amazon
ഇന്‍ര്‍നെറ്റ് ഇല്ലാതെ ഇന്നൊരു ദിവസം സങ്കല്പ്പിക്കാന് പോലും പറ്റില്ല. നെറ്റ് തീരുമ്പോള്‍ ചാര്‍ജ് ചെയ്യാന്‍ ഒരു ദിവസം വൈകിയാലും വെമ്പലാണ്. ഇത്തരത്തിലുള്ളവര്‍ വീട്ടില്‍ വൈഫൈ റൂട്ടര്‍ സ്ഥാപിക്കുന്നത് വളരെ ഉചിതമായിരിക്കും. ഒരു നല്ല വൈഫൈ റൂട്ടര്‍ ഉണ്ടെങ്കില്‍ പ്രയാസമേതുമില്ലാതെ വീട്ടില്‍ തന്നെ വൈഫൈ സോണ്‍ പ്രാവര്‍ത്തികമാക്കാവുന്നതാണ്. അതില്‍ തന്നെ ലാന്‍ഡ് ലൈന്‍ ഫോണിന്റെ കണക്ഷനോട് കൂടിയത് വേണ്ടെങ്കില്‍ നിങ്ങള്‍ക്ക് മോഡേണ്‍ ഓപ്പ്ഷനുകള്‍ പരിചയപ്പെടാം. സിം കാര്‍ഡ് സ്ലോട്ടുകളോട് കൂടിയ വൈഫൈ റൂട്ടറുകള്‍ വാങ്ങിയാല്‍ മെയിന്റെയിന്‍ ചെയ്യാന്‍ എളുപ്പമാണെന്ന് മാത്രമല്ല റിചാര്‍ജ് ചെയ്യാനോ ബില്‍ പേ ചെയ്യാനോ എളുപ്പമാകും.
ഹൈ സ്പീഡ് ഇന്റര്‍നെറ്റ് വീടുകളിലുറപ്പാക്കാന് നിങ്ങളെ സഹായിക്കുന്ന മികച്ച വൈഫൈ റൂട്ടറുകളാണ് വാവേ 4g 150Mbsp ഡുവല്‍ ബാന്‍ഡ് റൂട്ടര്‍ 2s B312-926. വലിയ ആയാസമേതുമില്ലാതെ വീട്ടില്‍ വൈഫൈ സോണ്‍ ഫിക്സ് ചെയ്യാന്‍ സാധിക്കും കോമ്പോക്ട് സ്റ്റൈലിഷ് ഡിസൈനുമാണിവയ്ക്ക്. ലാപ്പ്ടോപ്പ്, കമ്പ്യൂട്ടര്‍, ടിവി എന്നിങ്ങനെ 32 ഓളം ഡിവൈസുകളില്‍ ഈ റൂട്ടറുകള്‍ കണക്ട് ചെയ്യാനാവും. ഇവ പ്രവര്‍ത്തിപ്പിക്കാനായി നാനോ സിം കാര്‍ഡ് റൂട്ടറിന്റെ പിറകില്‍ ഇന്സേര്ട്ട് ചെയ്താല്‍ മതിയാകും. കൂടാതെ നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് സ്പീഡ് സെറ്റ് ചെയ്യാനായി ഇവ മള്‍ട്ടിപ്പിള്‍ മോഡ്സ് ഓഫ് ഓപ്പറേഷന് പ്രധാനം ചെയ്യുന്നു. ഓഫീസിനും വീടിനും ഇവ ഒരുപോലെ അനുയോജ്യമാണ്.
ഓഫീസിലേക്കോ വീട്ടിലേക്കോ വയര്‍ലെസ്സ് വൈഫൈ റൂട്ടറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നോ. എങ്കില്‍ കോമ്പാക്ട് സ്റ്റൈലിഷ് ഡിസൈനില്‍ അവതരിപ്പിക്കുന്ന കോക്കോനട്ട് പോര്‍ട്ടോ 3 വയര്‍ലെസ്സ് റൂട്ടറുകളാവും അതിനായുള്ള മികച്ചതില്‍ മികച്ച ഓപ്പ്ഷന്‍. ടച്ച് മെക്കാനിസത്തോടെ വിപണിയില്‍ അവതരിപ്പിക്കുന്ന ഈ റൂട്ടറുകള്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. ഇന്‍ര്‍നെറ്റില്‍ അതിഷ്ഠിതമായ ബേസിക്ക് ബ്രൗസിങ്ങ് സര്‍ഫിങ്ങ് നീഡ്സ് എന്നിവ നല്‍കാനായി സിങ്കിള്‍ ബാന്‍ഡ് ഫ്രീക്വന്‍സി തന്നെ പര്യാപ്തമാണ്. സിമ്മോടു കൂടിയ പോര്‍ട്ടബിള്‍ വൈഫൈ റൂട്ടറുകളായത് കൊണ്ട് തന്നെ ഇവ എവിടെയും കൊണ്ടു നടക്കാന്‍ പര്യാപ്തമാണ്.
ഓഫീസിലേക്കും വീടിലേക്കും പര്‍ച്ചേസ് ചെയ്യാവുന്ന ഏറ്റവും മികച്ച ഓപ്പ്ഷനാണ് ടിപി-ലിങ്ക് ടിഎല്‍-MR100 300Mbps വൈഫൈ റൂട്ടറുകളാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് കസ്റ്റം ചെയ്യാന്‍ ഈ വൈഫൈ റൂട്ടറുകള്‍ക്ക് പേരന്റല്‍ കണ്ട്രോള് ഗസ്റ്റ് നെറ്റ് വര്‍ക്ക് എന്നിങ്ങനെയുള്ള സവിശേഷകളുണ്ട്. 32 ഡിവൈസുകള്‍ വരെ ഒരേ സമയത്തില്‍ കണക്ട് ചെയ്യാനായി ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സര്വീസിനാകുന്നു. ഇവ ഉപയോഗിക്കാനായി പ്രത്യേക കോണ്ഫിഗറേഷന്റെ ആവശ്യമില്ല.
സിം കാര്‍ഡ് സ്ലോട്ടുകളുള്ള വൈഫൈ റൂട്ടറുകളില്‍ വീട്ടിലേക്കും ഓഫീസിലേക്കും ഉപയാഗിക്കാന്‍ സാധിക്കുന്ന മറ്റൊരു മികച്ച ഓപ്പ്ഷനാണ് ടെന്‍ഡ 4G06 3G/4G വോള്‍ട്ട് N300 വൈ ഫൈ റൂട്ടറുകള്‍. 4ജി കണക്ഷനുകള്‍ക്ക് യോജിക്കുന്ന തരത്തില്‍ സിങ്കിള്‍ ബാന്‍ഡ് റൂട്ടറുകളാണിത്. ചെറിയ ഓഫീസുകളിലും കടകള്‍ക്കും പര്യാപ്തമാകുന്ന തരത്തില്‍ 32 ഡിവൈസുകള്‍ വരെ കണക്ട് ചെയ്യാനാവുന്നതാണ്. എല്ലാ തരത്തിലുള്ള സിം കാര്‍ഡുകളുമായി സപ്പോര്‍ട്ടാവുന്ന തരത്തിലുള്ളയിവ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്.
Content Highlights: slim card wi fi router
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..