amazon
മിക്ക സ്മാര്‍ട്ട് ഫോണുകള്‍ക്കും ഡേ ലൈറ്റ് ഇമേജ് ക്വാളിറ്റി, മികച്ച ബാറ്ററി ലൈഫ്, നിലവാരമുള്ള ഗെയിമിങ്ങ് പെര്‍ഫോമെന്‍സ് എന്നിവ ഉണ്ട്. പക്ഷേ ഈ ഫീച്ചറുകളൊന്നും ബഡ്ജറ്റിനനുയോജ്യമായി ലഭിക്കാറില്ല. എന്നാല്‍ 10,000 രൂപയുടെ ഫോണ്‍ പര്‍ച്ചേസ് ചെയ്താലോ ഡിസൈനും സ്റ്റൈലും ആഗ്രഹത്തിനൊത്ത് വരാറില്ല. 5ജിയുടെ കാലഘട്ടത്തിലേക്ക് ഉറ്റുനോക്കി കൊണ്ടിരിക്കുന്നത് കൊണ്ട് സ്മാര്‍ട്ട് ഫോണുകളില്‍ 5ജി കണക്ടിവിറ്റിയുണ്ടോയെന്ന് ഉറപ്പാക്കാണം. ഫാസ്റ്റര്‍ കണക്ടിവിറ്റി ഫ്യൂച്ചര്‍ പ്രൂഫിങ്ങ് എന്നി സവിശേഷതകള്‍ നിലനിര്‍ത്തി കൊണ്ട് പ്രമുഖ ബ്രാന്‍ഡുകള്‍ വിപണിയില്‍ സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിക്കുന്നുണ്ട്. സ്റ്റീരിയോ സ്പീക്കര്‍, സ്പ്ലാഷ് റെസിസ്റ്റന്‍സ്, ഹൈ റിഫ്രഷ് റേറ്റ് എന്നിവയും ശ്രദ്ധിക്കണം. പക്ഷേ ഈ സവിശേഷതകളുള്ള ഫോണുകള്‍ക്ക് വലിയ വില കൊടുക്കേണ്ടതായില്ല. വെറും 15,000 രൂപ മുതല്‍ അത്യുഗ്രമായ സവിശേഷതകളുള്ള സ്മാര്‍ട്ട് ഫോണുകളുണ്ട്.
മികച്ച നിലവാരമുള്ള ക്യാമറ പെര്‍ഫോമെന്‍സും കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുമുള്ള സ്മാര്‍ട്ട് ഫോണുകള്‍ കീശ കാലിയാക്കാതെ പര്‍ച്ചേസ് ചെയ്യണോ ? എങ്കില്‍ ഐക്യൂഓഓ Z6 ലൈറ്റ് 5ജി തന്നെയാണ് മികച്ച ഓപ്പ്ഷന്‍. 5ജി റേഡിയോസും അതുപോലെ തന്നെ രണ്ട് 5ജി ബാന്‍ഡുകളും ബോണസായി ഇവയോടൊപ്പം അവതരിപ്പിക്കുന്നു. ഗെയിമിങ്ങിന് അനുയോജ്യമായ തരത്തില്‍ ഐക്യുഓഓ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 120Hz റിഫ്രഷ് റേറ്റുള്ള എല്‍സിഡി ഡിസ്പ്ലേയും ഒപ്പമുണ്ട്. ക്വാല്‍കോം സ്നാപ്പ്ഡ്രാഗണ്‍ 4ജെന്‍ 1 SoC 5000 mAh വലിയ ബാറ്ററി എന്നിവ വിനോദ ആവശ്യങ്ങള്‍ക്കും അതുപോലെ തന്നെ ഒഫിഷ്യല്‍ ആവശ്യങ്ങള്‍ക്കും ഒരുപോലെ ഉത്തമമാണ്. കൂടാതെ ഇവയുടെ ബോട്ടം ഫയറിങ്ങ് സ്പീക്കര്‍ മനോഹരമായ ശ്രവ്യാനുഭവം കാഴ്ച വെക്കുന്നു.
90Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് വലുതായ ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേയാണ് റെഡ്മി 10 പ്രൈം അവതരിപ്പിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗര്‍ പ്രിന്റ് സ്കാനര്‍, പ്ലാസ്റ്റിക്ക് ഫ്രെയിം, ക്വാഡ് ക്യാമറ സിസ്റ്റം എന്നിവയൊക്കെ ഇവയുടെ മറ്റു സവിശേഷതകളില്‍ പെടുന്നു. 18 വാട്ട് ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സപ്പോര്‍ട്ടിനൊപ്പം 6,000mAh നീണ്ട ബാറ്ററിയുമിവയ്ക്കുണ്ട്. മീഡിയടെക്ക് ഹീലിയോ G88 SoC യിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. 50-മെഗാപിക്സല്‍ പ്രൈമറി ക്യാമറയുള്ള ഇവയ്ക്ക ആവറേജ് ഡേ ലൈറ്റ് ക്യാമറ പെര്ഫോമെന്സുമുണ്ട്.
മികച്ച ബാറ്ററി ലൈഫും, മിഡ് ലെവല്‍ ഗെയിമിങ്ങ് പെര്ഫോമെന്സുമുള്ള സ്ലിമും സ്റ്റൈലിഷുമായ 5ജി സ്മാര്‍ട്ട് ഫോണുകളാണിവ. കൂടാതെ 90Hz റിഫ്രഷ് റേറ്റുള്ളത് കൊണ്ട് തന്നെ റിയല്‍മി നാര്‍സോ
305ജി വിപണിയിലുള്ള മികച്ച സ്മാര്‍ട്ട് ഫോണുകളുടെ കൂട്ടത്തില്‍ മുന്നില്‍ തന്നെ കാണും. അള്ഡ്ര വൈഡ് ക്യാമറകളില്ലെങ്കിലും ഫോട്ടോസിനും വീഡിയസിനും ഒരളവ് വരെ ക്ലാരിറ്റി ഇവ വാഗ്ദാനം ചെയ്യുന്നു. ആവശ്യമില്ലാത്ത നോട്ടിഫിക്കേഷനുകളൊഴിവാക്കാന് റിയല്‍മി യു1 പ്ലസ് പ്രീഇന്‍സ്റ്റാള്‍ഡ് ആപ്പുകളുമുണ്ട്. 5,000mAh ബാറ്ററി കപ്പാസിറ്റി നീണ്ടു നില്ക്കുന്ന ബാറ്ററി ലൈഫുറപ്പാക്കുന്നു.
6.4 ഇഞ്ച് 90z എച്ച്ഡി+ സൂപ്പര്‍ അമോള്‍ഡഡ് ഡിസ്പ്ലേയുള്ള സാംസങ്ങ് ഗ്യാലക്സി F22 മികച്ച ബാറ്ററി ലൈഫ് ഉറപ്പാക്കുന്നു. മാത്രമല്ല നിങ്ങളുടെ ബഡ്ജറ്റില്‍ ലഭിക്കുന്ന ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണുകളുമിവ തന്നെ. 1080ജ ലിമിറ്റഡ് ഡേ ലൈറ്റ് വീഡിയോ ക്വാളിറ്റിയുറപ്പാക്കുന്നു. പ്ലാസ്റ്റിക്ക് യുണിബോഡിയും ഗൊറില്ല ഗ്ലാസ്സ് 5 മികച്ച പ്രൊട്ടക്ഷനുറപ്പാക്കുന്നു. കൂടാതെ സ്മൂത്ത് ആന്റ് ഫ്ൂയിഡ് സോഫ്റ്റ് വെയറുമിവയ്ക്കുണ്ട്.
Content Highlights: best selling smart phones under 15,000 from amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..