amazon
എല്ലാത്തിലും ലാഭം നോക്കുന്നവരും അിനോടോപ്പം തന്നെ സൗകര്യവും ഉറപ്പു വരുത്താന്‍ ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. ഏതു കാര്യം തന്നെ ആവട്ടെ കുഴഞ്ഞു മറിയുന്ന അവസ്ഥ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ഗാഡ്ജറ്റ് വാങ്ങി കൂട്ടുന്നതിലും അത്തരം ചിന്താഗതികാരാണ് ഏറെ. അതുകൊണ്ടാണല്ലോ വയര്‍ലെസ്സ് ഡിവൈസുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറിയത്. കേബിള്‍ കണക്ട് ചെയ്ത് കളയുന്ന സമയത്ത് വേറെ എന്തെങ്കിലും പണി നോക്കാം. അത്തരത്തില്‍ വയര്‍ലെസ്സായി വാങ്ങാവുന്ന ഉല്‍പ്പന്നങ്ങളാണ് കീബോഡും മൗസും. ഒന്നിച്ച് പറയുന്നത് കൊണ്ട് ഒന്നിച്ച് തന്നെ വാങ്ങണം ആതാണല്ലോ ശരി. ഓണ്‍ലൈന്‍ വിപണിയില്‍ അതുകൊണ്ട് തന്നെ പ്രമുഖ കമ്പനികളുടെ വയര്‍ലെസ്സ് കീബോഡ് മൗസ് എന്നിവയുടെ കോമ്പോ അവതരിപ്പിക്കുന്നുണ്ട്. അതില്‍ മികച്ചത് പരിചയപ്പെടാം
1. ലെനോവോ 100 വയര്‍ലെസ്സ് കീബോഡ് ആന്റ് മൗസ് കോമ്പോ : Click here to buy
നിങ്ങളുടെ ഹാന്‍ഡ് ബാഗില്‍ പോലും ഒതുങ്ങുന്ന ലളിതമായ കീബോഡ് മൗസ് കോമ്പോ വാങ്ങാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ലെനോവോ 100 വയര്‍ലെസ്സ് കീബോഡ് ആന്റ് മൗസ് തന്നെയാണ് മികച്ച ഓപ്പ്ഷന്‍. വളരെ കുറഞ്ഞ ബഡ്ജറ്റില്‍ മികച്ച പ്രവര്‍ത്തനമാണ് ഇവ ഉറപ്പാക്കുന്നത്. കൂടാതെ നിങ്ങളുടെ ജോലിയെയും ഇവ വളരെ അനായാസമാക്കുന്നു. ഇവ വളരെ ഭാരം കുറഞ്ഞതും വാട്ടര്‍ റെസിസ്റ്റന്റന്റുമാണ്. എഎഎ ബാറ്ററി കൊണ്ടാണിവ പ്രവര്‍ത്തിക്കുന്നത്. വളരെ ഗവേഷമങ്ങള് നടത്തി വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത് കൊണ്ട് തന്നെ കൂടുതല്‍ കാലം ഈടു നില്ക്കുന്നു. കാപ്പ്സ്ലോക്ക്, നമ്പര്‍ ലോക്ക്, ലോ ബാറ്ററി എന്നിവ കാണിക്കാനായി മൂന്ന് ഇന്‍ഡിക്കേറ്ററുകളുണ്ട് കൂടാതെ ബാറ്ററി പവര്‍ ലാഭിക്കാനായി ഓണ്‍/ഓഫ് സ്വിച്ചും ഇവയിലുള്പ്പെടുത്തിയിട്ടുണ്ട്.
