amazon
ടീ ഷര്‍ട്ടുകള്‍, ഷോക്സ്, ഗ്ലൗസ്, മഫ്ളര്‍ എന്നിവയൊക്കെ പര്‍ച്ചേസ് ചെയ്യുമ്പോള്‍ വിട്ടുപോകാതെ പര്‍ച്ചേസ് ചെയ്യേണ്ട ഒന്നാണ് ബീനി ക്യപ്പുകള്. ചെവിയില്‍ തണുപ്പ് കേറി വരുന്ന വേദനയില്‍ നിന്നും സംരക്ഷണമേകാനിവയ്ക്ക് സാധിക്കും. മാത്രമല്ല ശരിയായി തിരഞ്ഞെടുത്താല്‍ ഔട്ട് ലുക്കിന് കൂടുതല്‍ ആകര്ഷകതയേകാനിവ ഉത്തമമാണ്. പല വിധ ഡിസൈനില്‍ വേറിട്ട തരത്തില്‍ ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. വിപണിയിലെ മികച്ച ബീനി ക്യാപ്പുകള്‍ പരിചയപ്പെടാം
ആകര്‍ഷകമായ നാല് വ്യത്യസ്ത വര്‍ണ്ണങ്ങളിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഈ നിറ്റഡ് ബീനി ഹാറ്റിനൊപ്പമുള്ള പോം പോം ഡിസൈന്‍ വളരെ ക്യൂട്ടായ ഒരു ലുക്ക് നല്കുന്നതില് വേറിട്ട് നില്ക്കുന്നു. നൂറ് ശതമാനം ഹാന്‍ഡ് നിറ്റഡ് ടെക്ക്നോളജിയാണിവയിലുള്പ്പെടുത്തിയിട്ടുള്ളത്. ഡെനിം ജാക്കറ്റുകളോടൊപ്പം ധരിക്കാന്‍ ഏറ്റവും മികച്ച ഓപ്പ്ഷനുമിവ തന്നെ. രണ്ട് ഷെയിഡിലാണ് ഓരോ ക്യാപ്പുകളും നിര്‍മ്മിച്ചിട്ടുള്ളത്. തണുപ്പ് കാലത്ത് സ്റ്റൈലിഷായി തിളങ്ങാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇന്നു തന്നെ ഇവ പര്‍ച്ചേസ് ചെയ്യൂ.
ഉയര്‍ന്ന നിലവാരത്തിലുള്ള ആക്രിലിക്ക് വൂള്‍ ബ്ലെന്‍ഡ് ഇവയെ കൂടുതല്‍ സ്റ്റൈലിഷും വളരെ കാലം ഈടു നില്‍ക്കുന്നതുമാക്കുന്നു. കൂടാതെ ഇവയുടെ നേര്‍ത്ത മെറ്റീരിയല്‍ കൂടുതല്‍ ധരിക്കാന്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നു. ജാക്കറ്റ് സ്വെറ്റര്‍ എന്നിവയോടൊപ്പം ധരിച്ചാല്‍ വിന്റര്‍ ലുക്കില്‍ അടിപൊളിയായി തിളങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇവയുടെ സൂപ്പര്‍ വാം പോംപോം ക്നിറ്റ്, ഫാഷന്‍ ഡബിള്‍ ലെയര്‍ ഡിസൈന്‍, ഫോള്‍ഡഡ് കഫ് എന്നിവ നിങ്ങളുടെ ചെവി ശരിയായി കവര്‍ ചെയ്യാനുതകുന്നു. ഗ്രേ ന്യൂട്രല്‍ നിറമായത് കൊണ്ട് തന്നെ ഏകദേശം എല്ലാ നിറത്തിലുള്ള ഔട്ട്ഫിറ്റുകളോടൊപ്പമിവ അനുയോജ്യമാകുന്നതാണ്. മാത്രമല്ല ഇവ ഏറ്റവും മികച്ച ഗിഫ്റ്റ് ഓപ്പ്ഷനുമാണ്.
എല്ലാ സൈസിലുമുള്ള ആളുകള്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ സ്ട്രെച്ച് ടൈപ്പ് ഫിറ്റാണിവയ്ക്കുള്ളത്. വളരെ കട്ടിയുള്ളതും സൗകര്യപ്രദവുമായ ആക്രിലിക്ക് ക്നിറ്റ് കണ്‍സ്ട്രക്ഷനിലാണ് ഇവ നിര്‍മ്മിച്ചിട്ടുളളത്. മാത്രമല്ല ഇവയുടെ സോഫ്റ്റ് ഫര് ലൈനിങ്ങ് അതിനോടൊപ്പം നേര്‍ത്ത സ്യൂയിങ്ങ് ത്രെഡ് എന്നിവ ശരിയായ ഊഷ്മളതയും വളരെ കാലത്തെ ഈടുനില്പ്പുമുറപ്പാക്കുന്നു. മാത്രമല്ല ഈ ബീനി ക്യാപ്പുകള്ക്കൊപ്പം അതേ നിറത്തിലുള്ള നെക്ക് മഫ്ളര്‍ ക്യാപ്പുകളും വിപണയില്‍ അവതരിപ്പിക്കുന്നുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഇവ ഒരുപോലെ ഉപയോഗിക്കാവുന്നാതണ്.
ആകര്‍ഷകമായ ആറ് വര്‍ണ്ണങ്ങളിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. കൂടാതെ ഈ ബീനി ക്യാപ്പിനോടൊപ്പം മാച്ചിങ്ങായുള്ള മഫ്ളര്‍ സ്കാഫുകളും ഉള്‍പ്പെടുത്തിയിട്ടുള്ള കോമ്പോ പാക്കാണിത്. ചര്‍മ്മത്തിന് ദോഷം വരാത്ത് തരത്തിലുള്ള ആക്രിലിക്ക് ആന്റി അലര്‍ജിക്ക് മെറ്റീരിയല്‍ കൊണ്ടാണിവ നിര്‍മ്മിച്ചിട്ടുള്ളത്. മങ്ങിയ നിറമായത് കൊണ്ട് ഏതൊരു ഔട്ട്ഫിറ്റിനോടൊപ്പവും ശരിയായി മാച്ചാകുന്നു. ബഡ്ജറ്റില്‍ നിന്ന് കൊണ്ട് വിന്റര്‍ ലുക്കില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇവ പര്‍ച്ചേസ് ചെയ്യാം.
Content Highlights: beanie cap amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..