amazon
വയേഡ് ഹെഡ്സറ്റുകളെ മറികടന്നു ബ്ലൂടൂത്ത് ഹെഡ് സെറ്റുകളാണിപ്പോള് വിപണിയില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ വിപണിയില്‍ നല്ലതുപോലെ വിറ്റഴിക്കപ്പെടുന്ന ഗാഡ്ജറ്റ്സാണ് ബ്ലൂടൂത്ത് ഹെഡ്സെറ്റുകള്‍. ഇതില്‍ നിന്ന് തന്നെ ഇവ വാങ്ങാനുള്ള ആളുകളുടെ എണ്ണം മനസ്സിലാക്കാനാകുന്നതാണ്. പ്രമുഖ ബ്രാന്‍ഡുകള്‍ മികച്ച ക്വാളിറ്റിയിലും കുറഞ്ഞ ബഡ്ജറ്റിലും നെക്ക് ബാന്‍ഡുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ശരിയായത് തിരഞ്ഞെടുക്കാം.
ബ്ലൂടൂത്ത് നെക്ക് ബാന്‍ഡുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക
നോയ്സ് ഫ്ലെയര്‍ ഇന്‍ ബ്ലൂടൂത്ത് സ്മാര്‍ട് നെക്ക്ബാന്‍ഡ് ഇയര്‍ഫോണ്‍
മുന്‍നിര ശബ്ദോപകരണ നിര്‍മാതാക്കളായ നോയ്സിന്റെ വിലക്കുറവിലുള്ള ബ്ലൂടൂത്ത് ഹെഡ്സെറ്റാണ് നോയ്സ് ഫ്ലെയര്‍ ഇന്‍ വയര്‍ലെസ് ബ്ലൂടൂത്ത് സ്മാര്‍ട് നെക്ക്ബാന്‍ഡ്. പൂര്‍ണമായും ടച്ച് കണ്ട്രോള് ആണിതിന്. 35 മണിക്കൂര്‍ നേരം ഇതിലൂടെ കേള്‍ക്കാന്‍ സാധിക്കും. ഡ്യുവല്‍ മൈക്ക് ഉപയോഗിച്ചുള്ള പരിസരത്തെ ശബ്ദം കുറയ്ക്കാനുള്ള സൗകര്യം, അതിവേഗ ചാര്‍ജിങ് എന്നിവ ഇതിലുണ്ട്.
15 മണിക്കൂര്‍ നേരമാണ് ചാര്‍ജ് കിട്ടുക. അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. ബ്ലൂടൂത്ത് വേര്‍ഷന്‍ 5.0 യുടെ പിന്തുണയിലാണ് പ്രവര്‍ത്തനം. ദൈനംദിന ആശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന നല്ലൊരു ഹെഡ്ഫോണാണിത്. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരു മണിക്കൂര്‍ പ്ലേ ചെയ്യാമെന്ന് കമ്പനി പറയുന്നു. ഗൂഗിള്‍ അസിസ്റ്റന്റ് പിന്തുണയുമുണ്ട്.
സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ് പുറത്തിറക്കുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റ് ആണിത്. മികച്ച ശബ്ദ ഗുണമേന്മയാണ് കമ്പനി ഇതില്‍ വാഗ്ദാനം ചെയ്യുന്നത്. ആകര്‍ഷകമായ രൂപകല്പനയുള്ള ഈ ഹെഡ്സെറ്റിന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണുള്ളത്.
എച്ച്ഡി സ്റ്റീരിയോ സൗണ്ടും ഗംഭീര ബാസുമുളള ഉഗ്രന്‍ ഇയര്‍ഫോണാണ് ഫയര്‍-ബോള്‍ട്ട് ബിഎന്‍ 1400 ബ്ലൂടൂത്ത് വയര്‍ലെസ് ഇന്‍ ഇയര്‍ ഇയര്‍ഫോണ്‍. 10എംഎം ഓഡിയോ ഡ്രൈവറുകള്‍ കൂടിയാകുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ശ്രവ്യാനുഭവമാണ് ലഭ്യമാകുന്നത്. എസ്ഡി കാര്‍ഡ് ഫീച്ചറാണ് ഇയര്‍ഫോണിന്റെ മുഖ്യ ആകര്‍ഷണം. ബ്ലൂടൂത്ത് 5.0 ടെക്നോളജിയാണുളളത്. മികച്ച ഡിസൈനുളള ഇയര്‍ഫോണില്‍ വോയിസ് അസിസ്റ്റന്റ് സംവിധാനവുമുണ്ട്. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പ്ലേ, പോസ്, വോളിയം കണ്ട്രോള് സംവിധാനങ്ങളുണ്ട്. മാഗ്നറ്റിക് ഇയര്ബഡുകളുളള ഇയര്‍ഫോണില്‍ വാട്ടര്‍ റെസിസ്റ്റന്‍സ് ഫീച്ചറുകളുണ്ട്.
വിലക്കുറവില്‍ ലഭ്യമായ ബ്ലൂടൂത്ത് ഹെഡ്സെറ്റുകളിലൊന്നാണിത്. എട്ട് മണിക്കൂര്‍ നേരമാണ് പ്ലേബാക്ക് ടൈം വാഗ്ദാനം ചെയ്യുന്നത്. വിയര്‍പ്പില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്കുന്ന ഐപിഎക്സ്5 പ്രൊട്ടക്ഷന്‍ ഇതിനുണ്ട്. വ്യായാമത്തിനിടയിലും മറ്റ് കായികാധ്വാനങ്ങള്ക്കിടയിലും ഉപയോഗിക്കാനാവും.
Content Highlights: Bluetooth neckband amazon online purchase
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..