amazon
തണുത്തു വിറച്ച് അടുത്തൊരു ഡിസംബര്‍ കൂടെ വരാറായി. ശരീരവും മനസ്സും ആരോഗ്യവും ഈ സമയങ്ങളില്‍ ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ട്. തണുപ്പ് കാലം തുടങ്ങുമ്പോള്‍ വീടിനും വേണ്ടി കുറച്ച് കാര്യങ്ങള്‍ ചെയ്യണം. കൂടുതല്‍ വരള്‍ച്ചയോ അധികം ഈര്‍പ്പമോ വീടിന് നന്നല്ല. ഇവിടെ വേണ്ടത് സന്തുലിതാവസ്ഥയാണ്. ഇത്തരത്തില്‍ ആര്‍ദ്രത നിലനിര്‍ത്താനായി തീര്‍ച്ചയായും പര്‍ച്ചേസ് ചെയ്യേണ്ട ഒന്നാണ് ഹ്യൂമിഡിഫയറുകള്‍. ഹ്യുമിഡിഫയറുകള്‍ വീട്ടില്‍ വെച്ചാല്‍ തന്നെ അലര്‍ജി പോലുള്ള രോഗങ്ങളില്‍ നിന്നു രക്ഷ നേടാം. കൂടാതെ വായുവിലെ മലിനീകരണവും അകറ്റാനാവും. വിപണിയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഹ്യുമിഡിഫൈറുകള് പരിചയപ്പെടാം
എലിന് എക്സ്പോട്ടേസ് കൂള്‍ മിസ്റ്റ് ഡോള്‍ഫിന്‍ ഹ്യൂമിഡിഫയറുകള്‍ വായുവിലെ ആര്ദ്ത നിലനിര്‍ത്തുക മാത്രമല്ല മറിച്ച് ജലദോഷം, അലര്‍ജികള്‍, ചുമ, സൈനസ് എന്നിവയുടെ ലക്ഷണങ്ങള്‍ കുറച്ച് നിങ്ങള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു. വലിയ ഓഫീസുകളിലും ചെറിയ വീടുകളിലും ഉപയോഗിക്കാന്‍ ഇവ ഒരുപോലെ അനുയോജ്യമാണ്. ഇവയുടെ അള്‍ട്രാസോണിക്ക് വൈബ്രേഷന്‍ ടെക്നോളജി വെള്ളത്തിനെ മഞ്ഞുപോലാക്കുകയും അതിലൂടെ വായു ശുദ്ധീകരിക്കുകയും ആര്‍ദ്രത നിലനിര്‍ത്തുകയും ചെയ്യുന്നു.
മുഴുവന്‍ സമയം പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്ന ടെസ്ക്കോ ക്ലൗഡ് മിസ്റ്റ് എയര്‍ ഹ്യൂമിഡിഫയറില് മള്‍ട്ടി എല്‍ഇഡി കളര്‍ കണ്ട്രോളും റിമോര്‍ട്ട് കണ്ട്രോളും ഇവയ്ക്കുണ്ട്. ഇവ നിങ്ങളുടെ മുറിയില്‍ ശരിയായ അളവില്‍ ആര്‍ദ്രത നിലനിര്‍ത്തുന്നു. ഈ അള്‍ട്രാസോണിക്ക് ക്ലൗഡ് മിസ്റ്റ് ഹ്യൂമിഡിഫയറുകള്‍ വരണ്ട ചര്‍മ്മം, ശ്വാസം മുട്ടല്‍, രോഗം പരത്തുന്ന അണുക്കള്‍ എന്നിവയില്‍ നിന്നും സംരക്ഷിക്കും. ഇവയ്ക്കുള്ളില്‍ എസ്സന്‍ഷ്യല്‍ ഓയില്‍ ചേര്‍ത്താല്‍ റൂമിനുള്ളില്‍ സുഗന്ധം ഉറപ്പാക്കാന്‍ സാധിക്കും. ഒറ്റ നിറത്തിലും പല നിറത്തിലും ഇവയുടെ മോഡ് ഫിക്സ് ചെയ്യാവുന്നതാണ്.
നാല് മണിക്കൂര്‍ വരെ ഓട്ടോമാറ്റിക്ക് പവറാണ് ഇവയുടെ സവിശേഷത. ഇവ പുറപ്പെടുവിക്കുന്ന എയര്‍ നെഗറ്റീവ് അയണ്‍ അന്തരീക്ഷ മലിനീകരണം, നൈട്രജന്‍ ഓക്സൈഡ്, സിഗരറ്റ് എന്നിവ പുറത്തുവിടുന്ന ദോഷങ്ങള്‍ അകറ്റുന്നു. നിങ്ങളുടെ വര്‍ക്കിനെയും അതുപോലെ തന്നെ ഉറക്കത്തിനെയും ഇവ യാതൊരു തരത്തിലും ശല്യം ചെയ്യുന്നില്ല. മാതരമല്ല ഓഡര്‍ ഫ്രീ, കൊറോഷണ് റെസിസ്റ്റന്‍സ്, വളരെ കാലത്തെ ഈടുനില്‍പ്പ് എന്നിവ ഇവയുടെ മറ്റു സവിശേഷതകളാണ്.
ആരോഗ്യപരവും ചര്‍മ സംബന്ധവുമായ രണ്ട് ആവശ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ ഇവയുടെ യുവല്‍ ഡിസൈനില്‍ നിന്ന് മികച്ച മോഡ് തിരഞ്ഞെടുക്കാവുന്നതാണ്. ഒരു ടാങ്കോടു കൂടിയ ഹ്യൂമിഡിഫയറുകള്‍ തിരഞ്ഞടുക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച ഓപ്ഷനാണിവ. ഇതിലെ നാനോ ആറ്റോമൈസേഷന്‍ സ്റ്റീമിങ്ങ് യൂണിറ്റ് ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ക്കും നല്ലതാണ്. ഇവയുടെ ബില്‍റ്റ് ഇന്‍ ടവല്‍ സ്റ്റീമിങ്ങ് ചേമ്പര്‍ മുഖത്തിലെ ബ്ലെഡ് സര്‍ക്കുലേഷന്‍ ത്വരിതപ്പെടുത്തുന്നതിനായി ആവി പിടിക്കുന്നതിനും ഉത്തമമാണ്.
Content Highlights: black friday sale humidifier
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..