amazon
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ചര്‍മ്മസംരക്ഷണത്തിന്റെ ദിനചര്യകളിലും മാറ്റം വരുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് തണുപ്പ്കാലത്ത് ചര്‍മ്മത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കണം. പതിവ് ചര്‍മ്മസംരക്ഷണ ദിനചര്യകളും ഉല്‍പ്പന്നങ്ങളും ഈ കാലത്ത് മാറ്റേണ്ടതുണ്ട്. മഴകാലത്ത് ഉപയോഗിക്കുന്ന സ്‌കിന്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ മനോഹരവും തിളക്കമുള്ളതുമാക്കാന്‍ സഹായിക്കണം. മഴകാല ചര്‍മ സംരക്ഷണത്തില്‍ ഉള്‍പ്പെടുത്താനായി ചില ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാം.
വിന്റര്‍ സ്‌കിന്‍കെയര്‍ എസന്‍ഷ്യല്‍സുകള്‍ : click here to buy
ചര്‍മ്മത്തിനു വേണ്ട പോഷണവും ജലാംശവും നിലനിര്‍ത്താന്‍ മോയിച്ചുറൈസിങ്ങ് പോലുള്ളവയുടെ അനിവാര്യത കാലാകാലങ്ങളായി പറഞ്ഞുവരുന്ന ഒന്നാണ്. ദിവസം മുഴുവനും കോമള ചര്‍മ്മത്തില്‍ തിളങ്ങാന്‍ ആലോവേര, ആല്‍മണ്ട് ഓയില്‍, ഷിയ ബട്ടര്‍, വാസ്ലിന്‍ ജെല്ലി എന്നിവയടങ്ങിയിട്ടുള്ള ബോഡിലോഷനുകള്‍ സഹായിക്കും.
മഴക്കാലത്ത് സോപ്പിന് വിശ്രമം കൊടുക്കുന്നതാവും ഉചിതം. ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താനായി ഷവര്‍ജെല്‍, ക്രീമി ബോഡി വാഷ് എന്നിവയിലേക്ക് മാറൂ. ഈ ബോഡി വാഷുകള്‍ ഉന്‍മേഷപ്പെടുത്താന്‍ മാത്രമുള്ളതല്ല മറിച്ച് ഇത് ചര്‍മ്മത്തിന് മേന്‍മയും മിനുസതയും മൃദുത്വവും നല്‍കുന്നു. തിളങ്ങുന്ന ചര്‍മ്മത്തിന് തേങ്ങാപാല്‍, ഷിയ ബട്ടര്‍, തേന്‍, ആല്‍മണ്ട് ഓയില്‍, പാല്‍ എന്നിവയടങ്ങിയ ബോഡിവാഷുകള്‍ തിരഞ്ഞെടുക്കു.
നിങ്ങളുടെ ചര്‍മ്മം വരണ്ടതും ക്ഷീണിച്ചതുമായി അനുഭവപ്പെടുന്നോ ? എങ്കില്‍ അതിനുള്ള മരുന്ന് ബോഡി ഓയില്‍ തന്നെയാണ്. കുളികഴിഞ്ഞയുടനെയോ കുളിച്ചുകൊണ്ടിരിക്കുമ്പോഴോ ഇത് ഉപയോഗിക്കുന്നത് വളരെയേറേ ഗുണങ്ങള്‍ നല്‍കും. അവക്കാഡോ ഓയില്‍, ആല്‍മണ്ട് ഓയില്‍ വെളിച്ചെണ്ണ എന്നിവ ദിവസം മുഴുവന്‍ ഫ്രഷായിരിക്കുവാനും മൃദുവായ ചര്‍മ്മം നിലനിര്‍ത്താനും സഹായിക്കുന്നു.
മുഖചര്‍മം എപ്പോഴും പൊടിപടലങ്ങള്‍, അഴുക്ക്, ഡെഡ് സെല്‍സ് എന്നിവയുടെ കൂട്ടുകാരിയാണ്. ഒരു നല്ല ഫെയ്സ് വാഷ് മുഖകുരു, കണ്ണിനു ചുറ്റുമുള്ള കറുപ്പ് എന്നിവ അകറ്റുന്നതും തിളങ്ങുന്ന ചര്‍മ്മത്തിനു മുതല്‍കൂട്ടുമാവണം. ആന്റി ഓക്സിഡന്റ് ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യമുള്ളതും പുതുമയുള്ളതുമാക്കി നിലനിര്‍ത്താന്‍ സഹായിക്കും.
ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ചര്‍മ്മത്തക്കാള്‍ വളരെ മൃദുവാണ് ചുണ്ടുകളിലേത്. ലിപ് പാക്ക്സ്, ലിപ് ബാം, ലിപ് എക്സ്ഫോളിയേറ്റര്‍ എന്നിവ നിങ്ങളുടെ ചുണ്ടുകളുടെ സംരക്ഷണത്തിന് തീര്‍ച്ചയായും ഉള്‍പ്പെടുത്തണ്ടവയാണ്. ശൈത്യകാലം തുടങ്ങുമ്പോള്‍ തന്നെ വരള്‍ച്ച വിണ്ടുകീറല്‍ എന്നിവ നമ്മുടെ ചുണ്ടുകള്‍ക്ക് കൂട്ടായിയെത്തും. വീടുകളില്‍ തന്നെ ചില പൊടിക്കൈകള്‍ പരീക്ഷിക്കാമെങ്കിലും ലഭ്യതയുടെയും ഫലത്തിന്റെയും കാര്യത്തില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വേറിട്ടു നില്‍ക്കുന്നു.
മുഖം സംരക്ഷിക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ തന്നെ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് സണ്‍സ്‌ക്രീനുകള്‍. അതില്‍തന്നെ മികച്ച UVA, UVB ബ്ലോക്കിങ്ങ് സണ്‍സ്‌ക്രീനുകള്‍ തന്നെ തിരഞ്ഞെടുത്താലെ ഇത് ഫലവത്താകു. കാലാവസ്ഥ ഏതുമാകട്ടെ നിങ്ങളുടെ ദൈനംദിന ചര്‍മ്മസംരക്ഷണത്തിന്റെ അഭിഭാജ്യഘടകമായിരിക്കണം സണ്‍സ്‌ക്രീന്‍. സൂര്യന്റെ ദോഷകരമായ കിരണങ്ങളില്‍ നിന്ന് രക്ഷിക്കുക മാത്രമല്ല മുഖത്തെ കറുത്തപ്പാടുകള്‍, വാര്‍ദ്ധക്യ ലക്ഷണങ്ങള്‍, അകാല വാര്‍ദ്ധക്യം, ചുളിവുകള്‍ എന്നിവയൊക്കയില്‍ നിന്നും രക്ഷ നല്‍കുന്നു.
മുന്‍ഗണനയില്‍പ്പെ ടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഉല്‍പ്പന്നം ഫെയ്സ്സെറം ആണ്. ഇത് ഉപയോഗിച്ച് തുടങ്ങാന്‍ മുപ്പതുകള്‍ കഴിയണമെന്നില്ല. ഇരുപതുകളില്‍ തന്നെ ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. ചര്‍മ്മപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉചിതമായത് ഫെയ്സ് സെറം തന്നെ. ആന്റിഏജിങ്ങ്, പ്ലംബിങ്ങ്, ഗ്ലോയിംഗ്, റെജുവനേഷന്‍ എന്നിവ മാത്രമല്ലാതെ പല ഗുണങ്ങളും ഇത്തരം സെറം നല്‍കുന്നുണ്ട്.
വിന്റര്‍ സീസണ്‍ തുടങ്ങുമ്പോള്‍ തന്നെ കൈകളും നഖങ്ങളും വരള്‍ച്ചയാല്‍ പൊറുതിമുട്ടുമ്പോള്‍ മൊയിസ്ചുറൈസ്ഡ് ആവാന്‍ ഹാന്‍ഡ് ക്രീം പ്രതീക്ഷിച്ചിരിക്കും. പല തരത്തിലുള്ള സുഗന്ധത്തിലും നിങ്ങളുടെ കൈകളെ മനോഹരമാക്കാന്‍ ഇവയ്ക്ക് സാധിക്കും. വരള്‍ച്ചയുടെ മടുപ്പ് ഒഴിവാക്കാന്‍ കൈകള്‍ മൊയിസ്ചുറൈസ് ചെയ്യേണ്ടത് അനിവാര്യമാണ്. ഹാന്‍ഡ് ആന്‍ഡ് നെയില്‍ ക്രീംസ് നിങ്ങളുടെ കൈകളെ മൃദുലവും മിനുസമുള്ളതുമാക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാല്‍ പരിപോഷിതമാണ്.
വിന്ററിനായി ഒരുങ്ങുന്ന ഹൈഡ്രേറ്റിങ്ങ് ആന്റ് സൂതിങ്ങ് ഫൂട്ട് ക്രീമുകള്‍ക്കൊപ്പം. ഈ ഫീറ്റ് ബാമുകള്‍ നിങ്ങളുടെ പാദങ്ങളെ വിണ്ടുകീറലുകളില്‍ നിന്നുംസംരക്ഷിച്ച് മൃദുലവും ആകര്‍ഷകവുമാക്കുന്നു. പാദങ്ങളിലെ ചര്‍മ്മം ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ചര്‍മ്മത്തക്കാള്‍ വളരെ കട്ടിയുള്ളതായതാല്‍ തന്നെ ഇവയ്ക്ക് അധികം ശ്രദ്ധയുമാവശ്യമാണ്.
Content Highlights: amazon winter skin care essentials
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..