representative image
സാധനങ്ങള്‍ ശരിയായി സൂക്ഷിക്കേണ്ടത് ഓരോ വ്യക്തികളും പ്രാധാന്യം കൊടുക്കുന്ന ഒന്നാണ്. അത്തരത്തില്‍ പണവും പേഴ്സണലായ ആധാര്‍ കാര്‍ഡ്, എഡിഎം പോലുള്ളവയും സംരക്ഷിക്കേണ്ടതുണ്ട്. ഇതിനായി പ്രധാനമായും പര്‍ച്ചേസ് ചെയ്യേണ്ടൊന്നാണ് വാലറ്റുകള്‍. പല ഡിസൈനലിലും, മെറ്റീരിയലിലും, ഈടുനില്‍പ്പിലും, സ്റ്റൈലിലും ബ്രാന്‍ഡിലും വേറിട്ട് നില്‍ക്കുന്ന വാലറ്റുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. മാത്രമല്ല എല്ലാ തരത്തിലുള്ള ബഡ്ജറ്റിലും ഇവ ലഭിക്കുന്നുവെന്നതും വലിയ ആശ്വാസമാണ്. 500 രൂപയ്ക്ക് പോലും ആകര്‍ഷകമായ വാലറ്റുകളുണ്ട്. പലപ്പോഴും ടോട്ടല്‍ ലുക്കിന് പൊലിവേകാന്‍ സ്റ്റൈലിഷായിട്ടുള്ള വാലറ്റുകള്‍ക്കാവുന്നു. വിപണിയിലെ മികച്ച വാലറ്റുകള്‍ പര്‍ച്ചേസ് ചെയ്യാം
വളരെയധികക്കാലം ഈടുനില്‍ക്കുന്ന മികച്ച ഗുണനിലവാരമുള്ള ലെതറില്‍ മനോഹരമായ സില്‍വര്‍ സ്റ്റിച്ചിങ്ങുള്ള പുറം ഭാഗമാണിവയ്ക്കുള്ളത്. പ്രിയപ്പെട്ടവര്‍ക്കായി സമ്മാനമായി നല്‍കാനും ഇവ വളരെ അനുയോജ്യമാണ്. എലഗന്റ് ഫണ്‍ക്ഷണല്‍ എന്നീ സവിശേഷതകളുള്ള അര്‍ബന്‍ ഫോറസ്റ്റിന്റെ വാലറ്റ് എല്ലാ തരത്തിലുള്ള അറ്റയറിനും യോജിച്ചതാണ്. ഇവയ്ക്ക് രണ്ട് മണി സ്ലോട്ടുകളും, മൂന്ന് കാര്‍ഡ് സ്ലോട്ടുകളും, ഒരു സീക്രട്ട് കമ്പാര്‍ട്ട്മെന്റ്, ഒരു കോയിന്‍ പോക്കറ്റ്, ലൈസന്‍സ് ഐഡി കാര്‍ഡ് എന്നിവ സൂക്ഷിക്കാനുള്ള ക്ലിയര്‍ ഗ്ലാസ്സ് എന്നിവയും ഉണ്ട്. കൂടുതല്‍ മനോഹരമാക്കാന്‍ ഗ്രേ നിറത്തിനു മുകളില്‍ ചുവന്ന സ്ട്രൈപ്പുകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
അത്യാവശ്യം വലിപ്പമുള്ള ബൈഫോള്‍ഡ് വാലറ്റുകളാണ് ഇലിയേസ് അവതരിപ്പിക്കുന്നത്. കൂടാതെ വളരെ കാലത്തെ ഈടുനില്‍പ്പ് ഉറപ്പാക്കാന്‍ പ്രീമിയം പിയു ലെതറിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. ഏതൊരു ഔട്ട്ഫിറ്റിനോടൊപ്പവും മാച്ചാവുന്ന തരത്തിലുള്ള സ്‌റ്റൈലിഷ് സ്റ്റാന്റേഡും ഇവയെ മികച്ചതാക്കുന്നു. 14 കാര്‍ഡ് സ്ലോട്ടുകള്‍, 5 ക്യാഷ് പോക്കറ്റുകള്‍, ഒരു ഇന്റീരിയര്‍ സിപ്പര്‍ പോക്കറ്റ്, 2 ഫോട്ടോ ഐഡി സ്ലോട്ടുകള്‍ ക്യാഷ്, കാര്‍ഡ്, ചെക്ക്, കോയിന്‍ പോലുള്ളവ ശരിയായി സൂക്ഷിക്കാന്‍ ഉതകുന്നു. ഇവയിലുള്‍പ്പെടുത്തിയിട്ടുള്ള വലിയ ക്യാഷ് കമ്പാര്‍ട്ട്മെന്റ് പണം മടക്കിവെക്കേണ്ടതായി വരുത്തുന്നില്ല.
