amazon
സുഖമായി വിശ്രമിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. പ്രത്യേകിച്ചും വേനല്‍ക്കാലത്ത്. ശരിയായ ഉറക്കം ലഭിക്കുന്നതില്‍ നാം ഉപയോഗിക്കുന്ന കിടക്കയ്ക്ക് വലിയ പങ്കുണ്ട്. അതിനാല്‍ കിടക്കകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
കിടക്കയുടെ അളവ്, മെറ്റീരിയല്‍, കംഫര്‍ട്ട് ലെവല്‍ എന്നിവ പരിഗണിച്ചാവണം കിടക്കകളുടെ തിരഞ്ഞെടുപ്പ്. സിംഗിള്‍, ഡബിള്‍, ക്വീന്‍, കിംഗ് സൈസുകളിലുളള കിടക്കകള്‍ വിപണികളിലുണ്ട്. ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം അനുസരിച്ച് തിരഞ്ഞെടുക്കാം. 36 ഇഞ്ച് വീതിയും 72 ഇഞ്ച് നീളവുമാണ് സിംഗിള്‍ ബെഡുകള്‍ക്ക്. ഒരാള്‍ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമാണ്. ഡബിള്‍ ബെഡുകള്‍ക്ക് 48 ഇഞ്ച് വീതിയും 78 ഇഞ്ച് നീളവുമാണ്. 60 ഇഞ്ച് വീതിയും 78 ഇഞ്ച് നീളവുമുളള ക്വീന്‍ സൈസ് ബെഡുകള്‍ രണ്ടു പേര്‍ക്ക് കിടക്കാന്‍ അനുയോജ്യമാണ്. കിംഗ് സൈസ് ബെഡുകള്‍ മാസ്റ്റര്‍ ബെഡ്‌റൂമിലേക്ക് അനുയോജ്യമാണ്. 72 ഇഞ്ച് വീതിയും 78 ഇഞ്ച് നീളവുമാണുളളത്.
കയര്‍, ഫോം, മെമ്മറി ഫോം, സ്പ്രിംഗ്, സ്മാര്‍ട്ട്ഗ്രിഡ് എന്നിങ്ങനെ വിവിധ തരം കിടക്കകള്‍ വിപണികളിലുണ്ട്.
ഫോം കിടക്കകള്‍
ഉപഭോക്താക്കള്‍ക്ക് മികച്ച കംഫര്‍ട്ട് നല്‍കുന്നവയാണ് ഫോം കിടക്കകള്‍. ശരീരതാപനിലയോടും മര്‍ദ്ദത്തോടും പെട്ടെന്ന് പൊരുത്തപ്പെടാന്‍ കഴിയും. കനം കുറഞ്ഞ സ്‌പോഞ്ച് പോലെയുളള മെറ്റീരിയലാണ് ഫോം. അതിനാല്‍ ഇത്തരം കിടക്കകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനുമാകും.
മെമ്മറി ഫോം കിടക്കകള്‍
കിടക്കുന്നയാളുടെ ശരീരാകൃതിക്കും താപനിലയ്ക്കും അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നവയാണ് മെമ്മറി ഫോം കിടക്കകള്‍. ചൂട് കൂടുമ്പോള്‍ മൃദുവാകുന്ന തരത്തിലാണ് കിടക്കയുടെ നിര്‍മാണം.
കയര്‍ കിടക്കകള്‍
ചകിരിനാരുകളുടെ പാളികള്‍ കൊണ്ടാണ് കയര്‍കിടക്കകള്‍ നിര്‍മിച്ചിരിക്കുന്നത്. നടുവിന് ആവശ്യമായ സപ്പോര്‍ട്ട് നല്‍കുന്നവയാണ് കയര്‍ കിടക്കകള്‍. നടുവേദനയും കഴുത്ത് വേദനയുമുളളവര്‍ക്ക് ഗുണപ്രദമാണ്.
സ്പ്രിംഗ് കിടക്കകള്‍
വായുസഞ്ചാരമുളളതിനാല്‍ ചൂട് തടയാന്‍ കഴിയുന്നവയാണ് സ്പ്രിംഗ് കിടക്കകള്‍. മികച്ച കംഫര്‍ട്ട് നല്‍കുന്നവ ദീര്‍ഘകാലം ഉപയോഗിക്കാനാകും.
നടുവേദനയുളളവര്‍ക്ക് ഉചിതമായ ഓര്‍ത്തോപീഡിക് കിടക്കകളും മികച്ച സ്മാര്‍ട്ട്ഗ്രിഡ് കിടക്കകളും വിപണിയില്‍ നിന്ന് വാങ്ങാം.
വിപണികളിലെ മികച്ച കിടക്കകള്‍ പരിചയപ്പെടാം.
