amazon
സ്ലിപ്പര്‍ ടൈപ്പ് ചെരുപ്പുകളെക്കാള്‍ വിപണിയില്‍ ആവശ്യക്കാരേറെയുള്ളത് ഷൂവുകള്‍ക്ക് തന്നെയാണ്. ധരിക്കാന്‍ വളരെ സൗകര്യപ്രദമായത് കൊണ്ട് മാത്രമല്ല കാലുകള്‍ക്ക് അധിക സുരക്ഷ നല്‍കുന്നതും ഇവയുടെ പ്രധാന സവിശേഷതകളിലൊന്നാണ്. ഓരോ ആവശ്യങ്ങള്‍ക്കും ഓരോ തരം ഷൂവുകളാണ് ഉപയോഗിക്കേണ്ടത്. ഇതില്‍ തന്നെ പ്രമുഖ ബ്രാന്‍ഡുകളുടെ ഷൂവുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം. വിപണിയിലെ വ്യത്യസ്ത തരത്തിലുള്ള ഷൂവുകള്‍ പരിചയപ്പെടാം
സ്നീക്കേസ്എന്ന മറ്റൊരു പേരിലും ഇവ അറിയപ്പെടുന്നു. റബര്‍ സോളും ക്യാന്വാസുകളും ഉണ്ട്. അത് ഫിറ്റ്നസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ധരിക്കാനായി പ്രത്യേകമായി നിര്‍മ്മിച്ചതാണ്. അത്ലറ്റിക്ക് ഷൂസില്‍ തന്നെ വിവിധ തരമുണ്ട്. കൂടുതല്‍ സോള്‍ സപ്പോര്‍ട്ടോടു കൂടിയുള്ള റണ്ണിങ്ങ് ഷൂസ് പാദങ്ങളെ ഗ്രൗണ്ട് ഇംപാക്ടില്‍ നിന്ന് സംരക്ഷിക്കുന്നു. മാത്രമല്ല ടെന്നീസ് ഷൂസ്, ഹൈ ടോപ്പ്സ് ഷൂസ് എന്നിവ ടെന്നീസ് ബാസ്ക്കറ്റ് ബോള്‍ പ്ലയേസിന് അനുയോജ്യമാണ്.
ഫോര്‍മ്മല്‍ വെയറുകള്‍ക്ക് എന്നും ആവശ്യക്കാരുണ്ട്. ഇതില്‍ തന്നെ ഷൂവിലെ ഫോര്‍മ്മല്‍ ഓപ്പ്ഷനാണ് ലോഫറുകള്‍. ഹീല്‍സ്, റൗണ്ടട് ടോസ് എന്നിവ ഉള്ള സ്ലിപ്പ് ഓണ്‍ ഷൂസ് ആണ് ലോഫറുകള്‍. ലെതര്‍ കൊണ്ടു നിര്‍മ്മിച്ച ലോഫര്‍ നല്ലൊരു ബിസിനസ്സ് ഷൂസായും ഫാബ്രിക്കില്‍ നിര്‍മ്മിച്ചയിവ മികച്ച ട്രെന്‍ഡി കാഷ്വല്‍ വെയറുകളായും മാറുന്നു. കല്ല്യാണം, ജോലിക്കായുള്ള ഇന്റര്‍വ്യൂ, മീറ്റിങ്ങ് എന്നി ഒക്കേഷനുകള്ക്ക് ഇവ ധരിക്കാന്‍ മികച്ചതാണ്. ടാന്‍ ബ്രൗണ്‍, കറുപ്പ് എന്നി നിറങ്ങളിലെ ലോഫറുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കാം.
കംഫേര്‍ട്ട് ആകുന്ന ഷൂസാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ നിങ്ങള്‍ക്കായുള്ള ശരിയായ ഓപ്പ്ഷന്‍ എസ്പാഡ്രില്ലെസ് തന്നെയാണ്. ധരിക്കാനുള്ള എളുപ്പം, മികച്ച ബ്രീതബിലിറ്റി ക്വാളിറ്റി, എലഗന്റ് ലുക്ക് എന്നീ ഗുണങ്ങള്‍ എസ്പാഡ്രില്ലെസിനുണ്ട്. കാഷ്വല്‍ വെയറുകള്‍ക്കൊപ്പവും സെമി ഫോര്‍മല്‍ വെയറുകള്‍ക്കൊപ്പവും വളരെ അനുയോജ്യമാണിവ.
പാദങ്ങളുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണ് ഫഌപ്പ് ഫ്ളോപ്പുകള്‍. വൈ ഷേപ്പ്ഡ് സ്ട്രാപ്പുകളാണ് ഇവയ്ക്ക്. ഭാരം കുറവെന്ന് സവിശേഷത മാത്രമല്ല ഇവയ്ക്കുള്ളത് കാഴ്ചയിലും ഇവ വളരെ ആകര്‍ഷകമാണ്. ഫ്ലൈറ്റ്, ബാറ്റ, സ്ക്കെച്ചര്സ്, സ്പാര്‍ക്സ് എന്നിങ്ങനെ പല ബ്രാന്‍ഡുകളുടെ ഫഌപ്പ് ഫ്ളോപ്പുകള്‍ക്ക് വിപണിയില്‍ ഡിമാന്റേറെയാണ്. എല്ലാ സീസണിലും ധരിക്കാന്‍ ഇവ ഒരുപോലെ അനുയോജ്യമാണ്.
ഒരു ഇഞ്ചിനു മുകളില്‍ ഹീല്‍ ഉള്ള ഷൂസിനെയാണ് ഹൈ ഹീല്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഹൈ ഹീല്‍ സാന്ഡല്, ലോങ്ങ് ആന്‍ഡ് തിന് സ്റ്റില്ലിയോട്ട് എന്നിങ്ങനെ പല സ്റ്റൈലുകളിലും ഹൈ ഹീല്‍സ് ഷൂസ് ലഭ്യമാണ്.
ബാലറ്റ് ഫ്ലാഌറ്റ്സ്, ബോട്ട് ഷൂസ്, ബ്രോഗ് ഷൂസ്, ക്ലോഗ്സ്, ഓകസ്ഫേര്ഡ് ഷൂസ്, മോങ്ക് സ്ട്രാപ്പ് ഷൂസ്, പ്ലാറ്റ്ഫോം ഷൂസ്, സഌങ്ങ് ബാക്ക്സ്, സ്ട്രാപ്പി സാന്‍ഡല്‍സ് എന്നിങ്ങനെ ഷൂസിന്റെ നിര നീണ്ടു തന്നെ പോകും.
Content Highlights: black friday shoes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..