amazon
വീട്ട് സാധനങ്ങള്‍ പോലും ഇപ്പോള്‍ ഓണ്‍ലൈന്‍ വാങ്ങാന്‍ ഇഷ്ടമുള്ളൊരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഉത്പന്നങ്ങള്‍ കോമ്പോ ഓഫറില്‍ വാങ്ങാനായി ആമസോണ്‍ അവസരമൊരുക്കുന്നു. ജൂണ്‍ 7 വരെയുള്ള സൂപ്പര്‍ വാല്യൂ ഡെയിസില്‍ ഗ്രോസ്സറിക്ക് 35 ശതമാനം വരെ ഓഫറുകളുണ്ട്. കൂടാതെ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ലഭ്യമാണ്.
ചായയും കാപ്പിയും ഇഷ്ടമുള്ളവരാണല്ലോ ഏവരും. ഇവയില്ലാതെ നമ്മുടെ ഒരു ദിവസം കടന്നുപോകുന്നില്ല. കൂടാതെ ഓരോ തരം ആളുകള്‍ക്കും ഓരോ തരത്തിലുള്ള ചായ, കാപ്പി ഫ്‌ളേവറുകളാണ് ഇഷ്ടം. ചിലര്‍ അവരുടെ ചായ നേരങ്ങള്‍ കൂടുതല്‍ മനോഹരമാക്കാന്‍ ഓരോ ദിവസവും ഓരോ ടേസ്റ്റ് പരീക്ഷിക്കുന്നവരുമുണ്ട്. അങ്ങനെ പലതരം ചായയുടെയും കാപ്പിയുടെയും ഫ്‌ളേവറുകള്‍ കോമ്പോ സെറ്റായി വാങ്ങാന്‍ ആമസോണ്‍ അവസരമൊരുക്കുന്നു. വളരെ കുറഞ്ഞ വിലയില്‍ ഏറ്റവും മികച്ച ക്വാളിറ്റിയിലാണ് ഇവയുള്ളത്. പ്രമുഖ ബ്രാന്‍ഡുകളായ നെസ്‌ക്കഫേ, റ്റാറ്റ, നെസ്‌പ്രെസ്സോ, ബ്രൂ, ലിപ്പ്ടണ്‍, റെഡ് ലേബല്‍, ടെഡ്‌ലി, നെസ്റ്റീ എന്നിവയുടെ ഉല്‍പ്പന്നങ്ങള്‍ക്കും ഓഫറുകളുണ്ട്. ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യാം ഓഫര്‍ വിനിയോഗിക്കാം.
പാചകത്തിന് ഏറ്റവും അത്യാവശ്യമായി ഉപയോഗിക്കുന്ന ഒന്നാണ് എണ്ണ. ഓരോ തരത്തിലും ഗുണത്തിലും മേന്‍മയിലുമാണ് ഇവ വിപണിയിലുള്ളത്. ഓലിവ് ഓയില്‍, ഗ്രൗണ്ട്‌നട്ട് ഓയില്‍, മസ്റ്റാഡ് ഓയില്‍, കോക്കനട്ട് ഓയില്‍, നെയ്യ്, സീസേം ഓയില്‍, സൂര്യകാന്തി എണ്ണ എന്നിങ്ങനെ പല തരത്തില്‍ ഇവ അതരിപ്പിക്കുന്നു. ആശിര്‍വാദ്, നെസ്റ്റ്‌ലേ, കെഎല്‍എഫ്, ബോര്‍ജസ്, ഹാത്മിക്ക് എന്നിവയുടെ ബ്രാന്‍ഡുകള്‍ക്ക് വന്‍ കിഴിവാണ് ആമസോണില്‍.
എത്ര തന്നെ ഭക്ഷണം കഴിച്ചാലും ഇടനേരങ്ങളിലെ വിശപ്പ് ഒരു പതിവ് സംഭവമാണ്. അവിടെയാണ് സ്‌നാക്ക്‌സിന്റെ പ്രാധാന്യം. ചെറിയ വിശപ്പിനെ അകറ്റാനും അധികനേരം വരെ ചുറുചുറുക്കോടെ വിശപ്പിന്റെ ബുദ്ധിമുട്ടുകളില്ലാതെ ഇരിക്കാനിവ സഹായിക്കുന്നു. പക്ഷേ ചില പ്രത്യേക ഡയറ്റ് പ്ലാനുകള്‍ പിന്തുടരുന്ന ഉദാഹരണത്തിന് ഡയബറ്റീസ്, പിസിഒഎസ് മറ്റു ഹോര്‍മോണല്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഉതകുന്ന രീതിയിലുള്ള ഹെല്‍തി സ്‌നാക്കുകളും വിപണിയിലുണ്ട്. കൂടാതെ ബ്രെഡിനൊക്കെ ആസ്വദിക്കാവുന്ന തരത്തിലുള്ള പീനട്ട് ബട്ടര്‍, ചോക്കോ സ്‌പ്രെഡ് എന്നിവയ്ക്കുമെല്ലാം ഓഫറുണ്ട്. കൂടാതെ ബനാന ചിപ്സ്, പീനട്ട് ബാര്‍, ഫ്‌ളേവേഡ് മക്ക്‌ന, മിലറ്റ് പാന്‍കേക്ക്, പോപ്പ് കോണ്‍, ബിസ്‌ക്കറ്റുകള്‍, ഹെല്‍തി ബാര്‍, കേക്ക്, ജാം, തേന്‍ എന്നിവയ്‌ക്കെല്ലാം ഓഫറുണ്ട്.
