amazon
കഴിക്കുന്ന ഭക്ഷണം മുതല്‍ കുടിക്കുന്ന വെള്ളം വരെ മായം കലര്ന്നാണല്ലോ ഇന്നത്തെ കാലത്ത് വരുന്നത്. ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്ന് ഡോക്ടര്‍മാര്‍ വരെ പറയുന്നു. പക്ഷേ വെള്ളത്തില്‍ കലര്‍ന്നിരിക്കുന്ന പല പദാര്‍ത്ഥങ്ങള്‍ പോലും രോഗത്തിന് വഴിവെക്കുന്നത് നമ്മള് കണ്ടു വരുന്ന ഒരു കാഴ്ചയാണ്. അതുകൊണ്ട് തന്നെയാണ് തിളപ്പിച്ചാറ്റിയ വെള്ളത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്. ക്ലോറിന്‍ ആല്‍ക്കലൈന്‍ എന്നിവയുടെ അംശം വെള്ളത്തില്‍ കൂടിയാല്‍ തന്നെ ഇവ വായില്‍ വെക്കാന്‍ പോലും പറ്റാത്ത തരത്തിലാകുന്നു. ഇവ അകറ്റാനായി ഉപയോഗിക്കാനാവുന്ന ശരിയായ ഓപ്ഷൻ വാട്ടര്‍ പ്യൂരിഫയറുകളാണ്. യുവി+ആര്‍ഒ ഫില്ട്ടറേഷന്, നിനറലൈസേഷന്, ടിഡിഎസ് കണ്ട്രോള് ടെക്ക്നോളജിയുള്ള വളരെയധികം ആല്‍ക്കലൈന്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. പാതോജന്റെ അളവ് കുറച്ച് വെള്ളത്തിലെ ആവശ്യമായ മിനറല്‍സ് ശരിയായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. കപ്പാസിറ്റിയിലും, ഡിസൈനിലും, മെക്കാനിസമിലും വിപുലമായ വാട്ടര്‍ പ്യൂരിഫയറുകളുടെ ശേഖരം വിപണിയിലുണ്ട്. മാത്രമല്ല നമ്മുടെ വീട്ടിലേക്ക് അനുയോജ്യമായ തരത്തിലുള്ള അളവിലും ഇവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. വരൂ വിപണിയിലെ മികച്ച വാട്ടര്‍ പ്യൂരിഫയറുകള്‍ പരിചയപ്പെടാം
1. ഹാവല്‍സ് ഡിജി ടച്ച് ആല്‍ക്കലൈന്‍ വാട്ടര്‍ പ്യൂരിഫയര്‍ : Click here to buy
സെവന് സ്റ്റേജ് 100% ആര്‍ഒ ആന്റ് യുവി പ്യൂരിഫിക്കേഷനാണിവ ഉറപ്പാക്കുന്നത്. കൂടാതെ വെള്ളത്തിന് 8+ പിഎച്ച് ലെവല്‍ കൂട്ടുകയും ആവശ്യമായ ആല്‍ക്കലൈന്‍ മിനറല്‍ കാല്‍ഷ്യം, മഗ്നേഷ്യം, പൊട്ടാസിയം, സോഡിയം, സിങ്ക് പോലുള്ള ട്രെയിസ് എലമന്റുകളും നിലനിര്‍ത്താനും സഹായിക്കുന്നു. ഇവയുെട ഡബിള്‍ യുവി പ്യൂരിഫിക്കേഷന്‍ വെള്ളത്തെ ശരിയായി ശുദ്ധീകരിക്കുന്നു. കൂടാതെ ഹൈഡ്രേഷന്, ആല്‍ക്കലിനിറ്റി, മിനറല്‍ അബ്സോര്‍ബ്ഷന്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നു. ഇവ സമയോചിതമായി മെയിന്റയിന്‍ ചെയ്യാന്‍ മോണിറ്റര്‍ ഡിസപ്ലേ എന്നിവയില്‍ ഫില്‍ട്ടര്‍ ലൈഫ് എക്സപ്പട്ടന്സി ഫീച്ചറുണ്ട്. ആറ് ലിറ്റര്‍ കപ്പാസിറ്റിയാണിവയ്ക്കുള്ളത്.
2. ബ്ലൂ സ്റ്റാര്‍ ഓപ്പുലസ് ആല്‍ക്കലൈന്‍ വാട്ടര്‍ പ്യൂരിഫയര്‍ : Click here to buy
ട്രിപ്പിള്‍ ലെയേഡ് ആര്‍ഒ+യുവി+യുഎഫ് പ്രൊട്ടക്ഷന്‍ ഉറപ്പാക്കുന്നു. ശരീരം ആരോഗ്യകരമായി ഇരിക്കുന്നിതിനും കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും ഇമ്യൂണോ ബൂസ്റ്റ് ടെക്ക്നോളജി പ്രധാനം ചെയ്യുന്ന ആല്‍ക്കലെന്‍ ആന്റിഓക്സിഡന്റ് പ്രോപ്പര്‍ട്ടി സഹായിക്കുന്നു. വളരെ മികച്ച എട്ട് ലിറ്റര്‍ ഹൈ പ്യൂരിഫിക്കേഷന്‍ കപ്പാസിറ്റിയാണിവയ്ക്കുള്ളത്. ഇവയുടെ കോപ്പര്‍ ഇംപ്രെഗ്നേറ്റഡ് ആക്ടിവേറ്റഡ് കാര്‍ബണ്‍ വെള്ളത്തിലെ ദുര്‍ഗന്ധമകറ്റാനും ക്ളോറിന്‍ നീക്കം ചെയ്യാനും പര്യാപ്തമാണ്. കൂടാതെ ടാങ്ക് ഫുള്‍ ഇന്‍ഡിക്കേറ്റര്‍, യുവി ഫെയില്‍ അലേര്‍ട്ട് പോലുള്ള സുരക്ഷ സംവിധാനങ്ങളുമുണ്ട്. വാള് മൗണ്ട് കൗണ്ടര്‍ ടോപ്പ് എന്നിങ്ങനെയാണ് ഇവ ഘടിപ്പിക്കേണ്ടത്.
3. കെന്റ് സുപ്രീം വാട്ടര്‍ പ്യൂരിഫയര്‍ : Click here to buy
വിഷാംശങ്ങള്‍, തുരുമ്പ് പോലുള്ള വസ്തുക്കള്‍, കീടനാശിനികല്‍, ഫ്ളൂറോയിഡ് പോലുള്ള അലിഞ്ഞു പോകാത്തവയെ പോലും ശരിയായി നീക്കം ചെയ്യാനിവയ്ക്ക് സാധിക്കും. ആര്‍ഒ+യുവി+ടിഡിഎസ് കണ്ട്രോള് മള്‍ട്ടിപ്പിള്‍ പ്യൂരിഫിക്കേഷന്‍ പ്രോസസ്സ് ഉറപ്പാക്കുന്നു. വളരെയധിക നേരം വെള്ളം ശുദ്ധീകരിച്ച് സൂക്ഷിക്കാന്‍ ഇവയുടെ ടാങ്ക് യുവി എല്‍ഇഡി സഹായിക്കുന്നു. കൂടാതെ ടിഡിഎസ് കണ്ട്രോള് വെള്ളത്തിന്റെ നാച്ചുറല്‍ മിനറല്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. എട്ട് ലിറ്റര്‍ കപ്പാസിറ്റിയുള്ള ഈ വാട്ടര്‍ പ്യൂരിഫയര്‍ ടാപ്പിലെ വെള്ളം, കോര്പ്പറേഷന് വെള്ളം എന്നിവയെല്ലാം ഒരു മണിക്കൂറില്‍ 20 ലിറ്റര്‍ വരെ ശുദ്ധീകരിക്കാം. ഇവയുടെ വാള് മൗണ്ടഡ് ഡിസൈന്‍ വീട്ടിലെ ആവശ്യത്തിനായി വളരെ സൗകര്യപ്രദമാക്കുന്നു. കൂടാതെ ഇവയുടെ ഓണ്‍ ആന്റ് ഓഫ് ഫുള്ളി ഓട്ടോമാറ്റിക്ക് ഓപ്പറേഷന് ശുദ്ധമായ വെള്ളം സമയോചിതമായി ഫില്‍ ചെയ്യാനുതകുന്നു.
4. ഫാബര്‍ എഫ്ഡബ്ല്യൂപി ന്യൂട്രോണ്‍ പ്ലസ്സ് ആല്‍ക്കലൈന്‍ : Click here to buy
ഒരു വര്‍ഷത്തെ വാറണ്ടിയുള്ള ഇവയ്ക്ക് പത്ത് ലിറ്റര്‍ വരെ കപ്പാസിറ്റിയുണ്ട്. കൂടാതെ വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത് ഉയര്ന്നുനിലവാരത്തിലുള്ള എബിഎസ് ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. കൂടാതെ 13.5 എല്‍പിഎച്ച് ഫില്ട്ടറേഷന്, 36 വാട്ട്സ് പവര്‍, 160-260 വോട്ട്സ് എന്നിവയൊക്കെ ഇവയുടെ പ്രധാന സവിശേഷതകളാണ്. 20 മൈക്രോണ്‍ ബോക്സ് ഫ്രീ എക്സ്റ്റേര്‍ണല്‍ സെഡിമെന്റ് പ്രീ ഫില്‍ട്ടര്‍ എന്നതും പ്രത്യേകതയാണ്. ഇലക്ട്രിക്ക് പവര്‍ സോസിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..