amazon
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ വിപണിയില്‍ വുമന്‍സ് ഫാഷന്‍ വിഭാഗത്തില്‍ ആകര്‍ഷകമായ ഓഫറുകള്‍. വണ്ടര്‍ വുമന്‍ എന്ന ബാനറോടെയാണ് ഓഫറുകള്‍ അവതരിപ്പിക്കുന്നത്. 50 ശതമാനത്തോളം ഓഫറുകള്‍ക്കൊപ്പം എക്‌സ്ട്രാ 5 ശതമാനം ഓഫറുകളുമുണ്ട്. ലെവിസ്, വോറോ മോഡാ, ഹര്‍പ്പ, ഓണ്‍ലി, ജനസ്യ, പ്യൂമ, ക്‌ളോവിയ പോലുള്ള ബ്രാന്‍ഡുകള്‍ക്കൊക്കെ ഓഫറുകളുണ്ട്. ടീ ഷര്‍ട്ടുകള്‍, ശറാറ, സല്‍വാര്‍ സ്യൂട്ട്, ഗ്രാഫിക്ക് ടീസ്, കുര്‍ത്ത, ഫ്‌ളോറല്‍ ഡ്രസ്സ്, എമ്പ്രോയിഡഡ് ടോപ്പ്, നൈറ്റ് സ്യൂട്ട് തുടങ്ങി എല്ലാ വിധ വസ്ത്രങ്ങള്‍ക്കും ഈ ഓഫറുകളുണ്ട്. കൂടാതെ 75 ശതമാനം ഓഫറില്‍ പ്രതാംബ്ലൂ, വാഷിക പോലുള്ള ബ്രാന്‍ഡഡ് സാരികളും അവതരിപ്പിക്കുന്നു. ഇന്ന് തന്നെ വാങ്ങാം
എത്ര തന്നെ വസ്ത്രങ്ങള്‍ വിപണിയില്‍ പുതിയതായി അണിനിരന്നാലും ജീന്‍സിന് മാര്‍ക്കറ്റിലുള്ള ട്രെന്‍ഡ് ഇന്നും ഉയര്‍ന്നു തന്നെ നില്‍ക്കുന്നുണ്ട്. നിത്യേനേ ജീന്‍സണിയുന്നതാണ് നിങ്ങളുടെ കംഫേര്‍ട്ടെങ്കില്‍ എല്ലാ ടോപ്പുകളുടെ കൂടെയും അനുയോജ്യമായ ജീന്‍സുകള്‍ തിരഞ്ഞെടുക്കാനാണ് നമുക്കിഷ്ടം. ട്രെന്‍ഡിനനുസരിച്ച് വിപണിയില്‍ വന്‍ മാറ്റങ്ങളിലൂടെ ജീന്‍സുകള്‍ അവതരിപ്പിക്കുന്നുണ്ട്. വിന്റേജ് ഹൈ വെയിസ്റ്റ് ജീന്‍സ് മുതല്‍ വൈഡ് ലെഗ്ഡ് മോഡേണ്‍ ജീന്‍സ് വരെ നീളുന്നു ജീന്‍സിന്റെ ചരിത്രം. ഒരു മോഡേണ്‍ ലുക്കാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഗ്രഞ്ച് ഇന്‍സ്പയേര്‍ഡ് റിപ്പ്ഡ് ജീന്‍സുകള്‍ എന്നിവ നല്ല ഓപ്പ്ഷനാണ്. പല തരം ഫിറ്റിലും, വാഷിലും, ലെന്തിലും ജീന്‍സുകള്‍ ലഭിക്കുന്നതാണ്. കോട്ടണ്‍, സ്പാന്‍ഡക്‌സ്, പോളിസ്റ്റര്‍ എന്നിവയാലാണ് ഇവ നിര്‍മ്മിക്കപെട്ടിട്ടുള്ളതാണ്. ഹൈ റൈസ് വെയിസ്റ്റ് സ്‌ട്രെച്ചബിള്‍ ഫിറ്റ് എന്നിവ ഇവയുടെ പ്രധാനപ്പട്ട സവിശേഷതകളാണ്. ഇതിനു മൊത്തം അഞ്ചു പോക്കറ്റുകളുണ്ട്. ഷാമ്പ്രേ ഡെനിം ഷര്‍ട്ടുകളോടൊപ്പം ധരിക്കാന്‍ ഇവ വളരെ നല്ലൊരു ഓപ്പ്ഷനാണ്.
