാര്‍ അവരിപ്പിക്കുന്നു. ഈ സെഗ്മെന്റില്‍ ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് വാച്ചുകള്‍ അണിനിരത്തി കൊണ്ടിരുന്ന ബോട്ട് പ്രീമിയം വാച്ചിലേക്ക് ചുവട് വെച്ചിരിക്കുകയാണ്. ലൂണാര്‍ കോള്‍ പ്രോയും ലൂണാര്‍ കണക്ട് പ്രോയും പ്രീമിയം സ്മാര്‍ട്ട് വാച്ചുകളാണ്. വാച്ച് ഫെയിസ് സ്റ്റുഡിയോ സെന്‍സായി അവതരിപ്പിക്കുന്ന ഇന്‍ഡസ്ട്രിയിലെ തന്നെ ആദ്യത്തെ സ്മാര്‍ട്ട് വാച്ചുകളാണിവ. അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച ലൂണാര്‍ കണക്ട് പ്രോയു ലൂണാര്‍ കോള്‍ പ്രോയും ക്ലാസ്സിക്ക് റൗണ്ട് അലോയി ഡയല്‍ ഡിസൈനുള്ളതിനാല്‍ നിങ്ങള്‍ക്ക് പ്രീമിയം ലുക്ക് നല്‍കുന്നു. ബോട്ടിന്റെ മുന്‍കാല മോഡലുകളെ അപേക്ഷിച്ച് രണ്ട് മടങ്ങധികം മികച്ച പെര്‍ഫോമെന്‍സ് ഉറപ്പാക്കാന്‍ വലിയ അമോള്‍ഡഡ് ഡിസ്‌പ്ലേയും ചിപ്പ്‌സെറ്റും സഹായിക്കുന്നു. കൂടുതല്‍ ദൃഢതയോടെ മ്‌സ്മാര്‍ട്ട് വാച്ചുകളുടെ എല്ലാ ഫീച്ചറുകളും പര്ധാനം ചെയ്യുന്നയിവയ്ക്ക് മെറ്റാലിക്ക് ലിങ്ക് സ്ട്രാപ്പുകളുമുണ്ട്.
ചാര്‍ക്കോള്‍ ബ്ലാക്ക്, ചെറി ബ്ലോസം, ഡീപ്പ് ബ്ലൂ, മെറ്റാലിക്ക് എന്നി ആകര്‍ഷകമായ നിറങ്ങളുടെ ഓപ്പ്ഷനുകളുണ്ട്. 10,999 രൂപയാണ് ലൂണാര്‍ കണക്ട് പ്രോയുടെ യഥാര്‍ത്ഥ വില. ലൂണാര്‍ കോള്‍ പ്രോയ്ക്ക് 6,999 രൂപയും. ലോഞ്ച് ഓഫറിന്റെ ഭാഗമായി ലൂണാര്‍ കോള്‍ പ്രോ ആമസോണില്‍ വെറും 3,999 രൂപയ്ക്ക് അണിനിരത്തുന്നു. ഒരു വര്‍ഷത്തെ നീണ്ട വാറണ്ടിയുമിവയ്ക്ക് സ്വന്തം.
ലൂണാര്‍ കോള്‍ പ്രോയുടെ സവിശേഷതകള്‍
പുതിയ തലമുറയുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് അനുയോജ്യമായ തരത്തിലാണിവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വട്ടത്തിലുള്ള അലൂമിനിയം ഡയല്‍ ഫീച്ചറാണിവയ്ക്ക്. കൂടാതെ 1.39 ഇഞ്ച് ഓള്‍വേസ് ഓണ്‍ ടോപ്പ് അമോള്‍ഡഡ് മികച്ച ഷാര്‍പ്പ് ഡിസ്‌പ്ലേ ബ്രൈറ്റ്‌നെസ്സ് അഡ്ജസ്റ്റ് ചെയ്യാന്‍ ആമ്പിയന്റ് ലൈറ്റ് സെന്‍സറുകളോടൊപ്പം സഹായിക്കും. മോഡ് മാറ്റാനായി ഇവയുടെ വാച്ച് ഫെയിസുകള്‍ വാച്ച് ഫെയിസ് സ്റ്റുഡിയോ ബോട്ട് ക്രസ്സ്റ്റ് എന്നിവ കൊണ്ട് സാധിക്കുന്നു.
വെയറബിളുകളില്‍ സ്റ്റാന്‍സ്ബീമുകള്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബ്രാന്‍ഡായി ലൂണാര്‍ സീരീസില്‍ സെന്‍സായോട് കൂടിയ അപ്പോളോ3 ചിപ്പ് സെറ്റ് അവതരിപ്പിച്ചതോടെ ബോട്ട് മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ രണ്ട് മടങ്ങ് നീണ്ട് പെര്‍ഫോമെന്‍സുറപ്പ്. മാത്രമല്ല സെന്‍സായി ക്രിക്കറ്റ് ട്രെയിനിങ്ങിലെ ബാറ്റിങ്ങ് ബൗലിങ്ങ് പോലുള്ളവയില്‍ ശരിയായ അനലിറ്റിക്‌സ് പ്രദാനം ചെയ്യുന്നു. സ്മാര്‍ട്ട് ബ്ലൂടൂത്ത് കോളിങ്ങ് സവിശേഷതയിലൂടെ ഇരുപതോളം കോണ്ടാക്ടുകള്‍ സേവ് ചെയ്യാവുന്നതാണ്.
Content Highlights: boat Newly Launched Lunar Call Pro with 1.39” amolded display offer at amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..