2. ലോഗിടെക്ക് എംകെ215 വയര്‍ലെസ്സ് കീബോഡ് ആന്റ് മൗസ് : Click here to buy
എവിടെയും കൊണ്ട് പോക തക്ക വളരെ ലളിതമായ ഡിസൈനിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. വയര്‍ലെസ്സ് ഡിവൈസുകളുടെ പ്രമുഖ ബ്രാന്ഡായതു കൊണ്ട് തന്നെ ലോഗിടെക്കിന്റെ ഉല്‍പ്പന്നം വാങ്ങുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല. ഏറെ നേരം നീണ്ടു നില്ക്കുന്ന ബാറ്ററി ലൈഫാണ് ഇവ ഉറപ്പാക്കുന്നത്. ഇവ ഉപയോഗിക്കാന്‍ ഡെസ്ക്ക്ടോപ്പ്, ലാപ്പ്ടോപ്പ്, നെറ്റ്ബുക്ക് കമ്പ്യൂട്ടര്‍ എന്നിവയുടെ യുഎസ്ബി പോര്‍ട്ടില്‍ കണക്ട് ചെയ്താല്‍ മാത്രം മതി. ഹൈ ഡെഫിനിഷന്‍ ഒപ്പ്റ്റിക്കല്‍ ട്രാക്കിങ്ങ് ഉള്ളതിനാല്‍ സുഗമവും നിയന്ത്രിതവുമായ കേര്‍സര്‍ ഉറപ്പാക്കുന്നു.
3. ഡെല്‍ കെഎം117 വയര്‍ലെസ്സ് കീബോഡ് മൗസ് : Click here to buy
കെഎം117 ഡെല്‍ അവതരിപ്പിക്കുന്ന ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കീബോഡ് മൗസ് കോമ്പോയാണ്. ഇവയില്‍ വളരെ ചെറിയ വയര്‍ലെസ്സ് നാനോ റിസീവറുണ്ട്. ഇത് ലാപ്പ്ടോപ്പുകളില്‍ ഉപയോഗിക്കാന്‍ വളരെ സൗകര്യപ്രദമാക്കുന്നു. കീബോഡിന് രണ്ട് എഎഎ ബാറ്ററികളും മൗസിന് ഒരു എഎ ബാറ്ററിയുമാണ് വേണ്ടി വരുന്നത്. ന്യൂമറിക്ക് കീപാഡുള്ള ഈ ഫുള്‍ സൈസ് കീബോഡുകള്‍ നിങ്ങളുടെ ടൈപ്പിങ്ങ് എളുപ്പമാക്കുന്നു. ഇവയ്ക്ക് ലോ ബാറ്ററി പവര്‍ ഇന്ഡികേറ്ററുണ്ട്. കൂടാതെ ബാറ്ററി പവര്‍ ലാഭിക്കാനായി ഓണ്‍/ഓഫ് സ്വിച്ചും ഇവയിലുള്പ്പെടുത്തിയിട്ടുണ്ട്.
4. ഐബാള്‍ മാജിക്കല്‍ ഡുവോ 2 വയര്‍ലെസ്സ് കീബോഡ് ആന്റ് മൗസ് : Click here to buy
ഐബോളിന്റെ ഈ വയര്‍ലെസ്സ് കീബോഡ് മൗസ് കോമ്പോയില്‍ സ്പെഷ്യല്‍ ചോക്ലേറ്റ് കീ ടോപ്പുകളുണ്ട്. ഇവ സ്പില്‍ റെസിസ്റ്റന്‍സി ഉറപ്പാക്കുന്നു. മാത്രമല്ല ഇവയുടെ മെമ്പറേന് കോട്ടിങ്ങ് സുഗമമായി ടൈപ്പ് ചെയ്യാമും സഹായിക്കുന്നു. ഇവയുടെ എക്സ്ട്രാ ലാര്‍ജ് സ്പെയിസ് ബാര്‍ എന്റര്‍ കീ എന്നിവ ടൈപ്പിങ്ങില്‍ സംഭവിക്കുന്ന തെറ്റുകള്‍ ഒരുവിധം വരെ തടയുന്നു. എപ്പോഴും ബാറ്ററി മാറ്റേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇവയുടെ ദീര്‍ഘനേരം ഈടുനില്‍ക്കുന്ന ബാറ്ററി ഉതകുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..