amazon
വീടുകളുടെ അകത്തളങ്ങളെ മനോഹരമാക്കാന്‍ പുത്തന്‍ ഫര്‍ണിച്ചറുകള്‍ വാങ്ങാം. ബെഡ്റൂമുകള്‍ ആകര്‍ഷകമാക്കുന്ന മോഡേണ്‍ ഫര്‍ണിച്ചറുകള്‍ വിപണികളിലുണ്ട്. വേറിട്ട ഡിസൈനുകളും മികച്ച ക്വാളിറ്റിയുമുളളവ. കട്ടിലുകള്‍, അലമാരകള്‍, ഡ്രോയറുകള്‍, വാള് ഷെല്‍ഫുകള്‍ തുടങ്ങിയവ. ബെഡ്റൂമുകള്‍ക്ക് മോഡേണ്‍ ലുക്ക് നല്കുന്നവ. ഇപ്പോള്‍ തന്നെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം.
ടോപ്പ് ക്വാളിറ്റി കട്ടിലുകള്‍ | Click Here
ബെഡ്റൂമിലേക്ക് അനുയോജ്യമായ ടോപ്പ് ക്വാളിറ്റി കട്ടിലുകള്‍ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം. സ്റ്റോറേജ് ടൈപ്പ്, മെറ്റീരിയല്‍ എന്നിവയ്ക്കനുസരിച്ച് വിവിധ അളവിലുളള കട്ടിലുകള്‍ വാങ്ങാം. ബോക്സ് സ്റ്റോറേജ്, ഹൈഡ്രോളിക് സ്റ്റോറേജ്, ഡ്രോയര്‍ ടൈപ്പ് തുടങ്ങിയവയുണ്ട്. എഞ്ചിനിയേര്‍ഡ് വുഡ്, സോളിഡ് വുഡ്, മെറ്റല്‍ എന്നീ മെറ്റീരിയലുകളുടെ കനം കുറഞ്ഞതും ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ടോപ്പ് ക്വാളിറ്റി കട്ടിലുകളുണ്ട്. ആവശ്യാനുസരണം കിംഗ്, ക്വീന്‍, സിംഗിള്‍ സൈസ് കട്ടിലുകള്‍ ഓണ്‍ലൈനായി വാങ്ങാം. വിവിധ ഫോള്‍ഡിംഗ് ബെഡുകള്‍, സോഫ ബെഡുകള്‍, ബങ്ക് ബെഡ് എന്നിവയെല്ലാം മികച്ച ഓഫറിലാണ് വിപണികളിലുളളത്.
കംഫര്‍ട്ടബിള്‍ കിടക്കകള്‍ | Click Here
മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാനാകുന്ന പലതരം കിടക്കകള്‍ വിപണികളിലുണ്ട്. വിവിധ മെറ്റീരിയലുകള്‍ക്കനുസരിച്ചും ഉപയോഗിക്കുന്ന ആള്‍ക്കാരുടെ എണ്ണമനുസരിച്ചും ഉചിതമായവ തിരഞ്ഞെടുക്കാം. കിടക്കയുടെ അളവ്, മെറ്റീരിയല്‍, കംഫര്‍ട്ട് ലെവല്‍ എന്നിവ പരിഗണിച്ചാവണം കിടക്കകളുടെ തിരഞ്ഞെടുപ്പ്. സിംഗിള്‍, ഡബിള്‍, ക്വീന്‍, കിംഗ് സൈസുകളിലുളള കിടക്കകള്‍ വിപണികളിലുണ്ട്. ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം അനുസരിച്ച് തിരഞ്ഞെടുക്കാം. 36 ഇഞ്ച് വീതിയും 72 ഇഞ്ച് നീളവുമാണ് സിംഗിള്‍ ബെഡുകള്‍ക്ക്. ഒരാള്‍ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമാണ്. ഡബിള്‍ ബെഡുകള്‍ക്ക് 48 ഇഞ്ച് വീതിയും 78 ഇഞ്ച് നീളവുമാണ്. 60 ഇഞ്ച് വീതിയും 78 ഇഞ്ച് നീളവുമുളള ക്വീന്‍ സൈസ് ബെഡുകള്‍ രണ്ടു പേര്‍ക്ക് കിടക്കാന്‍ അനുയോജ്യമാണ്. കിംഗ് സൈസ് ബെഡുകള്‍ മാസ്റ്റര്‍ ബെഡ്റൂമിലേക്ക് അനുയോജ്യമാണ്. 72 ഇഞ്ച് വീതിയും 78 ഇഞ്ച് നീളവുമാണുളളത്. കയര്‍, ഫോം, മെമ്മറി ഫോം, സ്പ്രിംഗ്, സ്മാര്‍ട്ട്ഗ്രിഡ് എന്നിങ്ങനെ വിവിധ തരം കിടക്കകള്‍ വിപണികളിലുണ്ട്.