വിമെന്‍സ് വെയറുകളുടെ കമനീയ ശേഖരമാണ് വിപണികളില്‍. സാരികള്‍, ടോപ്പുകള്‍, ടിഷര്‍ട്ടുകള്‍, കുര്‍ത്തകള്‍. ജീന്‍സ് വെയറുകള്‍ തുടങ്ങിയവ. ആകര്‍ഷകമായ ഡിസൈനുകളിലും ക്വാളിറ്റി മെറ്റീരിയലുകളിലുമുളളവ. വിവിധ ആഘോഷപരിപാടികള്‍ക്കനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കാം. സ്‌റ്റൈലിഷ് ടോപ്പുകള്‍ സ്ത്രീകളുടെ ഇഷ്ട വസ്ത്രങ്ങളിലൊന്നാണ്. വിപണികളിലെ മികച്ച നെക്ക് ടോപ്പുകളിലൊന്നാണിത്. സ്ലീവ്‌ലെസ് ടൈപ്പിലുളള ടോപ്പ് മികച്ച കാഷ്വല്‍ വെയര്‍ കൂടിയാണ്. ഉയര്‍ന്ന ക്വാളിറ്റിയുളള മെറ്റീരിയലായതിനാല്‍ ദീര്‍ഘകാലം ഉപയോഗിക്കാനുമാകും. സ്ലിം ഫിറ്റ്, സോളിഡ് പാറ്റേണ്‍ ടൈപ്പിലുളള നെക്ക് ടോപ്പ് വിവിധ നിറങ്ങളില്‍ വിപണികളില്‍ ലഭ്യമാണ്. ഉയര്‍ന്ന കംഫര്‍ട്ടോടെ ധരിക്കാം.
പാര്‍ട്ടിയിലും ഓഫീസിലും ഒരുപോലെ തിളങ്ങാന്‍ ഏറ്റവും മികച്ച ഓപ്പ്ഷനാണിവ. ഇവയുടെ ഷോര്‍ട്ട് സ്ലീവ് ഡിസൈന്‍ സ്‌റ്റൈലിഷ് ലുക്കില്‍ തിളങ്ങാന്‍ ഉചിതമാക്കുന്നു. നീ ലെന്ത് ഡ്രെസ്സ് നിങ്ങളുടെ ഉള്ളിലെ സ്‌റ്റൈല്‍ ഐക്കണിനെ പുറത്ത് കൊണ്ട് വരുന്നു. എല്ലാ ശരീര പ്രകൃതക്കാര്‍ക്കും ഉത്തമമായ തരത്തില്‍ ടൈ വെയിസ്റ്റും ഇവയ്ക്കുണ്ട്. ഒരുപാട് ട്രാന്‍സ്പ്പരന്റ് അല്ലാത്തതും അതേ സമയം തന്നെ ഒട്ടും കട്ടിയില്ലാത്തതുമാണ് ഇവയുടെ പ്രത്യേകത. നീല കറുപ്പ് എന്നീ രണ്ട് നിറങ്ങളിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. വളരെ കാലം ഈടു നില്‍ക്കുന്നതിന് മെഷീന്‍ വാഷ് ചെയ്യുന്നതാവുമുത്തമം. ബീച്ച് വെക്കേഷന്‍, കാഷ്വല്‍ ഔട്ട്‌ഡോര്‍, ഓഫീസ്, പാര്‍ട്ടി, ക്ലബ്, കോക്ക്‌ടെയില്‍ ഈവനിങ്ങ്, ഷോപ്പിങ്ങ്, വെഡിങ്ങ്, വെക്കേഷന്‍, ഡെയിലി ലൈഫ്, വെഡിങ്ങ് ഗസ്റ്റ്, മറ്റേനിറ്റി, സ്പ്രിങ്ങ് ആന്റ് സമ്മര്‍ വെയര്‍, വിന്റേജ് ഡ്രെസ്സ്, മറ്റേനിറ്റി എന്നിങ്ങനെ പല ആവശ്യങ്ങള്‍ക്കും ഇവ ഒരുപോലെ ഉപയോഗിക്കാം.
മരതക പച്ച നിറത്തിലെ ഈ സാരി ക്ലാസിക്ക് ലുക്കില്‍ നിങ്ങളെ മനോഹരിയാക്കുന്നു. ആകര്‍ഷകമായ പിങ്ക് നിറമാണ് ഇവയുടെ ബോഡറിന് നല്‍കിയിട്ടുള്ളതാണ്. മാത്രമല്ല സാരിയുടെ അറ്റത്തില്‍ അലങ്കാരമായി പിങ്ക് നിറത്തിലുള്ള ളസലുകളും ചേര്‍ത്തിട്ടുണ്ട്. 5.5 മീറ്ററാണ് ഈ സാരിയുടെ അളവ്. ഇവയുടെ ബ്ലൗസ് പീസ് 80 സെന്റിമീറ്ററാണ്. കാഴ്ചയില്‍ ലളിതവും ധരിക്കാന്‍ വളരെ സൗകര്യപ്രദവുമാണിവ.
Content Highlights: amazon women's day special wonder women sale
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..