വളരെ ക്ഷീണിച്ചിരിക്കുന്ന സമയം ആദ്യം മനസ്സിലേക്ക് വരുന്നത് തന്നെ എനര്‍ജി ഡ്രിങ്കുകളാണ്. ജ്യൂസിനോടും മറ്റു എനര്‍ജി ഡ്രിങ്കുകളോടുമുള്ള ആളുകളുടെ അഭിനിവേശം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെയാവാം മുക്കിലും മൂലയിലുമുള്ള കടകളില്‍ പോലും ഇവയുടെ വില്‍പ്പന വലിയ തോതില്‍ കാണപ്പെടുന്നത്. അത്രമേല്‍ ഡിമാന്റാണിവയ്ക്ക്. ആഡഡ് ഷുഗര്‍, നോ ഷുഗര്‍ എന്നിങ്ങനെ രണ്ട് തരത്തിലുമിവ വിപണിയിലവതരിപ്പിക്കുന്നുണ്ട്. കൂടാതെ ഓരോ ഫ്‌ളേവറുകള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് അതിനനുസൃതമായി വൈവിധ്യമായ ഫ്‌ളേവറുകളുമുണ്ട്. എല്ലാ പഴങ്ങളുടെയും രുചി ഇഷ്ടമുള്ളവര്‍ക്കായി മിക്സഡ് ഫ്‌ളേവറുകളുമുണ്ട്. ബട്ടര്‍ മില്‍ക്ക്, ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍, കോകം സിറപ്പ്, മൊജിറ്റോ, മോക്ക്‌ടെയില്‍, റോസ് സിറപ്പ്, മികസ്ഡ് ഫ്രൂട്ട ജ്യൂസ്, സ്‌ക്വാഷ് എന്നിവയ്ക്ക് ആകര്‍ഷകമായ ഓഫറുകളാണുള്ളത്.
പല ഭക്ഷണങ്ങള്‍ക്കും സ്വാദേറുന്നത് അവയില്‍ ശരിയായ കൂട്ടുകള്‍ ചേര്‍ക്കുമ്പോഴാണ്. ഇതിന്റെ അളവ് ചെറുതോ വലുതോ ആയി പോയാല്‍ മുഴുവന്‍ പാചകം തന്നെ ഇല്ലാതാകാറുണ്ട്. അതുകൊണ്ട് ശരിയായ അളവില്‍ ഇവ ഉപയോഗിക്കേണ്ടത് വളരെ അനിവാര്യമാണ്. ഓരോ ബ്രാന്‍ഡുകളുടെ കൂട്ടുകളുടെ രുചിയും ഓരോ തരമാണ്. അതില്‍ ചേര്‍ത്തിരിക്കുന്ന ചേരുവകളുടെ അളവിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ച് കൊണ്ട് തിരഞ്ഞെടുത്താല്‍ ശരിയായത് ലഭിക്കും. ആമസോണ്‍ പ്രൈം ഡെയില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ സ്‌പൈസ് മിക്‌സിന് ആകര്‍ഷകമായ ഓഫറുകള്‍. കുമിന്‍ മിക്‌സ്, പിങ്ക് സാള്‍ട്ട്, സാഫ്രണ്‍ മിക്‌സ്, കബാബ് പൗഡര്‍, പിസ്സ് ഓറിഗാനോ, സിന്നമണ്‍ പൗഡര്‍, ഇന്ത്യന്‍ മസാല പൗഡറുകള്‍ എന്നിവയെല്ലാം ഓഫറില്‍ വാങ്ങാം.
ആരോഗ്യകരമായ ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുമുണ്ടാകൂ. പക്ഷേ പലപ്പോഴും തിരക്കേറിയ ജീവിതത്തിനിടയില്‍ ഇവ എല്ലാവരും മറന്നുപോകുന്നു. വ്യായമവും ഭക്ഷണത്തിനുമൊപ്പം തന്നെ ഏറെ ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് പോഷകഗുണങ്ങള്‍ക്ക്. ഫാസ്റ്റ് ഫുഡിന് പിറകേ പോകുമ്പോള്‍ പോഷണം ലഭിക്കുന്നില്ല. ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നു. ഇവിടെയാണ് ഡ്രൈ ഫ്രൂട്ട്‌സിന്റെ പ്രാമുഖ്യം വരുന്നത്. എല്ലാ ദിവസവും നിശ്ചിത അളവില്‍ ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് വളരെ മികച്ചതാണെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഡ്രൈ ഫ്രൂട്ട്‌സ് മിതമായ വിലയിലും ഉയര്‍ന്ന ഗുണത്തിലും കോമ്പോ പാക്കിലും ആമസോണ്‍ അവതരിപ്പിക്കുന്നു.
ചോക്ലേറ്റുകള്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെയില്ല. ചെറിയ കുട്ടികള്‍ മുതല്‍ വലിയ ആളുകള്‍ വരെ വലിയ ചോക്ലേറ്റ് പ്രേമികളാണ്. വൈറ്റോ ഡാര്‍ക്കോ ചോക്ലേറ്റുകള്‍ ഏതു തരവുമാകട്ടെ വിപണിയില്‍ ഇവയ്ക്ക് ഒരുപോലെ ആവശ്യക്കാരുണ്ട്. പക്ഷേ ഇങ്ങനെ ചോക്ലേറ്റ് കഴിക്കുന്നതില്‍ ആരോഗ്യം വില്ലനാകാറുണ്ട്. അങ്ങനെയുള്ളവര്‍ക്കാണ് ഡയറ്റ് ചോക്ലേറ്റുകള്‍ ഉള്ളത്. മാത്രമല്ല ഇവ മികച്ച ഗിഫ്റ്റിങ്ങ് ഓപ്ഷനുമാണ്. ഇന്ന് തന്നെ ഓഫറില്‍ ചോക്ലേറ്റുകള്‍ വാങ്ങാം.
Content Highlights: amazon super value days offer for grocery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..