മോഡേണ്‍ അലമാരകള്‍ | Click Here
ബെഡ്റൂമുകളില്‍ അനിവാര്യമായ ഒന്നാണ് അലമാരകള്‍. പല നിറങ്ങളിലും മെറ്റീരിയലുകളിലുമുളള അലമാരകള്‍ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം. പുത്തന്‍ ഡിസൈനുകളുളള മോഡേണ്‍ അലമാരകളോടാണ് ഏവര്‍ക്കും പ്രിയം. മെറ്റല്‍, വുഡ്, പ്ലാസ്റ്റിക്, ഫാബ്രിക് മെറ്റീരിയലുകളിലുളള അലമാരകളുണ്ട്. മിറര്‍ ഉളളവയും വാങ്ങാം. ഡോര്‍ ടൈപ്പ് അനുസരിച്ചും അലമാരകള്‍ തിരഞ്ഞെടുക്കാം. വീടുകളുടെ അകത്തളങ്ങളെ മനോഹരമാക്കുന്ന പുത്തന്‍ അലമാരകള്‍ വിപണികളിലുണ്ട്. ബെഡ്റൂമുകളില്‍ അനുയോജ്യമായവയാണെന്ന് ഉറപ്പുവരുത്തണം. വാക്ക്-ഇന്‍ വാര്‍ഡ്രോബ് പോലുളളവ ചെറിയ മൂലകളില്‍ അനുയോജ്യല്ല. പരമാവധി വസ്ത്രങ്ങളും വീട്ടുസാധനങ്ങളും ഉള്‍ക്കൊളളണം. എളുപ്പത്തില്‍ ഉപയോഗിക്കാനുമാകണം.
സ്റ്റൈലിഷ് ഡ്രോയറുകള്‍ | Click Here
സാധനങ്ങള്‍ സൂക്ഷിച്ച് വെയ്ക്കാന്‍ നിരവധി ഡ്രോയറുകളുണ്ട്. ബെഡ്റൂമുകളിലും ലിവിങ് റൂമുകളിലും അനുയോജ്യമായവ. ആകര്‍ഷകമായ ഡിസൈനും മികച്ച ക്വാളിറ്റിയുമുളളവ. എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതും സ്റ്റൈലിഷ് ഫ്രെയിമുകളുളളതുമായ ഡ്രോയറുകള്ക്ക് ആവശ്യക്കാരേറെയാണ്. സ്ഥലം ലാഭിക്കാനും ദീര്‍ഘകാലം ഉപയോഗിക്കാനും സാധിക്കുന്ന ടോപ്പ് ക്വാളിറ്റി ഡ്രോയറുകള്‍ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം.
ആകര്‍ഷകമായ വാള് ഷെല്‍ഫുകള്‍ | Click Here
വിവിധ തരത്തിലുളള മോഡേണ്‍ വാള് ഷെല്‍ഫുകള്‍ അകത്തളങ്ങളെ മനോഹരമാക്കുന്നവയാണ്. പ്രമുഖ ബ്രാന്‍ഡുകളിലുളള ഒട്ടനവധി വാള് ഷെല്‍ഫുകളുണ്ട്. ഡുവല്‍ സ്ക്വയര്‍, യു ഷേപ്പ്, ഹാംഗിങ് ഷെല്‍ഫുകള്‍ക്ക് ആവശ്യക്കാരേറെയാണ്. വ്യത്യസ്തമായ ഡിസൈനുകളും ആകര്‍ഷകമായ നിറങ്ങളിലുമുളള മോഡേണ്‍ ഷെല്‍ഫുകള്‍ ബെഡ്റൂമുകളെ മികച്ചതാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..