Click Here To Buy : സ്പ്രിംഗ്‌ടെക് കയര്‍ ബോണ്ട് 4 ഇഞ്ചസ് കയര്‍ ഫോം ക്വീന്‍ സൈസ് മാറ്റ്രസ്
മികച്ച കംഫര്‍ട്ട് നല്‍കുന്ന കയര്‍ കിടക്കയാണ് സ്പ്രിംഗ്‌ടെക് കയര്‍ ബോണ്ട് 4 ഇഞ്ചസ് കയര്‍ ഫോം ക്വീന്‍ സൈസ് മാറ്റ്രസ്. ഓര്‍ത്തോപീഡിക് ബാക്ക് സപ്പോര്‍ട്ട് നല്‍കുന്നുവെന്നതാണ് കിടക്കയെ മികച്ചതാക്കുന്നത്. നാച്വറല്‍ റബ്ബറൈസ്ഡ് കയര്‍ ലെയറാണ് ബാക്ക് സപ്പോര്‍ട്ട് നല്‍കുന്നത്. ബോണ്ടഡ് ഫോം സപ്പോര്‍ട്ട് ലെയറുമുണ്ട്. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന കിടക്ക വിവിധ സൈസുകളില്‍ ലഭ്യമാണ്.
Click Here To Buy : സ്ലീപ്പ് ഇന്നൊവേഷന്‍സ് മാര്‍ലി കൂളിംഗ് ജെല്‍ മെമ്മറി ഫോം മാറ്റ്രസ്
വിപണികളിലെ മികച്ച മെമ്മറി ഫോം കിടക്കകളിലൊന്നാണിത്. ട്രിപ്പിള്‍ ലെയര്‍ ഡിസൈനാണ് കിടക്കയുടെ പ്രധാന സവിശേഷത. എയര്‍ഫ്‌ളോ ചാനലുകളുളള മിഡില്‍ ലെയര്‍ കൂളിംഗ് എഫക്ട് നല്‍കുന്നു. കിംഗ് സൈസിലുളള കിടക്ക ഉയര്‍ന്ന ക്വാളിറ്റിയുളളതാണ്. ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാലം മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാം. എല്ലാത്തരം സ്ലീപ് പൊസിഷനുകള്‍ക്കും ഉത്തമമാണ്.
Click Here To Buy : ദി സ്ലീപ് കമ്പനി സ്മാര്‍ട്ട്ഗ്രിഡ് ലക്‌സെ മാറ്റ്രസ്
ഉപഭോക്താക്കള്‍ക്ക് മികച്ച കംഫര്‍ട്ട് നല്‍കുന്ന സ്മാര്‍ട്ട്ഗ്രിഡ് ടെക്‌നോളജിയാണ് കിടക്കയുടെ മുഖ്യ സവിശേഷത. ശരീരാകൃതിക്കനുസരിച്ച് ക്രമീകരിക്കപ്പെടുന്നു. 2500 എയര്‍ ചാനലുകള്‍ കൂളിംഗ് എഫക്ട് നല്‍കുന്നു. നോണ്‍ ടോക്‌സിക്ക്, ഹൈപ്പൊഅലര്‍ജനിക് സവിശേഷതകളുമുണ്ട്. കോട്ടണ്‍ വിസ്‌കോസ് ടോപ്പ് കവര്‍ ഉപഭോക്താക്കള്‍ക്ക് സുപ്പീരിയര്‍ കംഫര്‍ട്ട് ഉറപ്പാക്കുന്നു. സോഫ്റ്റ് ട്രാന്‍സിഷന്‍ ലെയര്‍, ഹൈ റീസിലിയന്റ് സപ്പോര്‍ട്ട് ഫോം ലെയറുകളും കിടക്കകളെ മികച്ചതാക്കുന്നു.
Click Here To Buy : സോളിമോ 6-ഇഞ്ച് മീഡിയം കിംഗ് സൈസ് ബൊണെല്‍ സ്പ്രിംഗ് മാറ്റ്രസ്
അത്യുഗ്രന്‍ ക്വാളിറ്റിയുളള സ്പ്രിംഗ് കിടക്കയാണിത്. ഡമാസ്‌ക് ജാക്വാര്‍ഡ് ഫാബ്രിക്, ക്വില്‍റ്റഡ് ഫോം ലെയര്‍, ബൊണെല്‍ സ്പ്രിംഗ് ലെയറുകള്‍ മികച്ച കംഫര്‍ട്ടാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. സ്പ്രിംഗുകള്‍ ഫോം ലെയറുകള്‍ക്കുളളിലാണുളളത്. ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്ന കിടക്കകള്‍ മികച്ച കംഫര്‍ട്ടും നല്‍കുന്നു. മാസ്റ്റര്‍ ബെഡ്‌റൂമിന് വളരെ അനുയോജ്യമായ കിംഗ് സൈസ് കിടക്കയാണിത്.
Content Highlights: Buy Mattresses Online
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..