പ്രമുഖ ബ്രാന്‍ഡുകളുടെ വാച്ചുകള്‍ 1000 രൂപ മുതല്‍; ഓഫറില്‍ വാങ്ങാം


amazon

ഔട്ട് ഫിറ്റ് ഏതു തരവും ഏതു സ്റ്റൈലുമാകട്ടെ അവ പൂര്‍ണമാക്കുന്നതില്‍ വാച്ച് വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. എല്ലാ പ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ആസ്സസ്സറിയാണ് വാച്ചുകള്‍. അവയെന്നും ഫാഷനില്‍ വലിയ കൂട്ട് തന്നെയാണ്. വാച്ചിന്റെ പ്രാധാന്യമെത്രത്തോളമാണെന്ന് തെളിയിക്കുന്നതാണ് വാച്ചിന് വിപണിയില്‍ ഉയര്‍ന്നു വരുന്ന ഡിമാന്റ്. അതുകൊണ്ടാണ് പ്രമുഖ ബ്രാന്‍ഡുകള്‍ ദിവസം ചെല്ലുന്തോറും ഓരോ തരത്തില്‍ വാച്ചുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. സിമ്പിള്‍ ഡിസൈനിലും അതിനോടൊപ്പം തന്നെ എലഗന്റ് ഡിസൈനിലും ഇവ വിപണിയിലുണ്ട്. വളരെ കാലത്തെ ഈടുനില്‍പ്പിന് ബ്രാന്‍ഡഡ് വാച്ചുകള്‍ തിരഞ്ഞെടുക്കാുന്നതാവും ഉചിതം. പക്ഷേ ബഡ്ജറ്റ് വലിയ വിഷയം തന്നെയാണ്. ഇങ്ങനെയുള്ള സമയത്താണ് ഓഫറുകളുടെ ആവശ്യമുയരുന്നത്. മികച്ച ബഡ്ജറ്റില്‍ ബ്രാന്‍ഡഡ് വാച്ചുകള്‍ ആമസോണില്‍ വാങ്ങാം. വിപണിയിലെ മികച്ച ബ്രാന്‍ഡഡ് വാച്ചുകള്‍ പരിചയപ്പെടാം

വാച്ചുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

ഫാസ്റ്റ്ട്രാക്ക് അനലോഗ് ബ്ലാക്ക് ഡയല്‍ മെന്‍സ് വാച്ച്

വേറിട്ട ഡിസൈനിലും സ്റ്റൈലിലുമുള്ള വാച്ചാണോ നിങ്ങള്‍ തിരയുന്നത്. എങ്കില്‍ ഇവ തന്നെ മികച്ച ഓപ്പ്ഷന്‍. 2899 രൂപയാണ് ഇവയുടെ വില. നിങ്ങളെ കൈകളെ കൂടുതല്‍ മനോഹരമാക്കാന്‍ ഇവയ്ക്ക് സാധിക്കും. ഇവയുടെ ഇന്‍ഡസ്ട്രിയല്‍ ഡയല്‍ ലുക്ക് ട്രെന്‍ഡി ലുക്ക് നല്‍കാന്‍ പര്യാപ്തമാണ്. വാച്ചുകളിലെ പ്രമുഖ ബ്രാന്‍ഡ് തന്നെയാണ് ഫാസ്റ്റ്ട്രാക്ക്. കാഷ്വല്‍ വെയറുളോടൊപ്പം ധരിക്കാനും പാര്‍ട്ടികളിലും ധരിക്കാനും ഇവ ഉത്തമമാണ്. രണ്ട് വര്‍ഷത്തെ മാനുഫാക്ചർ വാറണ്ടിയാണിവ ഉറപ്പാക്കുന്നത്.