മൂന്ന് സെക്കഷനിലാണ് ഇവ അവതരിപ്പിക്കുന്നത്. ഒമ്പത് കാര്‍ഡ് സ്ലോട്ടും, രണ്ട് മണി കമ്പാര്‍ട്ട്മെന്റും, രണ്ട് കണ്‍സീല്‍ഡ് പോക്കറ്റ്, ഒരു കോയിന്‍ പേഴ്സ്, ട്രാന്‍സ്പ്പരന്റ് ഐഡി വിന്‍ഡോ എന്നിവയും ഇവയ്ക്കുണ്ട്. ഇത്രയും സ്ഥലമുണ്ടെങ്കില്‍ പോലും പോക്കറ്റില്‍ വെക്കുമ്പോള്‍ വലിയ ഭാരം തോന്നിക്കില്ല. 4.5*3.7*0.7 സെന്റീമീറ്ററാണിവയുടെ അളവ്. ഇത്രയും ആകര്‍ഷകമായ ഈ വാലറ്റിന് വില വെറും 500 രൂപയ്ക്ക് താഴെയാണ്. വളരെ സ്‌റ്റൈലിഷായ മാറ്റേ ബ്ലാക്ക് ബോക്സിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. ബഡ്ജറ്റ് മുന്നില്‍ കണ്ടുകൊണ്ട് പ്രിയപ്പെട്ടവന് ആനിവേഴ്സറിക്കും മറ്റും ഗിഫ്റ്റായി നല്‍കാനിവ അനുയോജ്യമാണ്.
ഇന്നോവേര റോസ് ഗോള്‍ഡ് വുമന്‍സ് വാലറ്റ് ഒരേ സമയത്തില്‍ ട്രെന്‍ഡിയും അതേ സമയത്ത് തന്നെ വളരെ ക്ലാസ്സിയുമാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള ഇമിറ്റേഷന്‍ ലെതറില്‍ നിര്‍മ്മിച്ചയിവ ഡെലിക്കേറ്റ് ലീഫ് കട്ടിലാണ് മോഡി പിടിപ്പിച്ചിട്ടുള്ളത്. ഐഡി കാര്‍ഡ്, കോയിന്‍, ക്യാഷ്, കീ എന്നിവ സൂക്ഷിക്കാന്‍ ഇവ വളരെ ഉത്തമമാണ്. ഫോക്‌സ് ലെതറില്‍ നിര്‍മ്മിച്ചയിവ വളരെ കാലത്തെ ഈടുനില്‍പ്പ് ഉറപ്പാക്കുന്നു. കറുപ്പ്, ബ്രൗണ്‍, കാക്കി, ലൈറ്റ് ബ്ലൂ എന്നീ നിറങ്ങളിലും ഇവ വിപണിയില്‍ഡ അവതരിപ്പിക്കുന്നുണ്ട്.
Content Highlights: amazon wardrobe refresh sale exciting offers for wallets
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..