representative image
ആമസോണില്‍ വാഡ്‌റോബ് റിഫ്രഷ് സെയില്‍ തുടരുന്നു. വസ്ത്രങ്ങള്‍ക്കും അനുബന്ധ ഉത്പന്നങ്ങള്‍ക്കും 50 മുതല്‍ 80 ശതമാനം വരെ ഓഫറുകളാണുള്ളത്. 1000 ത്തോളം ടോപ്പ് ബ്രാന്‍ഡുകളും ഒൻപത് ലക്ഷത്തോളം ലേറ്റസ്റ്റ് സ്റ്റൈലുകളുമാണ് അണിനിരത്തുന്നത്. കൂടാതെ നിബന്ധനകളോടെ 10 ശതമാനം വരെ കാര്‍ഡുകള്‍ക്ക് ഓഫറുമുണ്ട്. ഫൂട്ട് വെയറുകള്‍ക്ക് 50 മുതല്‍ 80 ശതമാനം വരെ പ്യൂമ, ക്ലാര്‍ക്ക്‌സ്, അഡിഡാസ്, വുഡ്‌ലാന്‍ഡ്, എഷ്യന്‍, റെഡ്‌ടേപ്പ് പോലുള്ള ബ്രാന്‍ഡുകളുടെ പാദരക്ഷകളെല്ലാം ഡിസ്‌ക്കൗണ്ടില്‍.
കാഴ്ചയില്‍ വളരെ മനോഹരമായ ഇവ നിങ്ങളുടെ സ്റ്റൈലിനെ കൂടുതല്‍ മികവേറിയതാക്കുന്നു. ഇവയുടെ ബ്രീത്തബിള്‍ ലൈറ്റ് വെയിറ്റ് ഫോര്‍മുല ഏറ്റവും വലിയ സവിശേഷതകളാണ്. വളരെയധിക നേരം വായു സഞ്ചാരം ഉറപ്പാക്കന്നവയും നിങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ധരിക്കാവുന്നവയുമാണിവ. വളരെ അധികകാല ഗ്യാരണ്ടി അഡിഡാസ് ഷൂകള്‍ ഉറപ്പാക്കുന്നു.
പാദരക്ഷകളുടെ ബ്രാന്‍ഡിലെ ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച ഒന്നാണ് ക്രോക്ക്സ്. കളര്‍ഫുളായ പാദരക്ഷകളുടെ ഫാനാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഇവയുടെ ചുവന്ന ഷെയിഡ് തിരഞ്ഞെടുക്കാം. ഫ്‌ളിപ്പ് ഫ്‌ളോപ്പുകളുടെ ആകര്‍ഷകത ഒട്ടും ചോരാതെയാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. മനോഹരമായി ക്രോസ്‌റ്റൈലില്‍ നിര്‍മ്മിച്ചവ ലൈറ്റ്‌വെയിറ്റ് വാട്ടര്‍പ്രൂഫ് ഫോര്‍മുല ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഴയത്ത് ആര്‍ത്തുല്ലസിച്ച് നടക്കാന്‍ ഈ റെയിന്‍ പ്രൂഫ് ഫ്‌ളിപ്പ് ഫ്‌ളോപ്പുകള്‍ വളരെ അനുയോജ്യമാണ്. സിന്തറ്റിക്ക് ഔട്ടര്‍ മെറ്റീരിയല്‍, സ്ലൈഡ് സ്‌റ്റൈയില്‍, സ്ലിങ്ങ് ബാഗ് സ്ട്രാപ്പ് ടൈപ്പ്, റൗണ്ട് സ്‌റ്റൈല്‍ ടോ എന്നിവയൊക്കെയാണിവയുടെ മറ്റു സവിശേഷതകള്‍.
മഴക്കാലത്ത് പര്‍ച്ചേസ് ചെയ്യാവുന്ന ബഡ്ജറ്റില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്ഷനാണ് ഇവ. ഇവയുടെ കട്ടൗട്ട് പാറ്റേണുകള്‍ ശരിയായ വായു സഞ്ചാരമുറപ്പാക്കി ദുര്‍ഗന്ധമകറ്റാന്‍ സഹായിക്കും. ഇവയുടെ ന്യൂട്രല്‍ കളര്‍ പാറ്റേണ്‍ ഏതൊരു വസ്ത്രത്തിനും അതായത് ഇന്ത്യന്‍ വെസ്റ്റേണ്‍ വെയറിനും ഒരുപോലെ അനുയോജ്യമാക്കുന്നതാണ്. മാത്രമല്ല, കുര്‍ത്തിക്കൊപ്പം എല്ലാ ദിവസവും ധരിക്കാന്‍ ഏറ്റവും മികച്ച ഓപ്ഷനാണിത്. എന്തിനേറെ ഷര്‍ട്ട് പാന്റ് എന്നിവയോടൊപ്പം വര്‍ക്ക് വെയറായും റ്റീ ഷര്‍ട്ട് ഷോര്‍ട്ട്‌സ് എന്നിവയോടൊപ്പം ബീച്ച് വെയറായി ധരിക്കാനിവ ഉത്തമമാണ്.
ദൃഢവും വളരെ കാല ഈടുനില്‍പ്പ്, സ്റ്റൈലിഷ് ഡിസൈന്‍ എന്നിവയില്‍ പ്രമുഖമാണ് പാരഗണ്‍ ബ്രാന്‍ഡ്. എഥലേന്‍ വിനൈല്‍ ഏസറ്റേറ്റ് എന്നിവ കൊണ്ടാണിവയുടെ സോള്‍ നിര്‍മിച്ചിട്ടുള്ളത്. മഴക്കാലത്ത് പാദരക്ഷകളില്‍ ധരിക്കാന്‍ ഏറ്റവും മികച്ച ഓപ്പ്ഷന്‍ സാന്‍ഡലുകളാണ്. ഫ്‌ളാഷി പിങ്ക് നിറം ഇവയുടെ ആകര്‍ഷകത കൂടുതലാക്കുന്നു. സ്ലിം ഫിറ്റ് ആങ്കിള്‍ ലെന്ത് ജീന്‍സ് എന്നിവയോടൊപ്പം ഇവ അണിയാന്‍ വളരെ അനുയോജ്യമാണ്. ബഡ്ജറ്റില്‍ നില്‍ക്കുന്ന മണ്‍സൂണ്‍ ഫൂട്ട്‌വെയറുകളാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഇന്ന് തന്നെ ഇവ പര്‍ച്ചേസ് ചെയ്യാം.
പാദങ്ങളെ സംരക്ഷിക്കുന്നതിനോടൊപ്പം അവയ്ക്ക് സൗകര്യവും ഉറപ്പാക്കാനും ക്ലോഗ്ഗ്‌സിന് സാധിക്കുന്നു. ഏതൊരു ഔട്ട്ഫിറ്റിനും കൂടുതല്‍ സ്റ്റൈലിഷ് ലുക്ക് നല്‍കാന്‍ ഇവയുടെ തനതായ ഡിസൈന്‍ ഉതകുന്നു. നിങ്ങളുടെ യാത്രകള്‍ക്ക് മികച്ച കൂട്ടായിരിക്കുമിവ. വെള്ളച്ചാട്ടത്തിലും, ഹൈക്കിങ്ങിനും, ട്രെക്കിങ്ങിനുമുപയോഗിക്കാന്‍ ഇവ അനുയോജ്യമാണ്. വളരെയധിക കാലം ഈടു നില്‍ക്കുന്നത് കൊണ്ട് തന്നെ നിങ്ങളുടെ ഫൂട്ട് വെയര്‍ കളക്ഷനില്‍ ഇവ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. മൂന്ന് വര്‍ണങ്ങളിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്.
Content Highlights: amazon wardrobe refresh sale offer for selected footwear
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..