ഫോസില്‍ അനാലോഗ് ബ്ലൂ ഡയല്‍ മെന്‍സ് വാച്ച്

നീല നിറത്തിലുള്ള ഡയലുകള്‍ വിപണിയില്‍ ട്രെന്‍ഡിങ്ങാണ് വിപണിയില്‍. ഇതില്‍ തന്നെ ഫോസില്‍ ബ്രാന്‍ഡിന്റെ വാച്ചുകള്‍ മെന്‍സ് വാച്ച് പര്‍ച്ചേസ് ചെയ്യുന്നതില്‍ മികച്ച ഓപ്പ്ഷനാണ്. ഇവയുടെ ക്ലാസ്സിക്ക് ഡിസൈനോടൊപ്പമുള്ള ആകര്‍ഷകമായ നീല നിറം കൈകള്‍ക്ക് മനോഹാരിത കൂട്ടുന്നു. ഓഫീസ് വെയര്‍, പാര്‍ട്ടി വെയര്‍, ഡെയിലില വെയര്‍ എന്നിവയ്ക്ക് അനുയോജ്യമായ തരത്തിലിവയ്ക്ക് ബ്രൗണ്‍ ലെതര്‍ ബെല്‍റ്റുകളുമുണ്ട്. എന്തിനേറെ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനും ഇവ തന്നെയാണ് മികച്ച ഉല്‍പ്പന്നം. എങ്കില്‍ ഇന്ന് തന്നെ നിങ്ങളുടെ ആസ്സസ്സറികളുടെ ശേഖരത്തില്‍ ഇവ കൂട്ടിച്ചേര്‍ക്കാം.

പ്യൂമ അനലോഗ് ബ്ലൂ ഡയല്‍ മെന്‍സ് വാച്ച്

ആകര്‍ഷകവും പുതിയതുമായ ഫാഷന്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് മികച്ച കൂട്ടാണ് പ്യൂമയുടെ ഈ വാച്ചുകള്‍. നീല നിറത്തിലുള്ള ഡയലിനോടൊപ്പം ഇവയുടെ സ്ട്രാപ്പ് സെയിം നിറത്തിലായത് കൊണ്ട് തന്നെ കൂടുതല്‍ ട്രെന്‍ഡിയാണ് കാഴ്ചയില്‍. ജീന്‍സിനോടൊപ്പവും ടീ ഷര്‍ട്ടിനോടൊപ്പവും മികച്ച ഓപ്പ്ഷനായത് കൊണ്ട് തന്നെ ഇവ കോളേജ് വെയറിന്റെ മനോഹാരിത കൂട്ടുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. എന്തിനേറെ വലിയ ഡിസൈനുകളില്ലാത്ത് സിമ്പിള്‍ ഔട്ട്ഫിറ്റിന് പോലും കൂടുതല്‍ പൊലിവേകാനും ആകര്‍ഷകത കൂട്ടാനും ഇവയ്ക്ക് സാധിക്കും.

ടൈമെക്‌സ് അനലോഗ് സില്‍വര്‍ ഡയല്‍ മെന്‍സ് വാച്ച്

5000 രൂപയ്ക്ക് താഴെയുള്ള വാച്ചാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഇവ തന്നെയാണ് മികച്ച ഓപ്ഷൻ. ഇവയെ ഡിസൈനില്‍ വേറിട്ടു നിര്‍ത്തുന്നത് മെറ്റല്‍ ഫ്രെയിമും സ്ട്രാപ്പ് ഡിസൈനുമാണ്. മാത്രമല്ല വേറിട്ട ഫോര്‍മാറ്റില്‍ അവതരിപ്പിക്കുന്ന ഇവയുടെ ടൈം ആന്റ് ഡേറ്റ് ഡിസൈന്‍ മിനി ഡയല്‍ ആകര്‍ഷകത കൂട്ടുന്നു. ഏറ്റവും കുറഞ്ഞ ബഡ്ജറ്റില്‍ ലഭിക്കുന്ന ഒരു ഡെയ്‌ലി വെയര്‍ വാച്ച് ഓപ്പ്ഷനാണിവ. കൂടാതെ ഓഫീസ് വെയര്‍, ഡിന്നര്‍ പാര്‍ട്ടി എന്നിവയിലും ഇവ ധരിക്കാനുത്തമമാണ്. സില്‍വര്‍ നിറത്തില്‍ കലര്‍ന്ന ചെറിയ നീല നിറം ആഡംബരമായ ലുക്ക് നല്‍കുന്നു.

Content Highlights: amazon watches under 5000


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented