amazon
പണ്ട് വില നോക്കി സാധനം വാങ്ങിച്ചിരുന്ന പലരും ഇപ്പോള്‍ ഗുണം നോക്കിയാണ് സാധനങ്ങള്‍ വാങ്ങുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവ് ബ്രാന്‍ഡഡ് സാധനങ്ങള്‍ക്ക് വിപണിയിലുള്ള ഡിമാന്‍ഡാണ്. ബ്രാന്‍ഡിന്റെ പ്രാമുഖ്യം അനുസരിച്ച് ക്വാളിറ്റിയിലും വിലയിലും മാറ്റങ്ങള്‍ വരാറുണ്ട്. അഡിഡാസ്, പ്യൂമ, നൈക്ക്, പെപ്പേ ജീന്‍സ്, യുഎസ് പോളോ, ബിബ, ഫ്ളൈയിങ്ങ് മെഷീന്, റീബുക്ക്, ഫില, ചാമ്പ്യണ്‍, ഗുച്ചി, ബോസ്സ് എന്നിങ്ങനെയുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. പക്ഷേ എത്ര തന്നെ ബ്രാന്‍ഡ് വേണമെന്ന് പറഞ്ഞാലും ഇത്തിരി വില കൂടുതലായാല്‍ മനസ്സില്‍ ഒരു ചെറിയ വിഷമം ഉണ്ടാകാറുണ്ട്. ഈ വിഷമത്തിന് പരിഹാര മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഓഫറുകള്‍. ലോകം മുഴുവന്‍ ബ്ലാക്ക് ഫ്രൈഡ സെയില്‍ ഉത്സവമാക്കുമ്പോള്‍ ഓണ്‍ലൈന്‍ വിപണിയിലും ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കുന്നുണ്ട്. പ്യൂമ ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് 40 ശതമാനത്തോളം ഓഫറുണ്ട്.
ബ്ലാക്ക് ആന്റ് വൈറ്റ്, കാസ്റ്റ്ലര്റോക്ക് ബ്ലാക്ക്, പീകോട്ട്-ഹൈ റിസ്ക്ക് റെഡ്, വൈറ്റ് ആന്റ് ബ്ലാക്ക് എന്നീ ആകര്‍ഷകമായ നിറങ്ങളിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. റബര്‍ സോളില്‍ ലേസ് അപ്പ് ക്ലോഷറാണിവയ്ക്കുള്ളത്. മീഡിയം ഷൂ വിഡ്ത്തുള്ളയിവ വാക്കിങ്ങ് ഷൂ സ്റ്റൈലിലാണ്. നനവ് തട്ടാതെ സൂക്ഷിക്കുന്നതാവും ഇവയുടെ ദീര്‍ഘകാല ഈടുനില്‍പ്പിന് ഉചിതം. 41 ശതമാനം വരെ ഓഫറിലാണ് പ്യൂമയുടെ ഷൂ ആമസോണ്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.
വളരെ കാലത്തെ ഈടുനില്‍പ്പിന് മെഷീന് വാഷ് ചെയ്യാതെ ബക്കറ്റ് വാഷ് ചെയ്ത് ഉപയോഗിക്കുന്നതാവും ഉചിതം. ബാക്ക് പാക്ക് സ്റ്റൈലില്‍ നിര്മ്മിച്ചിട്ടുള്ളയിവയുടെ മോഡല്‍ പ്ലസ്സ് ബാക്ക്പാക്ക് II ആണ്. ആകര്‍ഷകമായ കറുപ്പ് നിറത്തില്‍ അവതരിപ്പിക്കുന്ന ഇവ ഒരേ സമയത്ത് ക്ലാസ്സിയും അതേ സമയം തന്നെ സ്റ്റൈലിഷുമാണ്. 41 ശതമാനം വരെ ഓഫറാണിവയ്ക്കുള്ളത്. 31*17*47 സെന്റിമീറ്റര്‍ അളവില്‍ പോളിസ്റ്റര്‍ മെറ്റീരിയലില്‍ നിര്‍മ്മിച്ചയിവ മികച്ച വാറണ്ടി ഉറപ്പാക്കുന്നു.
കറുപ്പ്, കരിനീല എന്നിങ്ങനെ രണ്ട് ആകര്‍ഷകമായ നിറങ്ങളിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. സ്ട്രെച്ച് ഫിറ്റ് ടൈപ്പില്‍ അവതരിപ്പുന്നയിവ അളവിനനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. പോളിസ്റ്റര്‍ മെറ്റീരിയലില്‍ നിര്മ്മിച്ചയിവയുടെ ഗ്രാഫിക്ക് പാറ്റേണ്‍ മറ്റു ക്യാപ്പുകളില്‍ നിന്നിവയെ വ്യത്യസ്തമാക്കുന്നു. ഫ്രീ സൈസില്‍ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ ഇവ എല്ലാവര്ക്കും ധരിക്കാന്‍ അനുയോജ്യമാകുന്നതാണ്. വളരെ കാലത്തെ ഈടുനില്‍പ്പിന് മെഷീന് വാഷ് ചെയ്യാതെ ബക്കറ്റ് വാഷ് ചെയ്ത് ഉപയോഗിക്കണം.
വെസ്റ്റേണ്‍ സ്റ്റൈലില്‍ പോളിസ്റ്റര്‍ മെറ്റീരിയലില്‍ നിര്‍മ്മിച്ചയിവ ആകര്‍ഷകമായ േ്രഗ നിറത്തിലാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. വളെര ഭാരം കുറഞ്ഞതായത് കൊണ്ട് അനായാസമായി കൊണ്ട് നടക്കാവുന്നതാണ് പ്യൂമയുടെ ആ വാലറ്റ്. ബൈ-ഫോള്‍ഡ് വാലറ്റ് ഐഎന്‍ഡി മോഡലാണിവയ്ക്ക്. 11*8.5 സെന്റീമീറ്ററാണിവയുടെ അളവ്.
Content Highlights: black friday puma
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..